ഈ എഴുത്തുപുരയില്‍..

22 January 2013

പ്രിയ നബിയുടെ പിറന്നാള്‍ മധുരിമകള്‍


നൊന്തു പെറ്റ ഉമ്മയും 
വെന്തു പോറ്റിയ ബാപ്പയും 
ഭൂമിയിലെ കാരുണ്യച്ചരടുകള്‍..

കരം പിടിച്ച സഹോദരനും 
വാത്സല്യം വിളമ്പിയ പെങ്ങളും 
മേനിയിലെ രക്ത ധമനികള്‍..

ഹൃദയം പകുത്ത പങ്കാളിയും 
പിറകൊണ്ട സന്താനവും
                                                ജീവിതത്തോപ്പ്..


മര്‍ത്യന് അര്‍ഥം തരുന്ന ഈ സൗഗന്ധികങ്ങളേക്കാള്‍ 
എന്നെ പ്രണയിക്കാതെ നിങ്ങളുടെ വിശ്വാസം പൂര്‍ണമാകില്ലെന്ന് പ്രവാചകന്‍!

അടയാള ചിഹ്നങ്ങള്‍ അടര്‍ത്തിമാറ്റി നമുക്ക്
പകരം പതിയ്ക്കാം ഹൃദയത്തില്‍,  പ്രവാനെ...

പാരിലാകെ പൂത്തുലയട്ടെ പ്രിയ നബിയുടെ 
പിറന്നാള്‍ മധുരിമകള്‍!!
===============================

14 comments:

ശ്രീ said...

നല്ല നുറുങ്ങുകള്‍!

SabiQ said...

ഇഷ്ടപ്പെട്ടു.. ഒരു മിനിട്ടിനുള്ളില്‍ വായിച്ചു.. :)

പ്രയാണ്‍ said...

:)

Echmukutty said...

കൊള്ളാം.ആശംസകള്‍.

shafI sha said...

വളെരെ നന്നായിട്ടുണ്ട്.
അര്‍ത്ഥo സ്ഫുരികുനാ വചനങ്ങള്‍.

നബിദിനാശംസകള്‍..................

Indian Expat said...

ഗംഭീരം!
ആശംസകള്‍!

പട്ടേപ്പാടം റാംജി said...

എങ്ങും സ്നേഹം പരക്കട്ടെ

Eanchakkal Jamal Mobile: 9446179220 said...

വളെരെ നന്നായിട്ടുണ്ട്. ആശംസകള്‍.

Anonymous said...

കാത്തിരിപ്പിനൊടുവില്‍ കിട്ടിയ നുറുങ്ങുകള്‍ ഗംഭിരം .... നബിദിനാശംസകള്‍

MyDreams said...

:)

ജന്മസുകൃതം said...

പാരിലാകെ പൂത്തുലയട്ടെ പ്രിയ നബിയുടെ
പിറന്നാള്‍ മധുരിമകള്‍!!

ആശംസകള്‍.

Areekkodan | അരീക്കോടന്‍ said...

):

rafeeQ നടുവട്ടം said...

@ശ്രീ
@SabiQ
@പ്രയാണ്‍
@Echmukutty
@shafI sha
@Indian Expat
@പട്ടേപ്പാടം റാംജി
@Eanchakkal Jamal
@Zubair
@MyDreams
@ജന്മസുകൃതം
@അരീക്കോടന്‍

എല്ലാവര്‍ക്കും ആശംസകള്‍!

sidheek Thozhiyoor said...

നല്ല വരികള്‍