ഈ എഴുത്തുപുരയില്‍..

18 January 2010

ആര്‍ജ്ജിക്കാം ആത്മ വിശ്വാസം

ആധുനിക ജീവിതത്തിന്റെ പ്രശ്ന കലുഷിതവും പ്രയാസ രഹിതവുമായ സമ്മിശ്ര പരിത:സ്ഥിതിയില്‍ ഒരു കൂട്ടര്‍ വിജയികളാവുകയും മറു കൂട്ടര്‍ പരാജിതരാവുകയും ചെയ്യുന്ന അനുഭവങ്ങള്‍ അനവധിയാണ്.ജയാപജയങ്ങളുടെ മൂലകാരണങ്ങളില്‍ മുഖ്യവും വ്യക്തിയുടെ മാനസിക തലങ്ങളിലെ വ്യത്യസ്ത ഘടകങ്ങളുടെ ഗുണപ്രദവും അല്ലാത്തതുമായ സംഭാവനകലാണെന്ന് മതവും ശാസ്ത്രവും ബോധ്യപ്പെടുത്തുന്നുണ്ട്‌. ജീവിത വിജയം നേടിയവരുടെ ചരിത്രവും അവര്‍ കുറിച്ചിട്ട ആശയങ്ങളും പരിശോധിച്ചാല്‍, തങ്ങളില്‍ നിന്നു തന്നെ വളര്‍ത്തുകയും വെളിച്ചമാക്കുകയും ചെയ്ത 'ആത്മ വിശ്വാസം' (Self Confidence) എന്ന ഒരമൂല്യ ഘടകത്തെ കുറിച്ചു നമ്മളും ആലോചിതരകും!
                   സ്വന്തം ആത്മാവിനെ/ മനസ്സിനെ/വ്യക്തിത്വത്തെ വിശ്വസിക്കുക;ഇതാണ് ,ഏറ്റവും ലളിതമായി പറഞ്ഞാല്‍ ലോകം ജയിച്ചടക്കിയ വിശ്രുതരും കുടുംബം ജയിച്ചടക്കുന്ന കൂലിപ്പണിക്കാരനും കൈമുതലാക്കിയ ആത്മ വിശ്വാസം എന്ന ആയുധം! ആത്മ വിശ്വാസത്തിന്റെ അഭാവമാണ് വ്യക്തിയെ വിജയങ്ങളില്‍ നിന്നു പിന്നോട്ടാക്കുന്നത്.ജീവിത ഘട്ടങ്ങളിലെ പരാജയങ്ങള്‍ക്കു ഒരു പരിധി വരെ പ്രധാന ഹേതുകവും ഇതു തന്നെ.പഠനത്തില്‍ മികവു പുലര്‍ത്തുന്നവരും ഭാഷാ/സാങ്കേതിക/വിവര വിഞാനങ്ങളില്‍ കഴിവുള്ളവര്‍ പോലും കരിയര്‍ മുഖാമുഖങ്ങളില്‍ നിന്നു കരിവാളിച്ച സ്വപ്നങ്ങളുമായി മടങ്ങുന്നത് സെല്‍ഫ് കോണ്ഫിടെന്സില്‍ ലഭിക്കാത്ത മതിപ്പു കൊണ്ടാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ലതു പോലെ വാഹനമോടിക്കാനരിയുന്ന ഒരു പുരുഷന്‍ ഒരുപക്ഷെ,ആധിയുടെ അടയാളമെന്നു പരിഹസിക്കപ്പെടുന്ന ഒരു സ്തീയെക്കാള്‍ ലൈസന്‍സ് ടെസ്റ്റില്‍ പരാജയം ഏറ്റു വാങ്ങുന്നത് പലപ്പോഴും നിര്ഭാഗ്യതിനോ 'വിധി' ക്കോ അപ്പുറം ആത്മ വിശ്വാസത്തിന്റെ അഭാവം കൊണ്ടായിരിക്കും. സങ്കീര്‍ണമായ പല പ്രതിസന്ധികളെയും ആത്മ വിശ്വാസം കൊണ്ട് അഭിമുഖീകരിച്ച് അനായാസമാക്കിയ പ്രതിഭകള്‍ ലോകത്തുണ്ട്.ചിലര്‍ പാരമ്പര്യമായി തന്നെ ആത്മ വിശ്വസമുള്ളവരായി വളരുന്നുവെങ്കില്‍ മറ്റു ചിലര്‍ക്ക് ലളിതവും ചിട്ടയുമായ സ്വയം പരിശീലനത്തിലൂടെ ഇതു നേടിയെടുക്കാവുന്നത ഉള്ളൂ.
ഇവിടെ, വ്യത്യസ്തരും വിടഗ്ദ്ധരുമായ ഒട്ടനവധി 'ലൈഫ് കൊച്ചു'കള്‍ക്കൊപ്പം ജോലി ചെയ്ത റെബേക്ക ഫെന്സം എന്ന വിഖ്യാത പ്രൊഫഷനല്‍ വ്യക്തിത്വ വികസന പരിശീലക,തന്റെ സമ്പുഷ്ടമായ കരിയര്‍ അനുഭവങ്ങളില്‍ നിന്നു പങ്കു വെക്കുന്ന പത്തു കാര്യങ്ങള്‍ ആരിലും ആത്മ വിശ്വാസം വളര്‍ത്താന്‍ സഹായകരമാണ്.അവരുടെ ഋഷി തുല്യമായ ഉപദേശങ്ങള്‍ താഴെ വിവരിക്കാം..

1) സ്വാഭിനന്ദനം പോഷിപ്പിക്കുക
ഇന്നേ വരെയുള്ള നിങ്ങളുടെ വ്യക്തി ജീവിതത്തില്‍ മറ്റുള്ളവരില്‍ നിന്നോ,സ്വന്തമായോ ആയി നിങ്ങളെ വിഷിഷ്ടമാക്കിയ ഏഴു ഗുണങ്ങള്‍ ഒരു കടലാസ്സില്‍ അക്കമിട്ടെഴുതുക. മറ്റു വ്യക്തികളുടെ ഗുണഗണങ്ങലുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ കുറിച്ചിട്ട ഈ ഗുണങ്ങള്‍ ചിലപ്പോള്‍ തീരെ നിസ്സാരമായി തോന്നാം..പക്ഷെ,ഇവ നിങ്ങളുടെ സ്വന്തം നേട്ടങ്ങലാനെന്നു മനസ്സിലാക്കുകയും അഭിമാനിക്കുകയും ചെയ്യുക.ലിസ്റ്റ് ചെയ്തവ എല്ലാ ദിവസവും വായിക്കുകയും,മനസ്സില്‍ വഹിക്കുകയും ചെയ്ത്,ഞാന്‍ ആരാണെന്നും ഈ ഗുണ വൈഷിഷ്ട്യങ്ങള്‍ എന്നെ എന്തൊക്കെ മാറ്റങ്ങളുടെയും പ്രത്യേകതകളുടെയും ഉടമയാക്കി മാറ്റിയെന്നും ചിന്തിക്കുക സ്വയം അഭിമാനം കൊള്ളുക;സ്വയം അഭിനന്ദിക്കുക.

2) പിന്നിട്ട വിജയങ്ങളുടെ പട്ടിക
കഴിഞ്ഞ കാലത്ത്‌ വിവിധ മേഖലകളില്‍ നിങ്ങള്‍ വിജയിച്ച സമയങ്ങളെ കുറിച്ചു ചിന്തിക്കുക.മനസ്സ്‌ ആഹ്ലാദകരമായിതീര്ന്ന ആ വേളകളെക്കുറിച്ചുള്ള കുറിപ്പുകള്‍ തയ്യാറാക്കുകയും അവയെക്കുറിച്ചുള്ള കൂടുതല്‍ ഓര്‍മ്മകള്‍ ഓര്‍ത്തെടക്കുകയും ചെയ്യുക.ആ വിജയങ്ങള്‍ എങ്ങനെ നേടിയെടുത്തെന്നും,അവ അന്നത്തെ ലക്ശ്യങ്ങളില്‍ എത്ര മാത്രം മഹത്തകരമായിരുന്നെന്നും ആലോചിക്കുക.തീര്‍ച്ചയായും പുതിയ ലക്ശ്യങ്ങളിലെക്കും പദ്ധതികളിലെക്കുമുള്ള ശക്തമായ ഇന്ധനമായി മാറും,നിങ്ങളുടെ പൂര്‍വ വിജയങ്ങളുടെ ഇത്തരം പുലര്‍കാല സ്മൃതികള്‍!

3) നിഷേധാത്മക സംവാദങ്ങളോട് വിട
ഒരാളുടെ ആത്മ വിശ്വാസത്തെ നിര്‍വീര്യമാക്കുന്ന പ്രധാന സംഗതിയാണ് 'നെഗറ്റീവ് ഡയലോഗ്സ്' അഥവാ നിഷേധാത്മക സംവാദങ്ങള്‍.ആത്മ വിശ്വാസം ആര്‍ജിക്കാന്‍ ആഗ്രഹിക്കുന്നവന്‍ ഇതില്‍ ഒട്ടും വ്യാപ്രതനാവരുത്.മറ്റുള്ളവര്‍ അവരുടെ നേട്ടങ്ങളെയും കഴിവുകളേയും കുറിച്ചു വാചാലരാകുമ്പോള്‍ അവര്‍ക്ക് മുന്നില്‍ തന്റെ സ്വത്വത്തെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുത്‌.അപരരോട് താരതമ്യം ചെയ്ത്,താന്‍ ഒന്നിനും കൊളാത്തവനാനെന്നും,വിലയില്ലത്തവനാന്നെന്നും സ്വയം പരിഭവിക്കയുമരുത്.പകരം തന്റെ നേട്ടങ്ങള്‍/വിജയങ്ങള്‍ ഓര്‍ത്ത്‌ ആത്മാവിനെ ഉത്ത്തെജിതമാക്കുക.

4) സ്വത്വത്തിനു പിന്തുണ;പ്രഥമ പരിഗണന
സ്വയം നല്ലൊരു സുഹൃത്താവുക.ഒരിക്കല്‍ പോലും സ്വന്തം ആത്മാവിനെ ഭല്ത്സിക്കരുത്.
സ്വന്തം പേര്-അത് പഴഞ്ചനോ ആധുനികമോ ആകട്ടെ,സ്വയം വിളിക്കുകയും ആ പേരില്‍ അഭിമാനിക്കുകയും വേണം.ഒരാള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് അയാളുടെ പേരാണ് എന്നത് എല്ലാവര്‍ക്കുമറിയുന്ന അറിവില്ലായ്മയാണ്!പുതിയൊരു പേന കിട്ടിയാല്‍ സ്വന്തം പേരോ,പേരു ചേര്‍ത്ത ഒപ്പോ ഇടാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലേ?എല്ലാവരും സ്വന്തം നാമത്തെ സ്നേഹിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.സദാ ഉത്തെജിതനായിരിക്കുകയും,ഒരു പ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയോ,ആരോഗ്യകരമായ നിങ്ങളുടെ ജീവിത ശൈലി ലക്ശ്യത്ത്തിലേക്ക് നീങ്ങുകയോ ചെയ്യുമ്പോള്‍ സ്വയം അഭിനന്ദനങ്ങള്‍ നേരുകയും ആഹ്ലാദിക്കുകയും വേണം.ഇതു,അന്തര്‍ലീനമായും അന്തര്‍മുഖമായും കിടക്കുന്ന നിങ്ങളുടെ ആത്മ മൂല്യത്തെ ഉണര്‍ത്തുകയും ഉച്ചിയിലാക്കുകയും ചെയ്യും.

5) മാതൃകാ വ്യക്തികളെ തെരഞ്ഞെടുക്കുക
നിഷേധാര്‍തകമായ താരതമ്യത്തേക്കാള്‍ നിര്‍മാണാതമകമായ താദാത്മ്യത്തിനാണ് ആത്മ വിശ്വാസം ആഗ്രഹിക്കുന്നവര്‍ ശ്രമിക്കേണ്ടത്.മറ്റുള്ളവരെ കാണുമ്പോള്‍ ഉജ്ജ്വലമായ മനസ്സോടെ അവരുടെ പ്രത്യേകതകള്‍ ശ്രദ്ധിക്കുകയും,അവരുടെ വാക്കുകള്‍,ആകര്‍ഷകമായ അംഗചലനങ്ങള്‍,ശരീര ഭാഷകള്‍ എന്നിവ പെറുക്കിയെടുത്ത്‌ സ്വന്തം ജീവിതത്തിലെ അനുയോജ്യമായ അവസരങ്ങളില്‍ പകര്‍ത്തുകയും വേണം.

6) അഭിനന്ദനങ്ങള്‍ സ്വീകരിക്കൂ
അഭിനന്ദനങ്ങള്‍ സ്വീകരിക്കാനും അതില്‍ വിശ്വസിക്കാനും പ്രപ്തനാകുക എന്നത് ഉന്നതമായ ആത്മ വിശ്വാസം കരസ്ഥമാക്കാന്‍ അത്യന്താപെക്ഷിതമാണ്.അനുമോദനങ്ങള്‍ നേടിയെടുക്കാനുള്ള ഏറ്റവും നല്ല വഴി,ഒരു പുന്ചിരിയാണ്!ഒരു വ്യക്തിയിലേക്ക് പുഞ്ചിരിയോടെ മാത്രം നോക്കി സംസാരിക്കുകയും,സന്ദര്‍ഭോചിതം 'താങ്ക്യൂ' പറയുകയും ചെയ്യുമ്പോള്‍ അത് അയാളില്‍ അമ്പരപ്പും ആഹ്ലാദവും നിറക്കുന്നു.അതോടൊപ്പം നിങ്ങളുടെ ആത്മ വിശ്വാസത്തിന്റെ അളവുകോലും ഉയരുന്നതായി അനുഭവവേദ്യമാകും.

7) നിഷേധാത്മകതകളുടെ നിഷ്കാസനം
നിങ്ങളെ പിന്നോട്ട് പിടിച്ചുവെച്ചതില്‍ നല്ലൊരു പങ്കും നിങ്ങളുടെ നെഗറ്റീവ് ചിന്തകളാണെന്ന കാര്യം നിസ്സംശയം!താങ്കള്‍ നട്ടുവളര്‍ത്തുന്ന ഒരു ചെടി ചൊടിയില്‍ വളര്‍ന്നു വരണമെന്നുണ്ടെങ്കില്‍ അതിനെ ചുറ്റിപ്പറ്റി സൂര്യപ്രകാശം മറച്ചു നില്‍ക്കുന്ന വൃക്ഷ ശിഖിരങ്ങളും സസ്യലതാതികളും മുറിച്ചു മാറ്റെണ്ടതുണ്ടല്ലോ!ഇപ്രകാരം,ഇത്രയും കാലം വച്ചുപുലര്‍ത്തിയ നിഷേധാത്മക വിശ്വാസങ്ങള്‍ നിഷ്കാസനം ചെയ്യുമ്പോഴേ ആത്മ വിശ്വാസം എന്ന ആല്‍മരം നിങ്ങളിലും പടര്‍ന്നു പന്തലിക്കൂ..നെഗറ്റീവ്കളെ 'ഡിലീറ്റ്' ചെയ്ത്,ശക്തമായ ഒരു ഉടമ്പടിയിലെത്തി മനസ്സിന്റെ പ്രവേശന കവാടത്തില്‍ ഇങ്ങനെ എഴുതി വെക്കുക:''നിഷേധ ചിന്തകള്‍ക്ക് നിരോധനം''

8) ശരീര ഭാഷയെ ക്രമീകരിക്കുക
ഒരാളുടെ ദേഹഭാവം സ്വന്തം മനസ്സോടും മറ്റുള്ളവരോടും അയാളുടെ ഹൃദയവിചാരങ്ങള്‍ വിളിച്ചു പറയും.നല്ല അംഗവിന്യാസം നല്ല ആത്മ വിശ്വാസത്തിന്റെ അടയാളങ്ങള്‍ ആരിലും അനുഭവിപ്പിക്കും.ചിട്ടയായ ശീലത്തിലൂടെയുംമനസുവച്ച പരിശീലനത്തിലൂടെയും ആകര്ഷിതമായ ശരീരഭഷകള്‍ സ്വായത്തമാക്കാം

9) സാധുതാപരമായ ദൃഡപ്രതിഞ്ജ
ഉപബോധ മനസ്സില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നെഗറ്റീവ് ചിന്തകളെ ഉന്മൂലനം ചെയ്യാന്‍ പര്യാപ്തമാണ്,ദിവസവും എടുക്കുന്ന സാധുതാപരമായ(positive)പ്രതിഞ്ജകള്‍.ശക്തമായ പ്രതിഞ്ഞാ പ്രസ്താവനകള്‍ക്ക് അക്ഷരാര്‍തത്ത്തില്‍ തന്നെ നെഗറ്റീവ് വിശ്വാസത്തെ പോസിറ്റീവ് ആക്കി മാറ്റാന്‍ കഴിയും.നിങ്ങള്‍ ആത്മ വിശ്വാസമില്ലാത്തവനാനെങ്കില്‍ ''ഞാന്‍ ആത്മ വിശ്വാസമുള്ളവനാണ്'' എന്ന് ശക്തമായി പറയുന്നത് നിങ്ങളെ മാറ്റി മറിക്കും!ഒരു കണ്ണാടിക്കു മുന്നില്‍ ചെന്നു നിന്ന് സ്വന്തം ആത്മാവിനെ ഉന്നം വച്ച് ഇത്തരം വാക്യങ്ങള്‍ ദിവസവും ഉറക്കെ വിളിച്ചു പറയുക.നിങ്ങളുടെ മാറ്റങ്ങള്‍ അനുഭവിച്ചറിയാം..

10) ആത്മ ചിത്രം പുനര്‍ നിര്‍മ്മിക്കുക
ആത്മ വിശ്വാസം നേടാനുള്ള ഒടുവിലത്തെ പടിയാണ്,സ്വന്തം വ്യക്തിത്വത്തെ കുറിച്ചുള്ള ചിത്രം.നിങ്ങള്‍ ഇപ്പോള്‍ ആരാണെന്നു ചിന്തിക്കുകയും ശരിയായ ഉത്തരം ഒരു കടലാസിലേക്ക് പകര്‍ത്തുകയും ചെയ്യുക.പിന്നീട്,ഭാവിയില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ശകലങ്ങള്‍ തിരിച്ചറിയുകയും,നേരത്തെ വരച്ചിട്ട 'ആത്മ ചിത്ര' ത്തെ കുറിച്ചുള്ള നിര്‍വചങ്ങള്‍ മാറ്റിയെഴുതുകയും ചെയ്യുക.ഇപ്പോള്‍ നിങ്ങളൊരു പുതിയ ചിത്രം ആഗ്രഹിക്കുന്നുണ്ടാകും!അതിലേക്കു എത്തിച്ചേരുന്നതിനു വേണ്ടി ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും സ്വയം തയ്യാറാക്കിയ കുറിപ്പ് ദിവസവും വായിക്കുക. തീര്‍ച്ചയായും,ഒരു പുതിയ ആത്മാവിന്റെ ഉടമയായിത്തീര്‍ന്നു പഴയ ശൈലികള്‍ വഴിയിലുപേക്ഷിച്ച് ലങ്കുന്ന ലക്ശ്യത്ത്തിലേക്ക് ജീവിതത്തിന്റെ നവ നൌക നിങ്ങള്‍ക്ക് തുഴഞ്ഞു പോകാം..
(ഇന്റര്‍നെറ്റ്‌ ആരോഗ്യ ലിങ്കുകള്‍ അവലംബിച്ച് പ്രത്യേകം തയ്യാറാക്കിയത്)