ചേരി മറച്ചാലും മായില്ല
ചോരപ്പാടുകൾ.
മോടി പിടിപ്പിച്ചാലും തീരില്ല
പേടിപ്പടർപ്പുകൾ.
വംശവെറിയുടെ വിളഭൂമിയിൽ
വിപത്തിന്റെ വിത്തിട്ടു പോയിട്ടുണ്ട്
അപരാധങ്ങളുടെ അധിപർ!
പൗരനിയമത്തിന്റെ വൈരപാർശ്വങ്ങളിൽ
മൗനത്തിന്റെ തീക്കനൽ നിറച്ചിട്ടുണ്ട്
ഉന്മൂലനത്തിൻ ഉന്മാദികൾ !
കുത്തിയെടുത്ത ഭ്രൂണങ്ങളുടെ തണുപ്പിൽ
വിഷച്ചെടികൾ മുളപൊട്ടുന്നു..
കത്തിച്ചെരിച്ച മനുഷ്യക്ഷാരങ്ങളിൽ
കൊലമരങ്ങൾ പൂക്കുന്നു..
ഗാന്ധിമണ്ണിലുരുണ്ട കബന്ധങ്ങൾ
ഉത്തരദേശങ്ങളിലൂടെ പേ പിടിച്ചോടുന്നു...
ഗുജറാത്തും ഡൽഹിയും
പൗരത്വത്തിന്റെ ഇരയടയാളങ്ങൾക്ക്
...................
ജാലിയൻ ബാഗും ശഹീൻ ബാഗും
സമരാനന്തരം സ്വർഗം !
No comments:
Post a Comment