ഈ എഴുത്തുപുരയില്‍..

21 January 2010

പെയ്തൊഴിയാത്തത്

പെയ്തൊഴിയാത്തത്

വിരഹം കനത്ത രാവില്‍ വിതുമ്പവേ, അയാള്‍ ആശ്വസിപ്പിച്ചു: ' ഉരുകിത്തീരാതെ പ്രിയേ..എനിക്കിവിടെ സങ്കടങ്ങള്‍ ചുമക്കാന്‍ മരുഭൂമിയില്‍ മേയുന്ന ഒട്ടകങ്ങളുണ്ടല്ലോ..'
അവള്‍ പറഞ്ഞു: ' എങ്കില്‍ എന്‍റെ കണ്ണീരും നിങ്ങളാ മണല്‍ക്കാട്ടിലെ ഈത്തപ്പനകള്‍ക്കു നല്‍കണം...'

ഇമകള്‍ക്ക് മുകളില്‍ ഒരു മുഖില്‍ ഇരമ്പുന്നത് അവരറിഞ്ഞില്ല..


സൂത്രം

ഓഫറുകള്‍ അവള്‍ക്ക് പണ്ടേ പ്രിയമായിരുന്നത്രേ!
ഇപ്പോള്‍ എനിക്കും..
നിരക്ക് കുറഞ്ഞ നേരങ്ങളില്‍ വിളിക്കാനൊരുങ്ങിയപ്പോഴെല്ലാം കവറേജ് പ്രശ്നങ്ങളായിരുന്നു, അവളുടെ ആമുഖങ്ങള്‍.

കുണ്ടിതങ്ങള്‍ എന്നും ഖണ്ടികയിലേക്ക് നീണ്ടപ്പോള്‍ അവള്‍ക്ക് മിസ്കാള്‍ അടിച്ച് ഞാന് ‍കാത്തിരിപ്പായി..