പഠനത്തോടൊപ്പം കൃഷിയെ സ്നേഹിച്ച ഷബ്നയ്ക്ക് കലാലയത്തിൽ നിന്നൊരു കലക്കൻ ആദരം!
വിദ്യാർഥികൾക്കിടയിലെ കാർഷികാഭിരുചിയെ അറിയാൻ
പന്താവൂർ ഇർശാദ് നടപ്പിലാക്കിയ കാർഷിക പദ്ധതിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഷബ്ന തസ്നീം അവാർഡ് ജേതാവായി.
ചങ്ങരംകുളം കേവീസ് സ്റ്റോർ ഉടമ മുസ്ഥഫയുടേയും നടുവട്ടം ചെമ്പേലവളപ്പിൽ മുഹമ്മദ് (കുഞ്ഞിമോൻ) മകൾ സഫിയയുടേയും മകളാണ് ഷബ്ന തസ്നീം. പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കാമ്പസ് കൃഷിയിലെ മികച്ച പ്രവർത്തനമാണ് ഷബ്നയെ അവാർഡിന് അർഹയാക്കിയത്.
ഒരു വർഷം നീണ്ടു നിന്ന കാർഷികവൃത്തിയുടേയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളിൽ നിന്ന് ഏറ്റവും മികച്ച വിദ്യാർഥിയെയാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
പാഠ്യ, പാഠ്യേതര രംഗത്ത് സജീവമായ ഷബ്ന, തന്റെ ഇഷ്ട വിനോദമായ കൃഷിയിലും തിളങ്ങി അവാർഡ് നേടിയത് കാമ്പസിലെ കൂട്ടുകാർക്കിടയിലും കുടുംബങ്ങൾക്കിടയിലും ആഹ്ലാദം നിറച്ചിരിക്കുകയാണ്..
ജീവിതത്തോടൊപ്പം നമ്മൾ തിരിച്ചുപിടിക്കേണ്ട സംസ്കാരത്തെ, അറിവിനോടൊപ്പം വിദ്യാർഥിബാല്യങ്ങൾ ചേർത്തു നിർത്തുന്ന വാർത്തകൾ കാഴ്ചകളെ ഹരിതാഭമാക്കുന്നു!
ഈ നേട്ടം കൊയ്ത ഷബ്നയ്ക്ക് നടുവട്ടം സീ വീ കുടുംബത്തിന്റെ ഒരായിരം അഭിനന്ദനങ്ങൾ; അനുമോദനങ്ങൾ!!
[Dec 28, 2019]
No comments:
Post a Comment