എടപ്പാൾ: 'കോവിഡ് ' പേടിയിൽ വീട്ടിലിരിക്കുമ്പോഴും ജീവകാരുണ്യ പ്രവൃത്തികളിൽ മുഴുകി ഒരു കൂട്ടം കൂട്ടുകാർ.
കടുക്കുന്ന വേനലിൽ പക്ഷികൾക്ക് കുടിനീരൊരുക്കിയാണ് നടുവട്ടത്തെ മഴവിൽ ക്ലബ് അംഗങ്ങളായ വിദ്യാർഥികൾ അവധിക്കാലം അർഥവത്താക്കുന്നത്.
സ്വന്തം വീട്ടുപറമ്പുകളിലെ മരങ്ങളിലും ചെടിക്കമ്പുകളിലും കൊച്ചു പാത്രങ്ങളിൽ ജലം നിറച്ചാണ് പക്ഷികൾക്കായി ഇവർ കാരുണ്യത്തിന്റെ ജീവകണം പകരുന്നത്.
എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ 'തണ്ണീർ കുമ്പിൾ' പദ്ധതിയുടെ ഭാഗമായാണ് കുട്ടികളുടെ പ്രവർത്തനം.
സിനാൻ, ഹാരിസ, അൻഫാസ്, റിസാൻ, അമീൻ, അദീബ് തുടങ്ങിയവർ നേതൃത്വം നൽകി.
.....................................
No comments:
Post a Comment