ഈ എഴുത്തുപുരയില്‍..

18 January 2010

ഹൃദയം

ഹൃദയം

സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ അറുത്ത കോഴിക്ക് ഹൃദയങ്ങളുണ്ടായിരുന്നില്ല; കറുപ്പിച്ച മുടിയില്‍ കറുത്ത വട്ട് വച്ച എന്റെ കിളവന്‍ അറബിക്കും.. അതുകൊണ്ടായിരുന്നല്ലോ,ഹൃദയ മിടിപ്പ് നിലച്ചു കിടന്ന ബാപ്പയെ അവസാന നോക്ക് കാണാന്‍ അയാള്‍ എനിക്ക് പാസ്പോര്‍ട്ട് തരാതിരുന്നത്!

ആഗ്രഹം

അളിയന്‍ വരുമ്പോള്‍ അവള്‍ കൊടുത്തയച്ചത്‌, ഹലുവ കഷ്ണം!
'മൊളകിട്ട ലേശം മീന്‍ചാര്‍' ഒരു കുപ്പിയിലാക്കി കൊടുത്തയക്കാമായിരുന്നില്ലേ എന്ന് അയാള്‍ ഭാര്യക്ക്‌ പിന്നീടെഴുതി..

ഗതി

ഞെക്കി ഞെക്കി എണ്ണം പിടിക്കുന്ന 'തസ്ബീഹ്' യന്ത്രമാണ് ഉമ്മ ആവശ്യപ്പെട്ടത്. ''അഞ്ജും അഞ്ജും പത്തു വെരല് ങ്ങക്ക് കയ്യിമ്മേല് ഇല്ലേ'' എന്ന് ചോദിക്കാന്‍ ഒരുങ്ങുമ്പോഴേക്കും എന്റെ നാവ് ഉളുക്കി.

3 comments:

Ibroos said...

nice....very...very...extraordinary...

SULFI said...

മൂന്നും ഒന്നിനൊന്നു മെച്ചം.
ആദ്യ കഥ ചിന്തിപ്പിച്ചു , രണ്ടാമത്തേത് ചിരിപ്പിച്ചു.
പക്ഷെ മൂന്നാമതെത്, അതെ അത് തന്നെ പറയണം ഉമ്മമാരോട്.

moh said...

good very very good