![]() |
മാധ്യമം ദിനപത്രം (2011 ഏപ്രില്‍ 13 ബുധന്‍) |
രാജ്യാന്തര യാത്രകള്‍ക്കനുമതി തരുന്ന ഒരു കൈപ്പുസ്തകത്തിനപ്പുറം അഭ്യന്തര തലത്തിലും അത്യാവശ്യമായേക്കാവുന്ന ഗവണ്‍മെന്‍റ് പ്രോപ്പര്‍ട്ടി. എന്നാല്‍, ഈയടുത്തായി ഈ 'സുപ്രധാന സാധനം' പരസ്യങ്ങള്‍ പേറുകയാണോ?
കേരളത്തില്‍ നിന്നും- വിശിഷ്യാ മലബാര്‍ മേഖലകളില്‍ നിന്നും പ്രവാസികളായെത്തുന്നവരുടെ പാസ്പ്പോര്‍ട്ടുകള്‍ കണ്ടാല്‍ ഈ സംശയം ബലപ്പെടും.കുത്തകകള്‍ എന്ന് വിളിക്കാവുന്ന ചില ട്രാവല്‍ ഏജന്‍സികളുടെ 'സേവന' പരസ്യങ്ങളാല്‍ വൃത്തിഹീനമായിക്കഴിഞ്ഞിരിക്കുന്നു നമ്മുടെ സ്വന്തം അശോകസ്തംഭം ഉല്ലേഖനം ചെയ്ത ഇന്ത്യന്‍ പാസ്പ്പോര്‍ട്ടുകള്‍!
വിസ സ്റ്റാംബിഗിനും മറ്റും നല്‍കി തിരിച്ചു കിട്ടുമ്പോള്‍ നീക്കം ചെയ്യാനാവാത്ത വിധം ഇരുവശത്തും സ്ഥാപനങ്ങളുടെ സ്റ്റിക്കറുകള്‍ പതിച്ച് അന്യന്‍റെ മുതലിന്മേല്‍ ഒരു തരം അധീശത്വം അടിച്ചേല്‍പ്പിക്കുകയാണ് ട്രാവല്‍ ഏജന്‍സികള്‍.
വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്ത ഈ കുറിപ്പുകാരന് ഒരു വിദേശിയുടെ പോലും പാസ്പ്പോര്‍ട്ട് ഇവ്വിധം നമ്മുടെ അങ്ങാടിയിലെ വെയിറ്റിംഗ് ഷെഡ് പോലെ ആയിക്കണ്ടതായി അനുഭവമില്ല!
മറ്റേത് ഡോക്യുമെന്റുകളും പോലെ വൃത്തിയോടും ഗൗരവത്തോടും കൂടി സൂക്ഷിക്കേണ്ട പാസ്പ്പോര്‍ട്ടുകള്‍ പക്ഷേ, മറ്റാരേക്കാള്‍ അവബോധമുണ്ടാകേണ്ടവരുടെ കരങ്ങളാല്‍ തന്നെ അനഭിലഷണീയമായും നിരുത്തരവാദപരമായും കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം ഗുരുതരമാണ്.
ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സുഹൃത്തിനോട് ഇതേക്കുറിച്ച് അഭിപ്രായം തേടിയപ്പോള്‍ നിയമപരമായ ന്യായീകരണങ്ങളൊന്നും ഈ പ്രവൃത്തിക്കില്ലെന്നും കോടതി കയറ്റാവുന്ന ഒരു തെറ്റാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിയുടെ സ്വകാര്യതകളിലേക്കുള്ള മറ്റേത് കടന്നുകയറ്റവും പോലെ മനസ്സിലാക്കാവുന്ന ഒരു ചെയ്തിയാണ് ഇതെന്ന് പറയാതെ വയ്യ.
വരും കാലത്ത് നമ്മുടെ വസ്തു ആധാരങ്ങളിലും തിരിച്ചറിയല്‍ കാര്‍ഡിലും റേഷന്‍ കാര്‍ഡിലുമടക്കം സ്വകാര്യ ഭീമന്‍മാരുടെ ഈ 'പരസ്യം പതിക്കല്‍' കടന്നു വരില്ലെന്ന് ഉറപ്പൊന്നുമില്ലല്ലോ..!
20 comments:
എതിർക്കപ്പെടേണ്ടത് തന്നെ.
അനുവദിക്കാന്‍ പറ്റില്ല
ethupolulla passportumayi gulfunadukalile airportukalil passpor controlling/emmigration deppartments evarude munpil nammal clearensinaayi nilkkumbol nammal tharam thazhthappedunnnu???
lajjavaham ,,khedhakaram
thangalude ee velippeduthalinu thanks,,,
നല്ല പ്രതികരണം, പലരും പറയണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം.
eppa eu ja li isto, mas eu nao reparo quem issa pessoa que manto!
parabens, esta muito bem, tem razao.
ചില ശ്രദ്ധയില്ലായ്മകളും അറിവില്ലായ്മകളും കലര്‍ന്ന തെറ്റുകള്‍.
ഒരുപാട് കാലമായി തുടര്‍ന്നുവരുന്ന അങ്ങിനെ ആരും ശ്രദ്ധിക്കാത്ത ഒരനീതി..
തീര്‍ച്ചയായും പ്രതിഷേധം അര്‍ഹിക്കുന്ന സംഭവം ....
നല്ല പോസ്റ്റ് ...
വിഷു ആശംസകള്‍ ....
അത് പറിച്ചു കളയാന്‍ കൈക്കൊട്ടോ ജെ സി ബി യോ വേണ്ടല്ലോ. രണ്ടു വിരലുകള്‍ പോരെ.
O A B എത്ര സത്യസൻഡമായി പറഞ്ഞിരിക്കുന്നു.
ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചൂഷണം...ഏറെ പ്രതിഷേധാർഹം..
നല്ല കുറിപ്പ്,
ആശംസകൾ
ട്രാവത്സുകാരുടെ പരസ്യപുസ്തകമാക്കാൻ അനുവദിക്കരുത്. എന്നാൽ ഗൾഫിലെ ചില കമ്പനികൾ അവരുടെ സ്റ്റിക്കറ് പതിക്കാറുണ്ട്. കമ്പനിയുടെ പരസ്യമല്ല ഉദ്ദേശം.
എന്റെ പാസ്പോർട്ടിന്മേൽ എന്റെ കമ്പനിയുടെ സ്റ്റിക്കറ് ഉണ്ട്. നഷ്ടപെടുകയാണെങ്കിൽ ലഭിക്കുന്നവർക്ക് തിരിച്ചേൽപ്പിക്കാൻ അറബിയിലും ഇംഗ്ലീഷിലും കോണ്ടാക്റ്റ് ഡീറ്റേത്സും അതിലുണ്ട്.
ഇന്ന് മൊത്തം പരസ്യങ്ങളല്ലേ നമ്മെ നിയന്ത്രിക്കുന്നതു!
അപ്പോള്‍ അത് പാസ്സ്പോര്‍ട്ടില്‍ മാത്രമായി വിട്ടുനില്‍ക്കാന്‍ തരമില്ല.
അതെല്ലാം സഹിക്കാം ..ഗുണമേന്മ എന്നൊരു സംഗതി നമ്മുടെ പര്സ്പോര്‍ട്ടിന് ഉണ്ടോ എന്ന് ആദ്യം ചിന്തിക്കുക.
എന്റെ കമ്പനിയിലെ ഒരു ഇന്ത്യക്കാരന്റെ പാസ്പോര്‍ട്ട് കേവലം ഒരു മണിക്കൂര്‍ കാറിലെ ചൂട് തട്ടിയപ്പോഴേക്കും ഫോട്ടോയും പുറം ചട്ടയും എല്ലാം അടര്‍ന്നു ഒരു പരുവമായി.അന്നേരം ആ പാസ്പോര്‍ട്ട് കാണിച്ചു ഈജിപ്ഷ്യനായ PRO ചോദിച്ചത് നിങ്ങളാണോ ചന്ദ്രനിലേക്ക് ആളെ വിടാന്‍ പോണത് എന്നായിരുന്നു.
കഴിഞ്ഞ തവണ ദുബായിലേക്ക് വിസക്ക് വേണ്ടി അപേക്ഷിച്ചപോള്‍ ആദ്യ തവണ reject ആയി. കാരണം പറഞ്ഞത് - കൈ കൊണ്ട് എഴുതിയ പാസ്പോര്‍ട്ട് പരിഗണിക്കില്ല എന്നായിരുന്നു!!നമ്മുടെ അയല്പക്കമായ ശ്രീലങ്കയുടെ പാസ്പോര്‍ട്ട് പോലും നല്ല ഉറപ്പോടെ ഭംഗിയായി കംബ്യൂട്ടര്‍ എഴുത്തുമായി നാം കാണുമ്പോഴാണ് അദ്ഭുതം തോന്നുക.
ഷെയിം.....
എന്റെ പാസ്പോർട്ടിലുമുണ്ട് അതിന്റെ യഥാർത്ഥ നീല പുറം ചട്ട കാണാനാവാത്ത വിധമുള്ള പരസ്യങ്ങൾ. ഇനി ഓഫീസുകളിൽ കൊടുക്കുമ്പോൾ പരസ്യം പതിക്കരുതെന്ന് പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടിവരുമെന്ന് തോന്നുന്നു.
OAB പറഞ്ഞതുപോലെ രണ്ട് വിരലുകൊണ്ട് സ്റ്റിക്കറുകൾ നീക്കാനാവുമെന്ന് തോന്നുന്നില്ല. ഞങ്ങളുടെ കമ്പനിയിലും ജനറൽ സർവ്വീസ് ഓഫീസുകാർ സ്റ്റിക്കർ പ്രിന്റ് ചെയ്യാൻ ഏൽപ്പിക്കുമ്പോൾ പെട്ടെന്ന് ഇളകിപ്പോകാത്ത മെറ്റീരിയൽ ആണ് ആവശ്യപ്പെടുന്നത്.
നല്ല പ്രതികരണം.
ആശംസകൾ!
@ Anees Hassan
@ faisal manalath
@ SabiQ
@ Zubair
@ പട്ടേപ്പാടം റാംജി
@ സിദ്ധീക്ക..
@ Naushu
@ OAB/ഒഎബി
@ sm sadique
@ കമ്പർ
@ ബെഞ്ചാലി
@ ഇസ്മായില്‍ കുറുമ്പടി (തണല്‍)
@ അലി
എല്ലാവര്‍ക്കും നന്ദി.
പ്രതികരണങ്ങളിലൂടെ നമുക്ക് ചിലതൊക്കെ പ്രതിരോധിക്കാനാകും.
അനീതികള്‍ക്കും പിടിച്ചടക്കലുകള്‍ക്കുമെതിരെ ശബ്ധമുയര്‍ത്തുക.
ലഭ്യമായ മാര്‍ഗങ്ങളിലൂടെ തുറന്നെഴുതുകയും തുറന്നു പറയുകയും ചെയ്യുമ്പോഴേ നമ്മെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് ജനശ്രദ്ധയും പരിഹാരവുമുണ്ടാകൂ..
പ്രതികരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി!
ഞാനും ചിലപ്പോഴൊക്കെ ചിന്തിച്ചു പോയ ഒരു വിഷയമാണിത്. തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടത് തന്നെ!
തീര്‍ച്ചയായും പ്രതികരിക്കേണ്ടതായ ഒരു വിഷയത്തിലേക്കാണ് ഈ ലേഖനം വിരല്‍ ചൂണ്ടുന്നത്. വിദേശത്തേക്ക് യാത്ര ചെയ്യുന്നവന്റെ പരിമിതികള്‍ മനസ്സിലാക്കി എന്തും ആവാം എന്ന ചിന്തയാണ് ഇത്തരം വൃത്തികേടുകള്‍ ചെയ്യാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്.
ഗൌരവതരം തന്നേ ഈ ഓര്‍മ്മപ്പെടുത്തല്‍..!
@ റഷീദ് കോട്ടപ്പാടം
@ അക്ബര്‍ വാഴക്കാട്
@ ഇസ്ഹാഖ്
എല്ലാവര്‍ക്കുമുണ്ട് സമാനമായ ഇത്തരം അനുഭവങ്ങള്‍.
പങ്കുവയ്ക്കുകയും ചര്‍ച്ചയാക്കുകുകയും ചെയ്യുമ്പോഴേ അധികാരികള്‍ വേണ്ടത് ചെയ്യൂ..
പ്രതിഷേധങ്ങള്‍ കനക്കട്ടെ.
നന്ദി; വന്നതിനും വികാരങ്ങള്‍ പ്രകടിപ്പിച്ചതിനും.
ട്രാവല്‍ ഏജന്‍സികള്‍ അങ്ങിനെ ചെയ്യുന്നെങ്കില്‍ എതിര്‍ക്കപെടെണ്ടത് തന്നെ. പക്ഷെ കമ്പനികള്‍ പെട്ടെന്ന് തിരിച്ചറിയുവാനായി ചെയ്യാറുണ്ട്.
പരസ്യം അത് പാസ്പോര്‍ട്ടിലും എന്നത് ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെ. നല്ല നിരീക്ഷണം.
Post a Comment