പ്രളയം കേരളത്തെ ഭീതിപ്പെടുത്തിയപ്പോൾ നമ്മൾ കണ്ടതാണ് മലയാളിയുടെ സ്നേഹമനസ്സ്.
ആവർത്തിച്ചു ആർത്തലച്ചെത്തിയ പ്രളയക്കെടുതികളെ, പിന്നീട് പ്രാണൻ കൊടുത്തു പോലും നമ്മൾ പ്രതിരോധിച്ചു!
പൂർവ വൈരങ്ങൾ മറന്ന് നമ്മൾ കരം കോർത്തപ്പോൾ അനവധി മനുഷ്യർ അതിജീവനത്തിലേയ്ക്ക് നടന്നുകയറി..
ഉരുൾപൊട്ടിയ മലയടിവാരങ്ങൾക്കരികിലേയ്ക്ക് കാരുണ്യത്തിന്റെയും ഉദാരതയുടേയും ഉരുളുകൾ മലയാളിയുടെ ഹൃദയങ്ങളിൽ നിന്ന് പൊട്ടിയൊലിച്ചപ്പോൾ ദുരിതബാധിതരുടെ മുറിവേറ്റ മനസ്സിൽ ആശ്വാസത്തിന്റെ തണൽക്കാറ്റു വീശി...
ദുരന്തങ്ങളിൽ നിന്ന് പാഠം പഠിച്ചു തുടങ്ങിയ നമ്മൾ, ഇപ്പോഴും മുരളുന്ന ആകാശത്തിന്റെയും കോപം തപിച്ചുറങ്ങുന്ന ഭീമൻ ഭൂതലങ്ങളുടെ കൽകോട്ടകൾക്കും മധ്യയാണ്.
തീർന്നു പോകുന്നില്ല, നമ്മുടെ പ്രതിരോധങ്ങളിലേയ്ക്കുള്ള പുനരാലോചനകൾ...
ഒപ്പം കിടന്നുറങ്ങുന്ന ഉറ്റവരേയോ, വിളിപ്പുറത്തുള്ള സഹോദരനെയോ, അയൽ ഗ്രാമത്തിലുള്ള അന്യരുത്തനേയോ കെടുതികൾ പിടികൂടുമ്പോൾ ഓടിയെത്തി ഉയിരുകാക്കുവാൻ ഓരോരുത്തരും ജാഗ്രത കാട്ടേണ്ട കാലമിതാണ്. അതാണ് മനുഷ്യ ഹൃദയവും മാനവിക മുഖവും!
'ടീം ഒലീവ് ' തയ്യാറെടുക്കുകയാണ്.
അലിവിന്റെയും കരുതലിന്റയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും കൈതാങ്ങുകളാകുവാൻ....!
സമൂഹമായി ജീവിക്കുന്ന ചുറ്റുപാടിലാണ് ഈ സംഘം സന്നദ്ധതകളിലേയ്ക്ക് പുതിയ പാദമൂന്നുന്നത്.
മനുഷ്യൻ നിസ്സഹായരാവുന്ന സന്ദിഗ്ധ ഘട്ടങ്ങളിൽ ഈ കൂട്ടായ്മ, സഹായ ഹസ്തങ്ങളുമായി അരികിലെത്തുന്നു..
കാരുണ്യം നിറച്ച മനസ്സുമായി മറ്റനേകം സന്നദ്ധഭടന്മാർക്കൊപ്പം!
മാനവികതയുടെയും അലിവിന്റെയും ആൾരൂപങ്ങളായി സുന്നീ യുവജന സംഘത്തിന്റെ (എസ് വൈ എസ് ) "ടീം ഒലീവ് " സംഘവും ഇനി കർമരംഗത്തേക്കിറങ്ങുകയാണ്..
അവശ്യ ഘട്ടങ്ങളിൽ..
അപകടമേഖലകളിൽ..
ദുരന്തഭൂമിയിൽ..
അപകടമേഖലകളിൽ..
ദുരന്തഭൂമിയിൽ..
അങ്ങനെ പ്രവചനാതീതമായ പ്രതിസന്ധികളുടെ സായംസന്ധ്യകളിൽ
ഇരുകരം സഹായം പകരാൻ; ഓടിയെത്താൻ ഒരുമ്പെടുകയാണ് 'ടീം ഒലീവ് '...
ഇരുകരം സഹായം പകരാൻ; ഓടിയെത്താൻ ഒരുമ്പെടുകയാണ് 'ടീം ഒലീവ് '...
ഹൃദയ വിശുദ്ധിയും ധർമ വെളിച്ചവും കൈമുതലാക്കിയ സുന്നീ പ്രസ്ഥാനത്തിന്റെ ധ്വജവാഹകർ!
ജീവസ്സുറ്റ ഒരു നേതൃത്വത്തിനു കീഴിൽ, മികച്ച പരിശീലനവും സർക്കാർ മാർഗനിർദേശങ്ങളും കരുത്താക്കി മാറ്റി മനുഷ്യർക്കായി ഞങ്ങളും മനസ്സും ശരീരവുമർപ്പിക്കുന്നു..
സഹജീവികൾക്കായി, സമൂഹമനസ്സിനായി, ഓരോ നാടിന്റെയും യുവത്വം സേവന സന്നദ്ധരായിരിക്കുന്നു ഇവിടെ !
ഈ ആത്മാർപ്പണ സംഘത്തിൽ ഒരംഗമായതിൽ ഞാൻ അഭിമാനിക്കുന്നു...!!
- റഫീഖ് നടുവട്ടം
[9495808876]
എടപ്പാൾ
.........................................................
ഫോട്ടോ:
എസ് വൈ എസ് വട്ടംകുളം സർക്കിൾ 'ടീം ഒലീവ് ' അംഗങ്ങൾ.
[9495808876]
എടപ്പാൾ
.........................................................
ഫോട്ടോ:
എസ് വൈ എസ് വട്ടംകുളം സർക്കിൾ 'ടീം ഒലീവ് ' അംഗങ്ങൾ.
ഇരിക്കുന്നവർ ഇടത്തു നിന്ന് :
ശിഹാബ് മിസ്ബാഹി മാണൂർ,
ലത്തീഫ് ഫാള്വിലി മാണൂർ,
സജീബ് നടുവട്ടം, റഫീഖ് നടുവട്ടം ,
ബഷീർ ചേകനൂർ , സഫീർ മൂതൂർ
ലത്തീഫ് ഫാള്വിലി മാണൂർ,
സജീബ് നടുവട്ടം, റഫീഖ് നടുവട്ടം ,
ബഷീർ ചേകനൂർ , സഫീർ മൂതൂർ
നിൽക്കുന്നവർ ഇടത്തു നിന്ന് :
ഇസ്ഹാഖ് മാസ്റ്റർ നീലിയാട്, സഈദ് നീലിയാട്, മുനീർ മാണൂർ, ഹാരിസ് മാണൂർ, ഉമർ മൂതൂർ, ഫഖ്റുദ്ദീൻ ബാഖവി നീലിയാട് , ജഅഫർ സഖാഫി ചേകനൂർ, ഫാസിൽ കരീം സഖാഫി മൂതൂർ,അഷ്റഫ് മുസ്‌ലിയാർ നീലിയാട്.
No comments:
Post a Comment