ഈ എഴുത്തുപുരയില്‍..

07 October 2020

കെ എം ബഷീർ അപകട മരണം..


പ്രതിഭാധനനായ
ഒരു മാധ്യമപ്രവർത്തകനെ കടിച്ചു കൊന്ന
'സർക്കാർ പുലി'യെ കാഴ്ചബംഗ്ലാവിലാക്കി സംരക്ഷിക്കാനുള്ള ശ്രമങ്ങൾ അനുവദിച്ചുകൂടാ..

താരപരിവേശത്തോടെ വിലസിയ ഒരുവന്റെ ക്രമിനൽ പശ്ചാത്തലങ്ങൾ വെളിപ്പെടുത്തിയ ഈ ദാരുണ സംഭവം മലയാളി സമൂഹത്തേയും സമാധാനകാംക്ഷികളേയും ഭീതിപ്പെടുത്തുന്നുണ്ട്.

നാരിയും ലഹരിയും അധികാരവും ചേർന്ന അഹങ്കാരത്തിന്റെ അതിവേഗം, ഒരു പ്രതിഭയുടെ ജീവനും ഒരു പ്രസ്ഥാന ജിഹ്വയുടെ തൂലികത്തുമ്പും ഒടിച്ചു കളഞ്ഞത് ഒരിക്കലും പൊറുക്കാവുന്നതല്ല. ജനപക്ഷത്തും ഇരയ്ക്കൊപ്പവും നിൽക്കേണ്ട ഇടതുപക്ഷ സർക്കാർ, ശ്രീറാം വെങ്കിട്ടരാമൻ എന്ന ഉദ്യോഗസ്ഥ ഉന്മാദിയെ തുറുങ്കിലടക്കാൻ ഉടൻ നടപടി സ്വീകരിക്കണം.

അതോടൊപ്പം, ആശ്രയത്വം നഷ്ടപ്പെട്ട ബഷീർ സാഹിബിന്റെ കുടുംബത്തിന് താങ്ങാകാൻ തയ്യാറാകണം.അനാഥരായ മക്കളെയോർത്ത്, വൈധവ്യത്തിന്റെ നൊമ്പരവിധിയിൽ ഭാവി ചോദ്യ ചിഹ്നമായിത്തീർന്ന ജീവിതപാതിയെയോർത്ത് അവരുടെ കണ്ണീരൊപ്പാൻ വേണ്ടതു ചെയ്യണം.

അധികാരത്തണലിൽ അനാശാസ്യവും ആളെക്കൊല്ലലും കൈമുതലാക്കിയ കിങ്കരന്മാരെ കേരള മണ്ണിൽ കൈയ്യാമം വെക്കുന്ന ആർജ്ജവത്തിന്റെ കാലത്തേ ഇടതുപക്ഷം ഹൃദയപക്ഷമായി ജനങ്ങൾക്കനുഭവപ്പെടൂ..

- റഫീഖ് നടുവട്ടം

1 comment:

Unknown said...

Well said...

Justice for KMB