ഈ എഴുത്തുപുരയില്‍..

12 September 2019

ആഘോഷങ്ങളുടെ അർഥതലങ്ങൾ

ഐതീഹ്യപ്പെരുമകളുടെ പിൻബലവും വിശ്വാസസംഹിതകളുടെ അടിസ്ഥാനവുമുള്ള ആഘോഷങ്ങൾ നമ്മുടെ തനതായ സംസ്കാരങ്ങളെ പരിപോഷിപ്പിക്കുന്നവയും സംരക്ഷിക്കുന്നവയുമാകണം.

വിപണിയുടെ കുതന്ത്രങ്ങളിൽ കുടുങ്ങിപ്പോയ, അവയുടെ കെണിവലകളിൽ പിണഞ്ഞു പോയ, പുതിയ കാലത്തെ ആഘോഷങ്ങൾ മനുഷ്യന്റെ മണവും മതങ്ങളുടെ മതിപ്പുള്ള ആനന്ദ വേളകളാക്കി തിരിച്ചുപിടിക്കാൻ സാധിക്കുമ്പോഴേ ഓരോ ഉത്സവവും മനസ്സിൻറെ ഉത്സാഹമായി നമുക്കനുഭവപ്പെടൂ...

നക്ഷത്രങ്ങൾ മാനത്തു മിന്നിത്തിളങ്ങട്ടെ..!
പുഷ്പങ്ങൾ തൊടിയിൽ വിരിഞ്ഞു നിൽക്കട്ടെ..!!
അത്തറിൻ ഗന്ധം ഹൃദയങ്ങളിൽ എത്തി നിൽക്കട്ടെ..!!!

ആശംസകൾ..
- റഫീഖ് നടുവട്ടം
 

No comments: