ഈ എഴുത്തുപുരയില്‍..

18 January 2010

പ്രവാസ പ്രതലങ്ങള്‍

ത്രിമാന സത്യങ്ങള്‍ അകമ്പടി ചേരുന്ന
അതിജീവനത്തിന്റെ കൊടുമുടിയാണ് പ്രവാസം.
പൌരത്വ പുസ്തകത്തിലെ മുദ്രയടിയും
ആകാശ പക്ഷിയുടെ ചിറകടിയും
ഗ്ര്‍ഹാതുരത്വത്തിന്റെ നെഞ്ജിടിയും ചേര്‍ന്ന് അത്,
വിലക്കപ്പെട്ട പൌരാവകാശങ്ങളെയും
വിധിക്കപ്പെട്ട മന:സംഘര്‍ഷങ്ങളെയും അടയാളപ്പെടുത്തുന്നു...
ചുവരില്‍ പുത്രിയുടെ ചിത്രം
ചങ്കില്‍ സഖിയുടെ ലിഖിതം
സ്വപ്നങ്ങളുടയ്ക്കുന്ന പെങ്ങളുടെ തേങ്ങല്‍
നര വീഴ്ത്തിയ ശിരസ്സിന്റെ പുറന്തോടില്‍
തേട്ടം നീട്ടിയ മാതൃ മുഖം..
പ്രവാസം അപ്പോള്‍,
പ്രതിബിംബങ്ങളില്‍ കസവ് തുന്നുന്ന വര്‍ണ്ണ നൂലിഴകളാണ്!
അഗ്നിയെരിച്ച വറചട്ടിയില്‍ വേവുന്ന
ബാധ്യതകളുടെ മാംസക്കഷ്ണം..
കാത്തിരിപ്പില്‍ ഉരുകിത്തീരുന്ന
താരുണ്യത്തിന്റെ വെണ്ണക്കട്ടി..
വാര്‍ധക്യത്തിന്റെ കുഴിഞ്ഞ കണ്ണുകളില്‍
വിഹ്വലതയുടെ പ്രവാഹം തീര്‍ക്കുന്ന മരുപ്പച്ച...
ഹോ!മതി,എനിക്കു മതിയായീ മണല്‍തീക്കാറ്റുകള്‍;
കരള്‍ കഴുകുന്ന കുപ്പിവെള്ളങ്ങള്‍!

( പ്രസിദ്ധപ്പെടുത്തിയത് : മലയാള മനോരമ ബ്ലോഗ്‌, ഗള്‍ഫ് രിസാല )

8 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

-അന്തരാളത്തില്‍ നിന്ന് നിര്‍ഗളിക്കുന്ന തീജ്വാല..
ചങ്കു കരിക്കുന്ന വരികള്‍!
ഒരുത്തനും ഇഷ്ടപ്പെട്ടു കൊണ്ടല്ല ഇവിടെ ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. അന്നം തേടിയുള്ള യാത്ര ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇന്ന് പക്ഷെ അപകടം തുലോം കുറവാണെന്ന് പറയാം. എന്നാല്‍ കഴിഞ്ഞ തലമുറ സ്വന്തം ജീവന്‍ വീട്ടില്‍ ഏല്‍പ്പിച്ചിട്ടായിരുന്നു ലോഞ്ചില്‍ മറുകര താണ്ടിയിരുന്നത്.അതില്‍ എത്രപേര്‍ സാമ്പത്തികമായി ഉന്നതിയിലെത്തി? എത്രപേര്‍ വഴിയില്‍ വീണുപോയി? ആ തലമുറയുമായി നമ്മളെ ഒന്ന് താരതമ്യം ചെയ്യൂ.അല്പം ആശ്വാസം ലഭിക്കും.

-'പൌരത്വ പുസ്തകത്തിലെ മുദ്രയടിയും ആകാശ പക്ഷിയുടെ ചിറകടിയും ഗ്ര്‍ഹാതുരത്വത്തിന്റെ നെഞ്ജിടിയും " ഉഗ്രന്‍ പ്രയോഗം തന്നെ.
-ചിത്രങ്ങളുടെ സംയോജനം ശരിയായില്ല എന്നു തോന്നുന്നു.
- കവിത പോലെ തോന്നിയില്ല എന്നാല്‍ ഭാഷയും അവതരണവും ശൈലികളും അതിലുപരി ആശയവും തികഞ്ഞ പ്രശംസ അര്‍ഹിക്കുന്നു.

ഒഴാക്കന്‍. said...

kollaam!

അലി said...

പ്രവാസത്തിന്റെ തീക്ഷ്ണതയിൽ വേവുന്ന ചിന്തകൾ!

അഭി said...

കൊള്ളാം

Kaithamullu said...

നന്നായിരിക്കുന്നു!(ആശയം)

Madhavikutty said...

good.

Anonymous said...

പ്രവാസിയുടെ മനസിന്റെ നോവ് നന്നായി വരചു കാണിച്ചു ... വളരെ നന്നായി എഴുതി... മറ്റുള്ളവർക്കു പ്രാകാശം നൽകാൻ വേണ്ടി ഉരികി തീരുന്ന മെഴുകുതിരിയാണു പ്രവാസി...

Unknown said...

pravasajeevitham thudangiyittu naleekku 6 varshamaayi,suka dukkangal venduvolam anubavichu,adyamokke evidethechoodum thanuppum allam anne vishamippichu?pinne pinne athellam ee pavasajeevithathine oru bagamaayi,
padachavante sahayathaal ennenikku nalloru joliyundu,santhoshathodukoodi kudumbam pottunnu,
nerathe "ismail kurumbadi" soojippichapole nammude munpathe paravasi thalamurakkar anubavichathinte pathilonnu duritham nammalanubavikkunnillaaa
karanam pandokke gulfukaar nattile uppakkum ummaakum baryakku kuttikalkkum phone vilichirunnathu masathilorikkalo allankil pathirupathu divasam koodumbol viliikkum athikamonnum samsarikkathe cardil paisa ella pinne vilikkamennu salaam paranju vekkunnu?
ennu athella avastha! internetum chattingum undi phonum net callum angine anthellaam saoukaryangalaanu veettukaarumaayi banthappedaan,
mathramalla pandokke 3 /4 kollam koodumbolaanu pravasikal naattil poyirunnathu
enno???
perunnal athumallankil
vendapettavarude kallyanangalkku, 2kollathinidayil naattil pokaatha pravasikal nannekurvanannu thanne parayaam?

nammal nammalekkal panavum saukaryangalumullavare kurichu chinthikkathe nammalekkal thazheyullavareyum nammalekkal kashatappadum budhimuttum anubavikkunavare kurichu chidhikkukaaa