ഈ എഴുത്തുപുരയില്‍..

18 January 2010

പിറക്കാത്തവള്‍ക്ക്

പെങ്ങളേ പൊറുക്കുക!
നിന്റെ സങ്കടം ഞാന്‍ പങ്കിട്ടെടുക്കാം
നിന്റെ നൊമ്പരം ഞാന്‍ ചുംബിച്ച്ചെടുക്കാം..
നിന്‍റെ മോഹവും
മനവും മൌനവും പിന്നെ,
കളങ്കമേല്ക്കാത്ത നിന്‍ കരള്‍ത്തുടിപ്പും
എന്റെ നനയും നയനം കൊണ്ടു ഞാന്‍ വായിച്ചെടുക്കാം...
 *** ***
കിളിക്കൊന്ച്ജലാകേണ്ട പളുങ്കായിരുന്നു,നീ
നിറ മധുവായ്‌ നിറയേണ്ട നറു മലരായിരുന്നു,നീ !
ജനനിയുടെ ജന്മ ഗേഹത്തില്‍
പുലരിയും മലര്‍വാടിയും കിനാക്കണ്ട് നീയുറങ്ങവേ,
കനത്ത പുസ്തകത്തിലെ
വെളുത്ത താളുകളിലെക്കൂളിയിട്ടു
നിയമാക്ഷരിക്കൂട്ടം കൂര്‍ക്കം വലിച്ച നേരം..
കണ്ണിലെ കാരുണ്യവും
ധമനികളിലെ സ്നേഹ കണങ്ങളും വരണ്ട
ഇരുണ്ട ശപ്ത നിമിഷം..
ചിന്താ സിരകളില്‍ ചെകുത്താന്റെ ഒരാര്‍ത്തലര്‍ച്ച്ച!
അപ്പോള്‍ ,
മുഖം മൂടികള്‍ മുഖം തിരിച്ചില്ല
കത്രികക്കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞില്ല..
ആയുധങ്ങളടുക്കിയ
ആധുനീകൃത ശീതമുറിയില്‍
മാലാഖമാര്‍ മുഖം പൊത്തിക്കരയവേ..
കൃത്രിമക്കൈകളാല്‍ നുറുങ്ങിയ
നിന്‍ മധുര മാംസപിണ്ഡം പെറുക്കുവാന്‍
രോഗാതുരാതുരാലയത്തിന്‍ പിറകിലെച്ചവറുകൂനയില്‍
ശുനകന്‍മാര്‍ ശണ്ട കൂട്ടി..
ബധിരകര്‍ണങ്ങളില്‍ പതിച്ചു പോയ്‌ അപ്പോള്‍
നിന്റെ മൌനത്തിന്‍ ആര്ത്തട്ടഹാസം!
വര്‍ഗ്ഗാഗ്നിയില്‍ തിളച്ചു പോയ്‌ അപ്പോള്‍
ഉറ്റി വീഴാത്ത നിന്റെ കണ്ണീരിന്‍ ഉപ്പു രസം...
പ്രാകൃതമാകുകയാണീ പ്രകൃതി!
പിറക്കാത്തവള്‍ പൊറുത്താലും....

2 comments:

lijeesh k said...

റഫീഖ് നടുവട്ടം..,
നല്ല വരികള്‍ ആശംസകള്‍..!!

Ibroos said...

valare hrthyamaya varikal....