ഈ എഴുത്തുപുരയില്‍..

03 January 2011

തീര്‍ഥാടനം

അധ്യാത്മിക പ്രണയത്തിന്‍റെ പ്രഭവ കേന്ദ്രമാണ് മദീന. പ്രവാചകന്‍റെ പ്രിയ നഗരി!
പ്രഥമ സന്ദര്‍ശനത്തിന്‍റെ സുമധുരമായ സാഫല്യത്തിനൊടുവില്‍
ആത്മാവില്‍ ഉറവ പൊട്ടിയ അനുരാഗത്തിന്‍റെ വരികള്‍ പിന്നെയും പിന്നെയും എന്നെ, അനുഭൂതിയുടെ ആ അപാര തീരത്തേക്ക് കൊണ്ടു പോകുന്നു..


കവിത
തീര്‍ഥാടനം

ആകാശ മേലാപ്പില്‍
മാലാഖമാര്‍ മേലൊപ്പു ചാര്‍ത്തിയ ഹരിത ഖുബ്ബ; (1)
പ്രണയത്താല്‍ തുടുത്ത
കാമിനിയുടെ കവിള്‍ പോലെ..

 
മണല്‍ വിരിച്ച മാളികപ്പുരയില്‍ (2) താഴെ,
സഹചരോടോത്ത്
ഒരു സതീര്‍ത്ഥന്‍റെ ശാന്തി വിശ്രമം;
കതിര്‍ മണ്ഡപം കയറിയ
മാരന്‍റെ മനം പോലെ..

 
വിളിപ്പുറത്ത്
വെളിപാടുകള്‍ പെയ്ത സുവര്‍ഗത്തോപ്പില്‍ (3)
മദ്ഹ് (4) കുറുകും മാടപ്രാവുകളുടെ താരാട്ടില്‍
സത്യധ്വജവാഹികരുടെ സുഖ ശയനം....

 
ഇത്,
മദീനയുടെ മദനകാന്തിയില്‍
അതിരിടാതനുരാഗം കൊണ്ടാത്മം നിറച്ചി-
ടതേടും പാപിയുടെ പദസഞ്ചയം!

 
റൗള (5) യുടെ തിരുമുറ്റത്തെ
തണലിടാന്‍ വിരിയും വിസ്മയക്കുടപോല്‍
ഉയിര്‍പ്പുനാളില്‍ ഉടയോന്‍റെ
സിംഹാസനത്തണല്‍ തേടാന്‍ കൊതിയ്ക്കും
പ്രാണന്‍റെ പ്രകാശ ജ്യോതിയ്ക്ക്
മാലിന്യമടിഞ്ഞോരു മന:ക്കുപ്പയില്‍ വിരിഞ്ഞീടും 
വികാര വായ്പ്പിന്‍ റോസാപ്പൂ!
------------------------------------------------------------
(1) പച്ച മിനാരം
(2, 5) 'റൗള'= പ്രവാചകന്‍റെ ഖബറിടം
(3) ജന്നത്തുല്‍ ബഖീഅ = പ്രമുഖരായ അനുയായികള്‍ ഉള്‍പ്പെടുന്നവരുടെ അന്ത്യവിശ്രമ സ്ഥലം
(4) പ്രകീര്‍ത്തനം  
 
 

26 comments:

(saBEen* കാവതിയോടന്‍) said...
This comment has been removed by the author.
(saBEen* കാവതിയോടന്‍) said...

പുണ്യ മദീനയെ കുറിച്ചുള്ള വരികള്‍ ഹൃദയ ഹാരി ആയി . നല്ല കവിതകള്‍ പുനര്‍ ജനിക്കട്ടെ നന്മകളോടെ ...

അലി said...

اللهم صلي على سيدنا محمد وعلى آل سيدنا محمد

faisu madeena said...

വളരെ നല്ല കവിത ....മദീനയെ പറ്റി എന്തെഴുതിയാലും അത് നന്നാവും ...

നൗഷാദ് അകമ്പാടം said...

നന്നായി..മദീനയുടെ ചിത്രങ്ങളിലേക്കുള്ള ലിങ്ക് ഇവിടെ ചേര്‍ക്കുന്നത്
ഈ കവിതയുടെ ആസ്വാദനത്തിനു ഉചിതമാവുമെന്ന് കരുതുന്നു..

http://www.madinahvision.com/

http://www.flickr.com/photos/noushadali/

റഷീദ്‌ കോട്ടപ്പാടം said...

ഹൃദ്യമായ വരികള്‍..

ലീല എം ചന്ദ്രന്‍.. said...

നല്ല കവിത

യൂസുഫ്പ said...

ആരും പരീക്ഷണത്തിന്‌ തയ്യാറാകാത്ത വിഷയമാണ്‌ മദീന മുനവ്വറ. കാരണം,എഴുത്തിലെന്തെങ്കിലും പിഴവു സംഭവിച്ചാൽ അതൊരു കളങ്കമായി തീരില്ലേ?.എന്തായാലും താങ്കൾ ഒട്ടൊക്കെ വിജയിച്ചെന്ന് തോന്നുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

മദീനയുടെ മദനകാന്തിയില്‍ മനംതുളുമ്പും മനവുമായി തിരിച്ചെത്തിയ പ്രിയസ്നേഹിതന് ആശംസകള്‍.
കവിത ഹൃദ്യം,സുന്ദരം.

ഹംസ said...

നന്നായി...

Jishad Cronic said...

നല്ല കവിത

sm sadique said...

ഉമ്മ പറഞ്ഞു : മോനെ നീയും പോണം മദീനയിൽ ,പ്രവാചകന്റെ(sa) പള്ളിയിൽ.
ഞാൻ പറഞ്ഞു: ഇൻഷാ അല്ലാഹ്…
അല്ലാഹു അനുഗ്രഹിക്കും എന്നപ്രർഥനയോടെ ……..

MT Manaf said...

റൌള പ്രവാചകന്‍റെ ഖബറിടമാണെന്ന പതിവ് തെറ്റിധാരണ ഇവിടെയും ആവര്‍ത്തിച്ചു കണ്ടത്തില്‍ ഖേദിക്കുന്നു.എന്താണ് റൌള എന്നത് പ്രവാചകന്‍ തന്നെ നമുക്ക് കൃത്യമായി പറഞ്ഞു തന്നിട്ടുണ്ടല്ലോ
"എന്‍റെ വീടിനും മിമ്പരിനും ഇടയില്‍ സ്വര്‍ഗത്തില്‍ നിന്നുള്ള ഒരു തോപ്പുണ്ട് "
روى البخاري (1196) ومسلم (1391) وغيرهما عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: (ما بين بيتي ومنبري روضة من رياض الجنة،

ما بين -എന്നതിന് അതിനിടയിലുള്ള ഭാഗം എന്നാണ് പ്രാമാണികരായ മുഴുവന്‍ പണ്ഡിതന്മാരും
നല്‍കിയിട്ടുള്ള അര്‍ഥം. ആ ഭാഗത്ത്‌ വെച്ചുള്ള പ്രാര്‍ത്ഥന പ്രത്യേകമായി പരിഗണിക്കപ്പെടുന്നു എന്നത് ആ സ്ഥലത്തിന്‍റെ പരിപാവനത്വമാണ്‌.
പ്രത്യേക നിറത്തില്‍ കാര്‍പറ്റു വിരിച്ച്‌ ആ ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട് താനും!

MyDreams said...

kollaam

സിദ്ധീക്ക.. said...

ഒരിക്കല്‍ കണ്ടു ,വീണ്ടും...ഇന്ഷാ അല്ലഹ്..നല്ല വരികള്‍ ..

ശ്രീ said...

നന്നായിട്ടുണ്ട്

lekshmi. lachu said...

nallakavithakal eniyum pirakkatte.

(റെഫി: ReffY) said...

ഹൃദയം മനോഹരം.

അനീസ said...

മനസ്സ് കുളിര്‍ത്തു :)

പാലക്കുഴി said...

എന്ത് നല്ല വരികള്‍....എത്രനല്ല പ്രയോഗങ്ങള്‍

പള്ളിക്കരയില്‍ said...

ആത്മീയപ്രഭവിടർത്തുംകവനം.നന്ദി.

എന്‍.ബി.സുരേഷ് said...

മദീനയും അദ്ധ്യാത്മികതവും പ്രണയത്തിന്റെ ചിഹ്നങ്ങളും കൂട്ടിക്കലർത്തിയ രീതി കൊള്ളാം. പക്ഷേ ഭാഷയിലും ഇമേജുകളിലും ഈ കാലത്തിന്റ്റെ സാന്നിധ്യമില്ല. ഭാഷയെ പുതൂക്കൂ

പട്ടേപ്പാടം റാംജി said...

കുളിര്‍മ്മയുള്ള വരികള്‍..

ഹാക്കര്‍ said...

കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/

ജാബിര്‍ മലബാരി said...

മാഷാ അല്ലാഹ്...... മദീനയുടെ മണലാര്യത്തിലൂടെ കവി പാടുകയാണ് എപ്പോഴും

mansoor said...

നല്ല വരികള്‍ നന്നായിട്ടുണ്ട് http://punnyarasool.blogspot.com/2012/09/blog-post.html