ഈ എഴുത്തുപുരയില്‍..

21 January 2010

മറുപുറം

ദഹനക്കേടും വിശപ്പില്ലായ്മയും.
പരിഹാരം തേടിയെത്തിയ അയാള്‍ക്ക്‌ വൈദ്യന്‍റെ പുഞ്ചിരിയും ഒറ്റവരി കുറിപ്പടിയും ആശ്വാസമുണ്ടാക്കി.
നിറമുള്ള ക്യാപ്സൂളുകള്‍ പൊതിഞ്ഞുകിട്ടിയ പഴയ പത്രച്ചീന്തില്‍ അപ്പോള്‍, വിശന്നു മരിച്ച കുറെ ആഫ്രിക്കന്‍ കുഞ്ഞുങ്ങള്‍ ആരുടേയോ അന്ത്യാഞ്ജലികള്‍ക്കായി അക്ഷരങ്ങള്‍ക്കിടയില്‍ കാത്തു കിടന്നു..