ഈ എഴുത്തുപുരയില്‍..

17 June 2010

കവറേജ്

കവറേജ്

(മിനിക്കഥ)
രണത്തിന്‍റെ പിറ്റേന്ന് പള്ളിപ്പറമ്പിലെ ഒരു വരിയും പത്രത്താളിലെ രണ്ടു വരിയുമാണ് പൌര മുഖ്യനായിരുന്ന ആ പരേതന് ബാക്കിയാക്കിയത്. ചരമപ്പേജില്‍ ശേഷിച്ച രണ്ടു കോളങ്ങള്‍ പിന്നീട് ആശ്രിതരും അനന്തരവരും ചേര്‍ന്ന് ഇങ്ങനെ പങ്കിട്ടെടുത്തു.

ഭാര്യ:ഖദീജക്കുട്ടി (റിട്ട.പ്രധാനാധ്യാപിക) മക്കള്‍: യൂസഫ്‌ (വെല്‍ഡന്‍ ഗ്രൂപ്പ്, ബങ്കളൂരു), മുഹമ്മദലി (ആഗ്രോഫാംസ്, ചെന്നൈ), ഷറഫുദ്ധീന്‍ (എഞ്ജിനീയര്‍, ശോഭ കണ്‍സ്ട്രക്ഷന്‍സ്), ഇല്‍യാസ്, മുബശ്ശിര്‍, മുനീര്‍ (മൂവരും ബിസിനസ്സ്, ദുബൈ), മഅറൂഫ് (ഏഷ്യന്‍ എക്സ്പോര്‍ട്സ്, ചൈന), ഷാഹിന (ടെക്നോപാര്‍ക്ക്, തിരുവനന്തപുരം), ഫൌസിയ (യു.ഡി.ക്ലര്‍ക്ക്), ഡോ.സമീന (കെ.എച്. ഹോസ്പിറ്റല്‍).
ജാമാതാക്കള്‍: മുഷ്താക് അലി (ഇന്‍ഫോപാര്‍ക്ക്), സാജിദ് റ ഹ് മാന്‍ (റയില്‍വേ, കോഴിക്കോട്), ഡോ.സവാദ് (കെ.എച്. ഹോസ്പിറ്റല്‍), ഹഫ്സത്ത്, ശരീഫാ ബീഗം, ജസീലാബാനു (കലക്ട്രേറ്റ്, തിരുവനന്തപുരം), സമീറ (അധ്യാപിക, എം..എം. പബ്ലിക് സ്കൂള്‍), ഫസീല (ജി ടെക് കംപ്യൂട്ടേഴ്സ്), മുഹ്സിന (ലാബ് അസിസ്റ്റന്റ്റ്, താലൂക്ക് ഹോസ്പിറ്റല്‍), ഷെറിന്‍ (ആര്‍.എം.എസ്. കോഴിക്കോട്)
സഹോദരങ്ങള്‍: മുഹമ്മദ്കുട്ടി ഹാജി (കെ.കെ.മര്‍ച്ചന്റ്സ്), സൈദാലിക്കുട്ടി (റിട്ട.സബ് ഇന്‍സ്പെക്ടര്‍)
പരേതരായ ഹംസത്ത് അലി, സൈനബ.

19 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മരിച്ചവരോ പോയി! ഇനി അവരുടെ പേര് കൊണ്ടെന്തു കാര്യം? ജീവിച്ചിരിക്കുന്നവര്‍ക്കാണ് പ്രയോജനം...
സ്നേഹത്തോടെ-

ഇസ്മയില്‍ കുറുമ്പടി,
മുഹമ്മദ്‌ മുബാറക്‌ തിരൂര്‍ ,
മിഷാല്‍ ടി എ - ചേന്നര,
ജിശാര്‍ പുറത്തൂര്‍,
ഹംസക്കോയ താനൂര്‍,
ഇബ്രാഹിംകുട്ടി അരീക്കോട്,
റിയാസ്‌ കെ പി ഇടപ്പാള്‍
കൊയാലി പൊന്നാനി
പക്കര്‍ കോയ നടുവട്ടം ...
(ബാക്കി പിന്നെ )

mini//മിനി said...

ഒടുവിൽ ശരിക്കും ചിരിച്ചുപോയി. ഇതുപോലെ ചിരിക്കാൻ വക നൽകുന്ന വാർത്തകളും പരസ്യങ്ങളും പത്രത്തിൽ ധാരാളം കാണാറുണ്ട്.
പള്ളിപ്പറമ്പിൽ പരേതൻ പങ്കിട്ടതിന്റെ ബാക്കി ഈ മക്കളും ബന്ധുക്കളും പങ്കിട്ടിരിക്കുമല്ലൊ.

അലി said...

ചരമ അറിയിപ്പല്ല, ചരമ പരസ്യങ്ങളാണിന്ന് കൂടുതൽ. മരിച്ചവരെ ഓർത്ത് കരയുമ്പോൾ ജീവിച്ചിരിക്കുന്നവരെ ഓർത്ത് ചിരിക്കാൻ ഈ വക അഭ്യാസങ്ങൾ!

ഹംസ said...

മരിച്ച ആളുടെ പേരുകൊണ്ട് അവസാനമായി കിട്ടുന്ന പബ്ലിസിറ്റിയല്ലെ എന്തിനാ കുറക്കുന്നത്.

ഹംസ. തൂത
കുഞ്ഞിമുഹമ്മദ് . ചെര്‍പ്പുളശേരി
ലത്തീഫ്
സലീ ( രണ്ട്പേരും മങ്കട)
അബൂബക്കര്‍ .പാലോളിപറമ്പ്
അലി . തിരുവമ്പാടി
പിന്നെ ഇനി രണ്ട് യമനികളും ഉണ്ട്. അവരുടെ പേര് അടുത്ത പേജില്‍ കൊടുക്കാം .

Mohamedkutty മുഹമ്മദുകുട്ടി said...

അതു നന്നായി !പോസ്റ്റിനു പറ്റിയ കമന്റുകളും.ഞാനിനി പ്രത്യേകിച്ച് വേറെ പേരുകളൊന്നും എഴുതുന്നില്ല.കവറേജ് നന്നായി.ആശംസകള്‍!

ഏ.ആര്‍. നജീം said...

ചില പത്രപ്പരസ്യങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും തോന്നിപ്പോകുന്നത ഇത്... :)

MT Manaf said...

ഇത്തരം വാര്‍ത്തകളില്‍ നിന്ന് ബന്ധുക്കളുടെ കനം
മനസ്സിലാക്കി പള്ളിയില്‍ പിരിവിനെത്തുന്ന ചില വിരുതന്‍
സംഘങ്ങള്‍ ഇന്ന് വ്യാപകമാണ്. അവര്‍ക്ക് ഉപകരിക്കും!

Anonymous said...

variety minikkada
Nice Rafeeq


regards
sabiq (GULF MADHYAMAM REPORTER)

sm sadique said...

സത്യം

എന്‍.ബി.സുരേഷ് said...

കഥ രണ്ടു വരിയിൽ ഒതുക്കി. ബാക്കിയെല്ലാം പേരുകൾക്ക് വിട്ടുകൊടുത്തു.

നല്ല ക്രാഫ്റ്റ്. കടമ്മനിട്ടയുടെ മരണത്തിന്റെ വില എന്നൊരു കവിതയുണ്ട്. അതിനെ അനുസ്മരിപ്പിച്ചു.വീഡിയോ മരണം എന്ന അയ്യപ്പപ്പണിക്കരുടെ കവിതയും.
ഒന്നും ചെയ്യാനില്ലാതിരുന്നപ്പോഴാണ് അപ്പൻ മരിച്ചത്, പിന്നെ പന്തലുകെട്ടലായി, കാർഡടിക്കലായി, നാരങ്ങാവെള്ളം കൊടുക്കലായി, തിരക്കോടു തിരക്കായി, എന്ന് നാട്ടിൻ‌പുറത്തൊക്കെ ചൊല്ലുള്ളതുപോലെ.

പത്രത്തിലെ മരണവാർത്തകളും മരണപരസ്യങ്ങളും മാത്രമല്ല മരണവേളവരെ ലാഭക്കച്ചവടത്തിനുള്ള ചർച്ചകൾക്ക് വേദിയാവുന്ന ഒരു കാലത്തല്ലേ നാം ജീവിക്കുന്നത്.

മനുഷ്യത്വം ആവിയായി പ്പൊവുകയും എല്ലാ നീചത്വങ്ങളും പൂജാവിഗ്രഹങ്ങളാവുകയും ചെയ്യുന്ന കെട്ട കാലമല്ലേ നമ്മുടേത്.

Unknown said...

ഇന്നാണ് ബ്ലോഗ്‌ കാണുന്നത്.

sharafu said...

" dying is an art..
i do it exceptionally well..."
sylvia plath- American poetess
എല്ലാം ആസ്വദിക്കാനുള്ള മലയാളികളുടെ
അപാരമായ തൊലിക്കട്ടി.

nannayirikkunnu sakhe......

എന്‍.ബി.സുരേഷ് said...

എന്താണു പുതിയ പോസ്റ്റിനു ഒരു മടി?

Anonymous said...

ennalum Mozmbiquil Arum illathathu bhagyam

Anonymous said...

ennalum Mozmbiquil Arum illathathu bhagyam

Akbar said...
This comment has been removed by the author.
Akbar said...

ചില ചരമ അറിയിപ്പിന്‍റെ താഴെ ഞങ്ങളുടെ സഹോദര സ്ഥാപനങ്ങളായ X & Y Z തുറക്കുന്നതല്ല എന്നും കാണാറുണ്ട്. മരിച്ചവരോ പോയി. അവരുടെ പേരില്‍ ഒരു പരസ്യത്തിനുള്ള ചാന്‍സ് കളയണ്ടല്ലോ. യേത് .............മിനിക്കഥ നന്നായി

റശീദ് പുന്നശ്ശേരി said...

ആറടി മണ്ണും രണ്ടു വരിയും
ഇത് രണ്ടും ഇല്ലാത്തവനോ ?
അവനാണ് യഥാര്‍ത്ഥ ഇന്ത്യക്കാരന്‍

Sulfikar Manalvayal said...

ഈ ദുഷ്ട ചിന്താ ഗതിക്കു അന്ധത തന്നെ ഉത്തമം.
ഇനി എങ്ങാനും കാഴ്ച കിട്ടിയിരുന്നെങ്കിലോ?