ഈ എഴുത്തുപുരയില്‍..

07 September 2010

പെരുനാള്‍ പൊരുള്‍

അനുഷ്ഠാനങ്ങള്‍ കൊണ്ട് ചൈതന്യമാക്കിയ ആത്മാവില്‍ ആഘോഷം കൊണ്ട് ആനന്ദം നിറയ്ക്കാനാണ് പെരുനാള്‍ വരുന്നത്.
ഇച്ഛകള്‍ ഒതുക്കിവച്ച വിശ്വാസിക്ക് കരുണാമയന്‍ ഒരുക്കിവച്ച ധന്യദിനം! നീണ്ട പകലുകളില്‍ നോമ്പെടുത്തും നിശകളില്‍ നിദ്രവെടിഞ്ഞും നേട്ടങ്ങള്‍ക്കായി തേട്ടമിരന്നവര്‍ക്ക്, മോചനത്തിനായി യാചന തീര്‍ത്തവര്‍ക്ക് ഈ ദിനം നിര്‍വൃതിയുടെതാണ്; അളവറ്റ ആഹ്ലാദങ്ങളുടെ വിളവെടുപ്പിന്‍റെതും..

അന്യന്‍റെ അസ്കൃതകള്‍ ആമാശയത്തെ വിരുന്നൂട്ടുന്ന കാലമാണിത്. സഹോദരന്‍റെ ന്യൂനതകള്‍ അധരത്തില്‍ അധമത്വത്തിന്‍റെ  പ്രളയം തീര്‍ക്കുന്ന കാലം! പരിഹാസങ്ങള്‍ പാരമ്യത്തിലെത്തിച്ച് ധര്‍മങ്ങള്‍ കൊഴിച്ചു കൊണ്ടിരിക്കുന്നു, മനുഷ്യസമൂഹം. അപൂര്‍ണനായ ഒരു സാമൂഹ്യ ജീവി തന്നോടൊപ്പം ഉണ്ടുറങ്ങുന്നവന്‍റെ  അബലത്വം അളക്കുന്ന വൈരുദ്ധ്യം എത്ര അനീതിപര്‍വമാണെന്ന് ആലോചിച്ചുനോക്കൂ!
അനാവശ്യമായ വാക്കും നോക്കും അന്യന്‍റെ മേല്‍ വലിച്ചെറിഞ്ഞ എത്രയെത്ര നോമ്പുകാര്‍.. ദൈവീക ദര്‍ശനത്തില്‍, പ്രവാചകാധ്യാപനങ്ങളില്‍ അവരുടെയൊക്കെ വ്രതം വൃഥാവിലായത് തന്നെ!

സഹജീവികളുടെ സങ്കടങ്ങളറിയുകയും കാരുണ്യം കൊണ്ട് കണ്ണീര്‍ തുടക്കുകയും ചെയ്യുന്ന സഹാനുഭൂതിയുടെ ദിനമാകണം ഈ ഈദ് ദിനം. ആടിത്തിമര്‍ക്കാനല്ല, അന്ത:സ്സാര ശൂന്യതകളിലേക്ക് ആപതിക്കാനുമല്ല ആഘോഷങ്ങള്‍.
മനുഷ്യനെ അറിയുകയും മനസ്സ് കൊണ്ടെങ്കിലും അവനോടു ആഭിമുഖ്യം പ്രഖ്യാപിക്കുകയും ചെയ്യുമ്പോഴാണ് ആഘോഷങ്ങളെല്ലാം അര്‍ഥവത്താകുന്നത്. അതിരുകള്‍ ഭേതിക്കാത്ത ആഘോഷങ്ങളില്‍ ലയിക്കുമ്പോള്‍ വീണ്ടു വിചാരങ്ങളുടെ ജാലകം തുറക്കാന്‍ പ്രവാസികള്‍ മുന്നോട്ട് വരണം.
കറുത്തതും വെളുത്തതും ഇരുണ്ടതും ഇഴചേര്‍ന്ന തൊലിപ്പുറം  വൈവിധ്യങ്ങളുടെ പ്രവാസ ഭൂമികയില്‍ എത്രയെത്ര മനുഷ്യര്‍ നമ്മുടെ വാക് ശരങ്ങളേറ്റ് ഈ പുണ്യ ദിനങ്ങളിലൂടെ  കടന്നുപോയി! തനത് വേഷങ്ങളണിഞ്ഞ് നിരത്തിലൂടെ നീങ്ങുന്ന ഒരു 'ബംഗാളി' കണ്ണില്‍ പതിഞ്ഞപ്പോള്‍ അവന്‍റെ ബലഹീനതകളെ കുറിച്ചായിരുന്നു നമ്മുടെ സംസാരം. ജീവിതത്തോട് പൊരുതുവാനുള്ള അവന്‍റെ വ്യഗ്രതകള്‍ നമ്മുടെ പരിഹാസങ്ങള്‍ക്ക് എരിവു കൂട്ടിയിരുന്നു. തലയില്‍ 'വട്ട്' വെച്ച് സുഗന്ധം വഹിച്ചു വന്ന അറബിയെ കണ്ടപ്പോള്‍ അവന്‍റെ ആര്‍ഭാടങ്ങളെ കുറിച്ചായിരുന്നു നമ്മുടെ വാചാലതകള്‍.. അധ്വാനം വിയര്‍പ്പിച്ച മുഷിഞ്ഞ വസ്ത്രവും ദേഹവും നോക്കി 'വൃത്തിയില്ലാത്തവ'നെന്ന് മുദ്രയടിച്ച് 'പാക്കിസ്ഥാനി' യെ പോലും നാം വെറുതെ വിട്ടില്ല! പ്രളയക്കെടുതിയിലും സാമ്രാജ്യത്വ ഭീകരതയുടെ ആക്രമണങ്ങളിലും പതിനായിരങ്ങള്‍ പിടഞ്ഞു മരിച്ച നോവും ദുഃഖവും ആ പച്ച മനുഷ്യന്‍റെ നയനങ്ങളില്‍ നിന്ന് നാം വായിച്ചെടുത്തുവോ?
പട്ടിണിയുടെ തീയാളുന്ന, ദുരന്തങ്ങളുടെ പേമാരിയിലമര്‍ന്ന, അനീതിയുടെ തടവറകളില്‍ നീതിക്കായ് നിലവിളിക്കുന്ന, സ്വസ്ഥമായ ആവാസഭൂമിയില്‍ നിന്ന് കുത്തകകള്‍ക്കായി കുടിയിറക്കപ്പെടുന്ന ഒരു ജനതയും സമൂഹവും ഈ ഭൂഗോളത്തിനു ചുറ്റം ജീവിത ദുര്യോഗങ്ങളാല്‍ വലംവച്ചു തിരിയുന്നുവെന്നത് ആരും വിസ്മരിച്ചു കൂടാ..
നമ്മുടെ ആഘോഷത്തിമര്‍പ്പുകള്‍ ആശ്വാസ വചനങ്ങളായി ഇവരിലേക്ക് നമുക്ക് തിരിച്ചു വിട്ടുകൂടെ..?
ആര്‍ഭാട വിഭവങ്ങളില്‍നിന്നല്‍പ്പം കാരുണ്യ മധുരങ്ങളായി ഇവരിലേക്ക് നമുക്ക് തൊട്ടുകൊടുത്തു കൂടെ..?
ഹൃദയ വിശാലതയുടെ ഉദ്യാനങ്ങളില്‍ നിന്ന് ഈദിന്‍റെ ഊഷ്മള മാരുതന്‍ ഈ നിസ്സഹായ ജനപഥങ്ങളുടെ ഹൃദയങ്ങളിലേക്ക് വീശിയടിക്കാന്‍ ഈ ദിനം സഹായകമാകട്ടെ..
ആലിംഗനങ്ങള്‍ക്കപ്പുറം ആര്‍ദ്രമായിത്തീരട്ടെ നമ്മുടെ ഈദ് മുബാറക്കുകള്‍!

എല്ലാ വായനക്കാര്‍ക്കും ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്കും ഒത്തിരിയൊത്തിരി 'ഈദുല്‍ ഫിത്വര്‍' ആശംസകള്‍ നേര്‍ന്ന്,
നിങ്ങളുടെ സ്വന്തം
റഫീഖ് നടുവട്ടം

27 comments:

മൻസൂർ അബ്ദു ചെറുവാടി said...

പെരുന്നാള്‍ ആശംസകള്‍

mini//മിനി said...

ഒരു നല്ല പെരുന്നാള്‍ ആശംസകള്‍.

Jishad Cronic said...

പെരുന്നാള്‍ ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

Eid Mubarak to all.

Indian Expat said...

ഗംഭീരമായിരിക്കുന്നു കൊച്ചനിയാ, പോസ്റ്റിങ്ങ്‌.. ഈ വഴിയേ പ്രയാണം തുടരുക; നാഥന്‍ തുണക്കട്ടേ..
ഹൃദ്യമായ ഈദ് ആശംസകള്‍!!

sm sadique said...

ആശംസകൾ…… ആശംസകൾ…… പെരുന്നാളാശംസകൾ!!!

MT Manaf said...

Eid Mubarak

nandakumar said...

"പെരുന്നാള്‍ ആശംസകള്‍!!"

അലി said...

സഹജീവികളെ മറക്കാതെ നമുക്കും പെരുന്നാള്‍ ആഘോഷിക്കാം...

ഈദ് മുബാറക്!

Akbar said...

പെരുന്നാള്‍ ആശംസകള്‍ r.k

നൗഷാദ് അകമ്പാടം said...

ഈദ് മുബാറക് !!!!

(( നന്നായി എഴുതി കെട്ടോ..))

Anees Hassan said...

പെരുന്നാള്‍ ആശംസകള്‍

Mohamedkutty മുഹമ്മദുകുട്ടി said...

എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍!

Pranavam Ravikumar said...

ഈദ് മുബാറക്!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വർ‌ണ്ണശബളമായ പൊങ്ങച്ചക്കാഴ്ച്ചകളിൽ‌ നിന്നും കണ്ണുകൾ പിൻ‌വലിച്ച് സ്വന്തം ഹ്ര്‌ദയത്തിന്റെ അകത്തേക്ക് നോക്കാനും ആഡ്യത്വത്തിന്റെ മെതിയടിപ്പുറത്തുനിന്ന് മണ്ണിലേയ്ക്കിറങ്ങാനും പ്രേരണനൽക്കുന്ന സന്ദേശം വഹിക്കുന്ന ഈ കുറിപ്പ് അവസരോചിതം.. നന്ദി സുഹ്ര്‌ത്തേ.

smitha adharsh said...
This comment has been removed by the author.
smitha adharsh said...

മനസ്സിനെ തൊട്ട ചിന്തകള്‍ അടങ്ങിയ പോസ്റ്റ്‌.ഇവിടെ വരാന്‍ വൈകി.അതുകൊണ്ട് പെരുന്നാളാശംസകള്‍ ഇല്ല.പകരം,സന്തോഷം മാത്രം.

ബഷീർ said...

ആശംസകൾ അടുത്ത പെരുന്നാളിലേക്ക് വരവ് വെക്കുമല്ലോ :)

നന്മകളുടെ സ്ഫുരണങ്ങൾ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലെക്ക് പ്രവഹിക്കട്ടെ..

നല്ല ചിന്തകളുടെ കൈമാറ്റങ്ങൾക്ക് നന്ദി

Cm Shakeer said...

നന്ദി റഫീഖ്...പെരുന്നാളീന്റെ പൊരുള്‍ ശരിക്കും പ്രസരിപ്പിക്കുന്ന ഈ പോസ്റ്റിന്. ഇത് ഇന്നാണ് കണ്ടത്, അല്ലെങ്കില്‍ എന്റെ ഫോട്ടോ-പോസ്റ്റിന് ഇതേ ടൈറ്റില്‍ ഞാന്‍ നല്‍കില്ലായിരുന്നു.

Anonymous said...

Thanks Rafeeque for forwarding your articles.
Very good, I enjoy.
Carry on.
Sunny
MOZAMBIQUE

Sulfikar Manalvayal said...

നന്ദി റഫീക്ക് : മെയില്‍ അയച്ചതിന്. നോക്കാന്‍ ഇത്തിരി വൈകി എങ്കിലും, പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ മറക്കാതെ മെയില്‍ വിടണേ.
നല്ല വരികള്‍. സഹജീവികളെ മറക്കാതെ നമുക്കും ആക്ഹോഷിക്കാം പെരുന്നാള്‍.
ഇത്തരം നല്ല എഴുതുകലുമായി ഇനിയും പ്രതീക്ഷിക്കുന്നു.

Sidheek Thozhiyoor said...

ഇന്‍ബോക്സില്‍ ഒരു മെയില്‍ കൂടി എന്ന് വെച്ച് ടാക്സ്‌ കൊടുക്കുകയോന്നും വേണ്ടല്ലോ റഫീ...ഇങ്ങിനെ ഒരു മെയിലിന്‍റെ ആവശ്യമേ ഇല്ല.., കാണേണ്ട എന്നുള്ളവര്‍ക്ക് അത് ഡിലീറ്റ് ചെയ്യാമല്ലോ? എപ്പോള്‍ പോസ്റ്റുമ്പോഴും എന്നെ അറിയിക്കണേ..
എല്ലാ വിധ ആശംസകളും..

K@nn(())raan*خلي ولي said...

മെയില്‍ വഴി അറിയിക്കാന്‍ താല്പര്യം.

ഉമ്മുഫിദ said...

good to read,
aashamsakal vaikiyenkilum.

www.ilanjipookkal.blogspot.com

റഷീദ് കോട്ടപ്പാടം said...

നല്ല വായനക്കായ് നല്ലൊരു രചന. വരാന്‍ വൈകിയതില്‍ ക്ഷമിക്കുമല്ലോ!

Abdulkader kodungallur said...

കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാര്‍ ....
ഈ കവിവാക്യത്തിന്റെ പൊരുളാണ് താങ്കളുടെ രചനയില്‍ തെളിഞ്ഞു കാണുന്നത് . നിര്‍മ്മലമായ ചിന്തകളില്‍ നിന്നും സ്പുടം ചെയ്തെടുത്ത പ്രമേയത്തിനും വരികള്‍ക്കും ധാര്‍മ്മികതയുടെ തിളക്കം . സന്മാര്‍ഗ്ഗികതയുടെ ലാളിത്യം .
"തണലാ"ണ്‌ എന്നെ ഈ വെളിച്ചത്തിലേക്ക് നയിച്ചത്

yousufpa said...

ഇനി ബലിപെരുന്നാൾ ആശംസിക്കാം.