ഈ എഴുത്തുപുരയില്‍..

22 November 2012

കുട്ടികള്‍ വഴിയും ഇനി കള്ളനോട്ടുകള്‍!

പത്രാധിപര്‍ക്കയച്ച കത്തുകള്‍ (2)


പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്  ഇപ്പോള്‍  ഈ ബ്ലോഗറുടെ തൊഴിലിടം. 

കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ അവസാനത്തില്‍ ഫീ ഇനത്തില്‍ കുട്ടികള്‍ വഴി കിട്ടിയ പണം ബാങ്കിലടയ്ക്കാന്‍ നല്‍കിയപ്പോള്‍ ഒരു 'വലിയ' നോട്ടിന്റെ വ്യാജനെ അധികൃതര്‍ കണ്ടെത്തി തിരിച്ചു തന്നു.
പല രൂപത്തില്‍ പരിശോധിച്ചിട്ടാണ് ആ നോട്ട്, കള്ള നോട്ടാണെന്ന് ഞങ്ങള്‍ക്ക് പിന്നീട് ബോധ്യപ്പെട്ടത്! അത്രയ്ക്കും നിര്‍മാണ വൈദഗ്ദ്യമുണ്ടായിരുന്നു അതിന്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ആഴ്ചകള്‍ക്ക് ശേഷം പിന്നെയും കൊടുത്തയച്ച നോട്ടുകെട്ടുകളില്‍ നിന്ന് ഒരഞ്ഞൂറിന്റെ 'താര'ത്തെ ബാങ്കുകാര്‍ പൊക്കി. 

ദിവസവും വലിയ സംഖ്യയുടെ ഇടപാടുകള്‍ നടത്തുന്ന, പ്രദേശത്തെ വര്‍ഷങ്ങളുടെ പഴക്കമുള്ള വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ അന്വേഷണ-പോലീസ് നടപടികള്‍ ഒന്നും ഉണ്ടായില്ലെങ്കിലും ജാഗ്രതപ്പെടാന്‍ വഴിയൊരുക്കിയ സംഭവങ്ങളായിരുന്നു അവ.
ബോധപൂര്‍വമോ അല്ലാതെയോ കള്ളനോട്ടുകള്‍ ചെലവാക്കുന്നതിന് മികച്ച മാര്‍ഗമായി തല്‍പ്പര കക്ഷികള്‍ സ്കൂള്‍/ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നുണ്ടോ എന്ന് സംശയിക്കണം.
സ്വകാര്യ മേഖലയിലെ സ്കൂള്‍ പ്രവേശന സമയത്തും ഫീ ഗഡുക്കള്‍ അടയ്ക്കേണ്ട സന്ദര്‍ഭങ്ങളിലും സാമാന്യം തിരക്കും കറന്‍സി ബാഹുല്യവും അറിഞ്ഞു കൊണ്ടാണ് ഈ 'ഒപ്പിക്കല്‍'. വലിയ വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും സംവിധാനിച്ചത് പോലെ വ്യാജനെ തിരിച്ചറിയാനുള്ള യന്ത്രങ്ങള്‍ ഒരൊറ്റ വിദ്യാഭ്യ്യാസ സ്ഥാപനത്തിലും സജ്ജീകരിച്ചിട്ടില്ലെന്ന് അറിയുന്നവര്‍ നല്ല നോട്ടുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ തിരുകി വച്ചാല്‍ ആരും അറിയാന്‍ പോകുന്നില്ലല്ലോ.. 

ഇംഗ്ലീഷ് മീഡിയം/പ്രൊഫഷനല്‍ കോളേജ് സ്ഥാപനങ്ങളില്‍ പഠിയ്ക്കുന്ന വിദ്യാര്‍ഥികളുടെ സാമ്പത്തിക സ്രോതസ്സ് ഏറെയും വിദേശം ആയിരിക്കെ, അയച്ചു കിട്ടുന്ന നോട്ട് കെട്ടുകള്‍ വീടുകളില്‍ സ്വീകരിക്കുന്നത് സിംഹഭാഗവും സ്ത്രീകളാണ്. അതില്‍ ഏറിയ പങ്കും 'കുഴല്‍' വഴി വരുന്നവയും.
അതിനാല്‍, തട്ടിപ്പിന് സാധ്യത ഏറുന്നു. വ്യാജന്റെ ഈ ഇടപാടുകള്‍ അവിടെയും നടക്കുന്നില്ലെന്ന് ആര് കണ്ടു? 
ഒട്ടുമിക്ക ദേശസാല്‍കൃത-ഗ്രാമീണ ബാങ്കുകളിലും വ്യാജ നോട്ടുകള്‍ കുമിഞ്ഞു കൂടുന്നുണ്ടെന്നു ഈയിടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ വെളിപ്പെടുത്തിയത് ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.
വ്യാജന്മാരെ പ്രതിരോധിക്കാന്‍ ഓരോ സ്കൂള്‍ അധികൃതരും സത്വര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.

(ഈ കുറിപ്പിന്റെ സംഗ്രഹം 'മലയാള മനോരമ' ദിനപത്രത്തിന്റെ എല്ലാ എഡിഷനുകളിലും 2012 നവംബര്‍ 16നു പ്രസിദ്ധീകരിച്ചിട്ടുണ്ട് )

26 comments:

Sureshkumar Punjhayil said...

Karuthalukal...!

Ashamsakal..!

Unknown said...

Good information

Echmukutty said...

അയ്യോ! പേടിയാകുന്നു......കരുതിയിരിക്കുക തന്നെ.

perooran said...

Thanks for the information

വീകെ said...

എത്ര കരുതിയാലും വിദഗ്ദ്ധർക്കു പോലും കണ്ടു പിടിക്കാൻ കഴിയാത്ത വ്യാജന്മാരെ എളുപ്പത്തിൽ എങ്ങനെ കണ്ടു പിടിക്കാമെന്നു കൂടി സർക്കാർ വ്യക്തമാക്കണം. പിടിക്കപ്പെടുന്നവർ പാവപ്പെട്ട നിരപരാധികൾ മാത്രം. അതിനു മുകളിലുള്ളവരെ ആരും തൊടില്ല.
ഈ മുന്നറിയിപ്പിന് നന്ദി.

Mohamedkutty മുഹമ്മദുകുട്ടി said...

മുങ്കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു.ഈ മേഖലയില്‍ സാധ്യതകള്‍ ഏറെ തന്നെയാണ്. എല്ലാവരും ജാഗ്രതൈ..!!!

ചന്തു നായർ said...

ഈ മുന്നറിയിപ്പിന് നന്ദി.ഞാനും ഒരു വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നുണ്ടേ...............

പട്ടേപ്പാടം റാംജി said...

എല്ലാവര്‍ക്കും തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗമാണ് കണ്ടെത്തേണ്ടത്. നിരപരാധികള്‍ മാത്രമാണ് ഇത്തരം സംഭവങ്ങളില്‍ എപ്പോഴും കുടുങ്ങുന്നത്. ഏതെങ്കിലും സ്ഥാപനത്തില്‍ മാത്രം തിരിച്ചറിഞ്ഞാലും സംഭവിക്കുന്ന നഷ്ടം എന്നും ഒന്നുമറിയാത്തവര്‍ക്ക് തന്നെ.
ഒരു വലിയ വിപത്തിനെ ഇനിയെങ്കിലും ഗൌരവത്തോടെ വേണ്ടപ്പെട്ടവര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ....

Anonymous said...

ജാഗ്രതൈ.........

അലി said...

ഒറിജിനലിനെ വെല്ലുന്ന വ്യാജന്മാർ വിലസുന്ന കാലമാണ്. എത്ര കരുതലുണ്ടായാലും ചിലപ്പോൾ പെട്ടുപോകും.

shafeeq uv naduvattam said...

nammude veettukarkk nammal ulbhodhanam nalkuka

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

തികച്ചും ജാഗ്രത വേണ്ടുന്ന ഒരു കാര്യം തന്നെ എന്നാല്‍ .' അയച്ചു കിട്ടുന്ന നോട്ട് കെട്ടുകള്‍ വീടുകളില്‍ സ്വീകരിക്കുന്നത് സിംഹഭാഗവും സ്ത്രീകളാണ്. അതില്‍ ഏറിയ പങ്കും 'കുഴല്‍' വഴി വരുന്നവയും.' എന്നത് ആലോചിക്കെണ്ടാവയാണ്
കുഴല്‍ പണമല്ല സാധാരണയായി സ്ത്രീകള്‍ സ്വീകരിക്കാറുള്ളത്
ബാങ്ക് വഴിയോ ഇന്‍സ്റ്റന്റ് ട്രാന്‍സ്ഫര്‍ മണി ആയോ ആണ് ഇപ്പൊള്‍ സാധാരണ എല്ലാവരും ഇടപാട് നടത്തുന്നത് എന്നാണ് എന്റെ അഭിപ്രായം
സ്ത്രീകള്‍ വഴിയല്ലാതെതന്നെ ഈ റാക്കറ്റ് പ്രവര്തിക്കുന്നുണ്ടാവണം

Sameer Thikkodi said...

വളരെ നല്ല ഒരു മുൻകരുതൽ ഈ പോസ്റ്റിലൂടെ നൽകിയിരിക്കുന്നു.

rafeeQ നടുവട്ടം said...

perooran , Many thanks..

rafeeQ നടുവട്ടം said...

അതെ.പണത്തിനു മീതെ (കള്ള നോട്ടിനു മീതെയും) ആരും പറക്കില്ലല്ലോ!
വീ കെ, വന്നതിനും പറഞ്ഞതിനും ഒത്തിരി നന്ദി

rafeeQ നടുവട്ടം said...

Mohamedkutty മുഹമ്മദുകുട്ടി
എത്ര മുന്‍കരുതലുകള്‍ എടുത്താലും കബളിപ്പിക്കപ്പെടും.ജാഗ്രതെയ് !
വന്നതില്‍ ഒത്തിരി നന്ദി.

rafeeQ നടുവട്ടം said...

ചന്തു നായർ
താങ്കളും വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നുണ്ട്, അല്ലെ!
എങ്കില്‍ തീര്‍ച്ചയായും പ്രതിരോധം ചെയ്തെ പറ്റൂ..
ഒരുപാട് സന്തോഷം വന്നതില്‍.

(റെഫി: ReffY) said...

സത്യത്തിന്റെ ഭീകരമുഖം ദൃശ്യമാക്കുന്ന പോസ്റ്റ്‌

rafeeQ നടുവട്ടം said...

പട്ടേപ്പാടം റാംജി
പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തും തോറും അതിനെ നിര്‍വീര്യമാക്കാനുള്ള ശ്രമങ്ങള്‍ മറുഭാഗത്ത് നടക്കും.
നാം തുടരണം, ഗൌവരതരമായ ജാഗ്രതകള്‍. അഭിപ്രായമിട്ടതിനു വളരെ നന്ദി.

Zubair
അതീവ ജാഗ്രതൈ! നന്ദി, ക്ഷണം സ്വീകരിച്ചു വന്നതിന്

തീര്‍ച്ചയായും! അപരന്മാര്‍ അരങ്ങു വാഴും ആസുര കാലം.
ഒരുപാട് നാളായല്ലോ, അലി ഭായ്‌ ഇങ്ങനെ ഒന്ന് മിണ്ടിയിട്ട്!

ഇസ്മായില്‍ കുറുമ്പടി
സ്ത്രീകള്‍ കാരണമാക്കുന്നു എന്നല്ല പറഞ്ഞു വച്ചത്. അവരും കബളിപ്പിക്കപ്പെടുന്നു എന്നാണ്.
വളരെ നന്ദി; വരികളെ നന്നായി വായിച്ചതിന് .

sameer thikkodi
നമുക്ക് പരസ്പരം ഗുണോപ്രദ വിവരങ്ങള്‍ കൈമാറാം.
നന്ദി. വായനയ്ക്കും കമന്‍റിനും.

shafeeq uv naduvattam
അതെ , അങ്ങനെയാണ് നാം തട്ടിപ്പുകളില്‍ നിന്ന് തടി തപ്പേണ്ടത്! വളരെ നന്ദിയും സന്തോഷവും.

(റെഫി: ReffY)
എത്രയെത്ര ഭീകര സത്യങ്ങള്‍, റെഫീ നമുക്ക് ചുറ്റും!

rafeeQ നടുവട്ടം said...
This comment has been removed by the author.
rafeeQ നടുവട്ടം said...
This comment has been removed by the author.
rafeeQ നടുവട്ടം said...
This comment has been removed by the author.
Anonymous said...

rafeekaka very nice writting...

Anonymous said...

very nice

mayflowers said...

ബാങ്കില്‍ നിന്ന് പോലും കള്ളാ നോട്ടുകള്‍ കിട്ടുന്നുണ്ടെന്നുള്ള വാര്‍ത്ത തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.

thaqua said...

originaline vellunna kallan.....athu kandu pidikkan valare prayasam anu passportil photo scan cheythu erangan thudangiya samayath fresh passport erangi moonam nall aparane kayatti vitta alukalanu nammudeth athu kondu jagratha valare athikam venam