ഈ എഴുത്തുപുരയില്‍..

30 August 2011

ആഘോഷത്തിനൊപ്പം ഒരല്‍പം ആത്മവിചാരം


വികാരാധീതമായ് വിടമൊഴിഞ്ഞു
വിശുദ്ധ റമസാന്‍..
ആഹ്ലാദത്തേരിലേറിയെത്തി 
മാധുര്യമൂറും 'ഈദുല്‍ ഫിത്വര്‍'!

***             ***          ***
ആഘോഷങ്ങളില്‍ അലിയുമ്പോഴും വിചാരപ്പെടാന്‍ ചിലതുണ്ട്
ഈ ഈദ് ദിനം.
ഒരു മാസം ഒരുക്കൂട്ടിയ
ഒരായിരം നന്‍മകള്‍ ഹൃദയത്തിലുണ്ടോ?
ആത്മാവിനെ ചൈതന്യമാക്കിയ
ആരാധനാ ചെയ്തികള്‍
വരും ജീവിതങ്ങളില്‍ വെളിച്ചം വിതറുമോ?
സംഭരിച്ചുവച്ച സുകൃതക്കൂട്ടുകള്‍
സ്വര്‍ഗ സമ്പാദനത്തിന് നിദാനമാകുമോ..?

വിചിന്തനങ്ങള്‍  
വിജയത്തിലേക്ക് വഴി തിരിക്കട്ടെ!

അണിഞ്ഞൊരുങ്ങിയും  മണം പരത്തിയും 
വീഥികളില്‍ ചലിക്കുമ്പോള്‍ 
ആലിംഗനം ചെയ്യാനാരുമില്ലാത്തൊരു 
അനാഥ ബാലന്‍റെ കൈപിടിക്കുക..
സ്വാദിഷ്ട വിഭവങ്ങള്‍ സകുടുംബം ഭുജിക്കും മുമ്പ് 
ആശുപത്രിക്കിടക്കയിലെ ഒരയല്‍വാസി സഹോദരന്
ആശ്വാസമരുളുക..
സന്തോഷ സുദിനങ്ങള്‍ സാര്‍ത്ഥകമാക്കേണ്ട പാതയിതാണ്!

അതെ,
പ്രവാചകരുടെ ജീവിതപ്പെരുമകളാണ്
നമ്മുടെ ആഘോഷങ്ങളുടെ അകം പൊരുള്‍!!

മുഴുവന്‍ സുഹൃത്തുക്കള്‍ക്കും 
വില്‍ ര്‍ണങ്ങളില്‍ 
പെരുനാള്‍  ആശംസകള്‍!


റഫീഖ് നടുവട്ടം
         എടപ്പാള്‍


എന്‍റെ ഈദ്
ഇത്തവണ
കുടുംബത്തോടൊപ്പം!
  

13 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ആഘോഷങ്ങളില്‍ ആര്‍ഭാടം കാണിക്കാതിരിക്കുക.
ഒരു മാസത്തെ വ്രതചൈതന്യം ഈ ആര്‍ഭാടം കൊണ്ട് ആര്‍ക്കും നഷ്ടപ്പെടാതിരിക്കട്ടെ!
പ്രിയ സ്നേഹിതനും കുടുംബത്തിനും എന്റെ ഹൃദയംഗമമായ ഈദുല്‍ഫിത്തര്‍ ആശംസകള്‍

സിദ്ധീക്ക.. said...

ഹൃദ്യമായ പെരുന്നാള്‍ ആശംസകള്‍ ..

Shukoor said...

ഈദ് ആശംസകള്‍

ജാബിര്‍ മലബാരി said...

ഇൻഷാ അല്ലാഹ്
നല്ലൊരു ദിനങ്ങൾ നിർമ്മിക്കാം

ഈദ് മുബാറക്

mini//മിനി said...

ആശംസകൾ എന്റെ വകയായും,

Cm Shakeer(ഗ്രാമീണം) said...

അര്‍ത്ഥവത്തായ ചിന്തകള്‍.
സ്നേഹോഷ്മളമായ പെരുന്നാള്‍ ആശംസകള്‍..

റഷീദ്‌ കോട്ടപ്പാടം said...

ഈദ് ആശംസകള്‍

ചന്തു നായർ said...

ഈദ് ആശംസകൾ.....

pallikkarayil said...

പോസ്റ്റ് കാണാൻ വൈകി. വൈകിയെങ്കിലും ബാക്കിനിൽക്കുന്ന ഈദിന്റെ ഉത്സാഹപ്രഹർഷം പങ്കുവെയ്ക്കുന്നു.

അലി said...

ഈദ് ആശംസകൾ.....

Echmukutty said...

വൈകിപ്പോയി, ക്ഷമിയ്ക്കുമല്ലോ.
എന്നാലും എല്ലാ നന്മയും സന്തോഷവും എന്നേയ്ക്കും ആശംസിയ്ക്കുന്നു.

Akbar said...

ആശംസകള് റഫീക് ജി. വീണ്ടും കണ്ടതില്‍ സന്തോഷം.

Anonymous said...

nice work!
welcome to my blog
nilaambari.blogspot.com
if u like it join and support me