നൊന്തു പെറ്റ ഉമ്മയും
വെന്തു പോറ്റിയ ബാപ്പയും
ഭൂമിയിലെ കാരുണ്യച്ചരടുകള്..
കരം പിടിച്ച സഹോദരനും
വാത്സല്യം വിളമ്പിയ പെങ്ങളും
മേനിയിലെ രക്ത ധമനികള്‍..
ഹൃദയം പകുത്ത പങ്കാളിയും
പിറകൊണ്ട സന്താനവും
ജീവിതത്തോപ്പ്..
ജീവിതത്തോപ്പ്..
മര്ത്യന് അര്‍ഥം തരുന്ന ഈ സൗഗന്ധികങ്ങളേക്കാള്
എന്നെ പ്രണയിക്കാതെ നിങ്ങളുടെ വിശ്വാസം പൂര്‍ണമാകില്ലെന്ന് പ്രവാചകന്!
ഈ അടയാള ചിഹ്നങ്ങള്‍ അടര്‍ത്തിമാറ്റി നമുക്ക്
പകരം പതിയ്ക്കാം ഹൃദയത്തില്‍, പ്രവാചകനെ...
പാരിലാകെ പൂത്തുലയട്ടെ പ്രിയ നബിയുടെ
പിറന്നാള്‍ മധുരിമകള്‍!!
===============================
12 comments:
നല്ല നുറുങ്ങുകള്‍!
ഇഷ്ടപ്പെട്ടു.. ഒരു മിനിട്ടിനുള്ളില്‍ വായിച്ചു.. :)
കൊള്ളാം.ആശംസകള്‍.
വളെരെ നന്നായിട്ടുണ്ട്.
അര്‍ത്ഥo സ്ഫുരികുനാ വചനങ്ങള്‍.
നബിദിനാശംസകള്‍..................
ഗംഭീരം!
ആശംസകള്‍!
എങ്ങും സ്നേഹം പരക്കട്ടെ
വളെരെ നന്നായിട്ടുണ്ട്. ആശംസകള്‍.
കാത്തിരിപ്പിനൊടുവില്‍ കിട്ടിയ നുറുങ്ങുകള്‍ ഗംഭിരം .... നബിദിനാശംസകള്‍
പാരിലാകെ പൂത്തുലയട്ടെ പ്രിയ നബിയുടെ
പിറന്നാള്‍ മധുരിമകള്‍!!
ആശംസകള്‍.
):
@ശ്രീ
@SabiQ
@പ്രയാണ്‍
@Echmukutty
@shafI sha
@Indian Expat
@പട്ടേപ്പാടം റാംജി
@Eanchakkal Jamal
@Zubair
@MyDreams
@ജന്മസുകൃതം
@അരീക്കോടന്‍
എല്ലാവര്ക്കും ആശംസകള്‍!
നല്ല വരികള്‍
Post a Comment