സാഹോദര്യത്തിന്റെ മൃദുലതലങ്ങളിൽ മധു പകരുന്നതാകണം ആഘോഷങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ.
മതം ഏതുമാകട്ടെ; നിയമങ്ങൾ ബാധകമാകേണ്ടതും അവയിൽ ബോധമുണരേണ്ടതും വിശ്വാസിക്കു തന്നെ!
അപരന്റെ വിശ്വാസധാരയെ അപഹസിക്കും വിധമുള്ള, അവൻറെ സ്വത്വത്തെ വ്രണപ്പെടുത്തും വിധമുള്ള വാക്കും നാക്കും വാക്കത്തിയായി മാറും..
ആഘോഷങ്ങൾ മനുഷ്യനു വേണ്ടി. അവ ബഹുസ്വരമായ നമ്മുടെ മണ്ണിൽ വൈവിധ്യ മധുരമുള്ള ഈണം നിറയ്ക്കട്ടെ..
(വാരിയത്ത്മുഹമ്മദലി )
No comments:
Post a Comment