സമ്പാദ്യം

മുടികൊഴിച്ചില്‍ തടയാനുള്ള എന്തെങ്കിലും മരുന്ന് പെട്ടെന്ന് കൊടുത്തയക്കണമെന്ന് ഞാന്‍ ഭാര്യക്ക് വിളിച്ചു പറഞ്ഞു.
ഹൗസ് ഡ്രൈവര്‍
ആഞ്ഞാനുവര്‍ത്തിയായത് ബാധ്യതകളുടെ ഭാരം കൂടിയപ്പോഴാണ്.
സൂക്കുകളില്‍ കാത്തുകിടക്കുമ്പോഴും, അടച്ചിട്ട മുറിയില്‍ തനിച്ചിരിക്കുമ്പോഴും കെട്ടിയിടപ്പെട്ട മിണ്ടാപ്രാണിയായി അയാള്‍ ഭാവാന്തരപ്പെട്ടു.
മോചനത്തിനായുള്ള ചിന്തകള്‍ ചികയുമ്പോഴാണ്, ആദ്യപുത്രിയുടെ പത്താംക്ലാസ് ജയവാര്‍ത്ത ആകാശവും താണ്ടി അയാളുടെ മൊബൈലിലെത്തിയത്..