ഈ എഴുത്തുപുരയില്‍..

22 August 2019

അയിലക്കാട് മുഹമ്മദ് ഹാജിക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി

എടപ്പാൾ: ആയിരങ്ങളുടെ ആദരാജ്ഞലികൾ ഏറ്റുവാങ്ങി അയിലക്കാട് കെ വി മുഹമ്മദ് ഹാജി വിടവാങ്ങി.
പ്രാർഥനകൾ പെയ്തിറങ്ങിയ അന്തരീക്ഷത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ അയിലക്കാട് ജുമുഅത്ത് പള്ളിയിൽ കെ വിയെ ഖബറടക്കിയത്.
ചൊവ്വാഴ്ച രാത്രി അന്തരിച്ച അദ്ദേഹത്തിന്റെ മയ്യിത്ത് ഒരു നോക്ക് കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി നേതാക്കളാണ് അയിലക്കാട്ടെത്തിയത്.


കനത്ത മഴയെ അവഗണിച്ചും സ്നേഹ നായകനെ കാണാൻ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ഒഴുകിയെത്തിയത് ജനഹൃദയങ്ങളിൽ കെ വിയുടെ സ്ഥാനം അടയാളപ്പെടുത്തുന്നതായി..
വസതിയിലും അയിലക്കാട് ജുമുഅത്ത് പള്ളിയിലുമായി 12 തവണ നടന്ന മയ്യിത്ത് നിസ്ക്കാരങ്ങൾക്ക് കോഴിക്കോട് വലിയ ഖാളി സയ്യിദ് ജമലുലൈലി തങ്ങൾ, പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, ചെറവല്ലൂർ ഇസ്മാഈൽ മുസ് ലിയാർ, അബ്ദുസമദ് സമദാനി തുടങ്ങിയവർ നേതൃത്വം നൽകി.
മന്ത്രി കെ ടി ജലീൽ, എം പിമാരായ ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, മഞ്ഞളാംകുഴി അലി, പി എസ് സി ചെയർമാൻ അഡ്വ.കെ സക്കീർ, ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, പ്രൊഫ.ലബ്ബ സാഹിബ്, കെ കെ അബൂബക്കർ, പാണക്കാട് ബഷീറലി തങ്ങൾ, ആര്യാടൻ ശൗഖത്ത്, പി ടി കുഞ്ഞിമുഹമ്മദ്, സാദിഖലി ശിഹാബ് തങ്ങൾ, റശീദലി തങ്ങൾ,  ഹജ് കമ്മിറ്റിയംഗം കെ എം കാസിം കോയ, ഇ കെ ഹുസൈൻ മുസ് ലിയാർ, മദ്രസാ ക്ഷേമനിധി ബോർഡംഗം കെ സിദ്ദീഖ് മൗലവി, മുസ് ലിം ലീഗ് നേതാവ് ഡോ. സി പി ബാവഹാജി, കെ പി സി സി അംഗങ്ങളായ പി ടി അജയ് മോഹൻ, ഇ മുഹമ്മദ് കുഞ്ഞ്, യു അബൂബക്കർ, അഡ്വ. എം എം രോഹിത്ത്, അശ്റഫ് കോക്കൂർ, പന്താവുർ ഇർശാദ് ജന.സെക്രട്ടറി വാരിയത്ത് മുഹമ്മദലി
തുടങ്ങിയ വിവിധ നേതാക്കൾ അന്ത്യോപചാരമർപ്പിച്ചു.
സ്പീക്കർ ശ്രീരാമകൃഷ്ണൻ, കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ , ആര്യാടൻ മുഹമ്മദ് എം എൽ എ തുടങ്ങിയവർ അനുശോചനമറീയിച്ചു.
കെ വി മുഹമ്മദ് ഹാജിയോടുള്ള ആദരസൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ചങ്ങരംകുളത്ത് ഉച്ചവരെ ഹർത്താൽ ആചരിച്ചു.



എടപ്പാൾ ദാറുൽ ഹിദായ, പൊന്നാനി മഊനത്തുൽ ഇസ് ലാം സഭ, ചങ്ങരംകുളം ദാറുസ്സലാം, അയിലക്കാട് കാമ്പൻഡം, ഹയാത്തുൽ ഇസ് ലാം തുടങ്ങിയ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.
കെ വി മുഹമ്മദ് ഹാജിയുടെ അന്ത്യകർമങ്ങൾക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനത്തിൽ
സർവ്വകക്ഷി യോഗം അനുശോചിച്ചു.
മന്ത്രി ഡോ.കെ ടി ജലീൽ, അഡ്വ.ഇബ്രാഹീം ഖാൻ സിദ്ധീഖ് മൗലവി അയിലക്കാട്, അഡ്വ. മോഹൻദാസ്, ഇ വി പ്രഭാകകരൻ, എം വി ശ്രീധരൻ മാസ്റ്റർ, വി ടി ജയപ്രകാശ്, ഇ പി നവാസ്, വി കെ എ മജീദ് തുടങ്ങിയ വിവിധ മത,രാഷ്ടീയ, വിദ്യാഭ്യാസ, സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
..............................................
- റഫീഖ് നടുവട്ടം
9495808876

No comments: