ഈ എഴുത്തുപുരയില്‍..

18 January 2010

ജനായത്തം

ഗുണ്ടകള്‍ക്ക് വേണ്ടത് വെടിയുണ്ടയാണ്
അധികാരഭോജികള്‍ക്ക് 'അബൂഗുറയിബ'കള്‍!
നാക്ക് പിഴുതെടുക്കപ്പെട്ട നിയമങ്ങളുടെ
വക്കു വളഞ്ഞ വ്യവഹാരങ്ങള്‍ തള്ളി
കോടതികള്‍ കാടു കയറുക!
കടല്‍ തീരത്ത് കക്കയിറച്ചി കൊത്തിവലിക്കുന്ന
കാക്കകള്‍ക്ക് നേരെ ഇനിമുതല്‍,
കാക്കിയിട്ടവന്‍ കാന്ജി വലിക്കട്ടെ..
കുടിലുകളിലെ കഞ്ഞി മൂടിയ മണ്‍കലങ്ങളില്‍
പത്തി വിടര്‍ത്തിയ ലാത്തിക്കൈകള്‍
ആര്‍ഡിയെക്സിന്റെ അംശം തെരയെട്ടെ..
ശ്രീകോവിലിലെ ത്രിശൂലം
മിഹ്റാബിലെ മരവാള്‍
ആള്‍ത്താരക്ക് പിന്നിലെ ആശ്വാരൂടന്റെ കുന്തം..
ഞങ്ങളുടെ വീടുകള്‍ക്ക് കാവല്‍ നില്‍ക്കും!
ഉടയ്ക്കാന്‍ വച്ച തേങ്ങ
തൊടിയില്‍ കായ്ച്ച മുളക്
ചിമ്മിനിയില്‍ തിരിയിടാനുള്ള- നീലക്കളറുള്ള മണ്ണെണ്ണ
പുഴ തന്ന പൂഴി മണല്‍..
വരിക;ചാവാറാകും മുമ്പേ
നമുക്കും ചാവേറാകാം

1 comment:

Anonymous said...

yes