ഈ എഴുത്തുപുരയില്‍..

29 May 2019

അനാഥാലയത്തിലെ അനുഭവക്കാഴ്ചകൾ

അനാഥാലയത്തിലെ അനുഭവക്കാഴ്ചകൾ
(An Experiential Report of The Superintendent )
തഭൗതിക വിദ്യാഭ്യാസവും മാതൃകായോഗ്യമായ ജീവിതവും നൽകി സമുദായവിദ്യാർഥിത്വത്തിന് ശാക്തീകരണംനൽകി വരുന്ന കൊടുങ്ങല്ലൂർ ചേരമാൻമാലിക് മൻസിൽ ഓർഫനേജിൽ സേവനവിഭാഗത്തിൽ ഭാഗമാകാൻകഴിഞ്ഞതിൽ അഭിമാനമുണ്ട്.
പ്രതീക്ഷിച്ച പദവിക്കപ്പുറം സമുന്നതസ്ഥാനത്ത് അവരോധിക്കപ്പെട്ടതിനെതുടർന്നുള്ളവികസനകാഴ്ചപ്പാടുകളോടെയുള്ളഅനുഭവക്കുറിപ്പാണിത്.
1)    വിദ്യാർഥികളെസംബന്ധിച്ച് :
 പഠനം : ആൺകുട്ടികളുംപെൺകുട്ടികളുമുൾപ്പടെ 57 പേർതാമസിച്ചു പഠിക്കുന്ന ഈ കാമ്പസ്ഭൗതിക സൗകര്യങ്ങളാൽമെച്ചപ്പെട്ടതാണ്. സ്ഥാപനഅധികൃതരുടെയും അധ്യാപക,അനധ്യാപക ജീവനക്കാരുടെയും സജീവസാന്നിധ്യവും ഇടപെടലും ശ്രദ്ധേയം!
എന്നാൽ, അടിസ്ഥാനപരമായവിദ്യാഭ്യാസ പുരോഗതിയുംചലനാത്മകതയും പിന്നിലാണ്.
എൽപി തലത്തിൽ 4ഉം യുപിവിഭാഗത്തിൽ 21ഉം ഹൈസ്‌കൂൾതലത്തിൽ 27ഉം ഹയർസെക്കണ്ടറിയിൽ4ഉം ബിരുദതലത്തിൽ 1ഉം വിദ്യാർഥികൾ വിവിധങ്ങളായ5 കലാലയങ്ങളിലായിട്ടുണ്ട്.
ഇവരുടെ ഭൗതിക പഠനത്തെമുഴുവനായി വിലയിരുത്താൻകഴിഞ്ഞിട്ടില്ലെങ്കിലും മത പഠനത്തെകുറിച്ചുള്ള ചിത്രങ്ങൾ വർണപൂർണമല്ല.
ശനി, ഞായർ ദിവസങ്ങളിൽ രണ്ട്അധ്യാപികമാർ ക്ലാസെടുക്കാനായിവരുന്നുണ്ടെങ്കിലും പാഠപുസ്തകങ്ങളുംപാഠ്യപദ്ധതിയുമില്ലാതെ 'ഒരു ചടങ്ങായി'നടന്നുപോവുകയാണ് കാര്യങ്ങൾ.എല്ലാവർക്കും ഖുർആൻ ഉണ്ടെങ്കിലുംപഠനം വ്യവസ്ഥാപിതമല്ല. വിവിധപ്രായക്കാരായ വിദ്യാർഥി,വിദ്യാർഥിനികളെ ഒരുമിച്ചിരുത്തി ഒരുക്ലാസ്‌ ആയി പരിഗണിച്ച് രണ്ട്അധ്യാപികമാർ കൈകാര്യംചെയ്യുന്ന  രീതിയാണ് നിലവിൽ.
രണ്ട് ക്ലാസ് റൂമുകൾ ഉണ്ടെങ്കിലുംപഠിക്കാനാവശ്യമായ പുസ്തകങ്ങൾലഭ്യമായിട്ടില്ല.
4 കുട്ടികളുടെ കൈവശം ഏതാനുംടെക്സ്റ്റ് ബുക്കുകൾ ഉണ്ടെങ്കിലും അത്കീറിപ്പറിഞ്ഞതും അധ്യായങ്ങൾ പലതുംനഷ്ടപ്പെട്ടതുമാണ്. മാത്രമല്ല, അവ ഒരുദശകം മുമ്പ് അച്ചടിക്കപ്പെട്ട,കാലോചിതമായി കരിക്കുലംചെയ്യപ്പെടാത്തതുമാണ്.
മദ്രസാ റ്റ്യൂഷനും സ്‌കൂൾ റ്റ്യൂഷനും നടന്നുവന്നിരുന്ന എൽപി സ്‌കൂളിൽസ്മാർട് ക്ലാസ്‌റൂം വന്നതിനെ തുടർന്ന്11/08/2018 മുതൽ അങ്ങോട്ടുള്ളപ്രവേശനം നിരോധിച്ചിരുന്നല്ലോ..തുടർന്ന്, ഈ ക്ലാസുകൾഓഡിറ്റോറിയത്തിന് കിഴക്ക് വശത്തുംകമ്മിറ്റി കോൺഫറൻസ് ഹാളിലുമാണ്സംഘടിപ്പിക്കപ്പെട്ടത്. ക്ലാസെടുക്കാൻആവശ്യമായ ബ്ളാക്ബോർഡ്ഇല്ലാത്തതും കുട്ടികളുടെ വലിപ്പചെറുപ്പങ്ങൾക്ക് ഇണങ്ങാത്തഇരിപ്പിടങ്ങളും, ഇത് തന്നെതുടരെത്തുടരെ മാറ്റിയിടേണ്ടിവരുന്നതും, എല്ലാം കൂടിയുള്ളസുഖകരമല്ലാത്ത അധ്യയന/ അധ്യാപനഅന്തരീക്ഷവും പുരോഗതികളെപിന്നോട്ടടിക്കുന്നു.

അടിയന്തിരമായി ഒരുക്കേണ്ടപരിഹാരങ്ങൾ :
Ø  സുസ്ഥിരവും സുഖകരവുമായക്ലാസ് റൂം വേണം.
Ø   സ്‌കൂൾ ക്ലാസ് റൂമുകൾതിരികെ കൊടുക്കണം ( സ്മാർട്ക്ലാസ് സംവിധാനങ്ങൾതകരാറിലാക്കില്ലെന്നഉപാധിയോടെ)
Ø   മതബോധമുണർത്തുന്നപാഠപുസ്തകങ്ങൾ ലഭ്യമാക്കണം 
Ø  സ്‌കൂൾ പഠനത്തിന്സഹായിക്കുന്ന ലേബർ ഇന്ത്യപോലുള്ള പുസ്തകങ്ങൾക്ക്പുറമെ വിജ്ഞാനവും വിനോദവുംസമന്വയിപ്പിച്ച ബാലമാസികകൾഎത്തിച്ചു കൊടുക്കണം 

താമസയിടങ്ങൾ : വിദ്യാർഥികൾഇല്ലാതിരുന്ന സമയത്ത് ഡ്യൂട്ടിയിലുള്ളവാർഡന്മാരെ കൂട്ടി സീതിക്കയുടെസാന്നിധ്യത്തിൽ അന്തേവാസികളുടെതാമസയിടങ്ങൾ സന്ദർശിച്ചു.ആൺകുട്ടികളുടേതിനേക്കാൾപെൺകുട്ടികളുടെ താമസയിടങ്ങൾശോചനീയമായഅവസ്ഥകളിലായിരുന്നു.വിദ്യാർഥികൾക്ക് ഒരുക്കിക്കൊടുത്തസൗകര്യങ്ങൾമെച്ചപ്പെട്ടതായിരുന്നെങ്കിലുംപരിപാലിക്കുന്നതിലെ വീഴ്ചയുംമേൽനോട്ടക്കുറവും വ്യക്തമായി.നേരിൽകണ്ട ഓരോ പോരായ്മകളേയുംഅവിടെ ഉത്തരവാദിത്തമുള്ളവരെബോധ്യപ്പെടുത്തി നിർദേശങ്ങൾനൽകിയിട്ടുണ്ട്.

പെൺ വിഭാഗത്തിൽ പ്രത്യേകമായിസംരക്ഷിക്കപ്പെട്ടു വരുന്നവയോധികയുടെ സാന്നിധ്യം പലനിലയിലും കുട്ടികളെ പ്രതികൂലമായിബാധിക്കുന്നുണ്ട്. മാനസികനില താളംതെറ്റിയും രോഗപീഢകളാലും കഴിയുന്നഅവർ നമ്മുടെ വിദ്യാർഥികൾക്കിടയിൽസൃഷ്ടിക്കുന്ന അലോസരങ്ങൾചെറുതല്ല. തമ്മിൽ തെറ്റുമ്പോൾപുലമ്പുന്ന അശ്ലീല പദങ്ങളുംആക്രോശങ്ങളും ഇളം കുട്ടികൾഉൾപ്പെടുന്ന വിദ്യാർഥി മനസ്സുകളിൽമാലിന്യങ്ങളായി മാറുന്നുണ്ട്. ചിലകുട്ടികൾ അത്തരംവാക്കുംപ്രയോഗങ്ങളും കൂട്ടുകാർക്കിടയിൽപ്രയോഗവൽക്കരിക്കുന്നുമുണ്ട്.. ഇതിനുപുറമെ അവരുടെ വാസയിടം''വാസനാദൂഷിത''വുമാകയാൽ  പുതുതായി ചാർജെടുത്ത വാർഡൻ അവിടെതാമസം സ്വീകാര്യമല്ലെന്നറിയിച്ചിരിക്കുകയാണ്‌.

വസ്ത്രധാരണം :  ഹിഫ്ള്വിദ്യാർഥികൾക്കൊഴികെ പൊതുവായവസ്ത്രധാരണ രീതി
(Uniform Dress Code) നമ്മുടെസ്ഥാപനത്തിൽ നിലവിലില്ല. സ്‌കൂൾയൂണിഫോം മാത്രമാണിപ്പോൾആൺകുട്ടികളുടെ ഏകോപിത വസ്ത്രം.അതാണെങ്കിൽ സ്‌കൂൾ ദിനങ്ങളിൽരാവിലെ 9 മുതൽ തിരിച്ചെത്തുംവരെമാത്രമാണ്.
ഓർഫനേജിലെത്തിയാൽ ഉള്ളവൻഉള്ളതുപോലെ എന്നതാണവസ്ഥ.നോൺഹിഫ്ള് വിദ്യാർഥികളിൽപലരുടെയും വസ്ത്രത്തിന്റെ കാര്യംഏറെ ദരിദ്രപൂർണമാണ്. അതിഥികളുടെ(ഭക്ഷണം സ്പോൺസർ ചെയ്തവർ)സാന്നിധ്യത്തിൽ കുട്ടികൾ സംഘമായിഇരിക്കുമ്പോൾ അവരുടെ ദൈന്യാവസ്ഥപുറംലോകമറിയാനും നമ്മുടെസ്ഥാപനത്തിന്റെ അഭിമാനത്തെഅപമാനമാക്കി മാറ്റുകയും ചെയ്യും.ഇതിനു മാറ്റം വരുത്തേണ്ടത് കുട്ടികൾക്ക്മാനസികമായും ഓർഫനേജിന്സാമൂഹ്യപരമായുംഗുണപ്രദമായിരിക്കും.

പെൺകുട്ടികളുടെ വസ്ത്രകാര്യങ്ങൾഅന്വേഷിച്ചറിഞ്ഞപ്പോൾ അവരുടെസ്ഥിതിയും തഥൈവ !
നിസ്‌കാര വസ്ത്രമില്ലാത്തവരുംഓർഫനേജിൽ യൂണിഫോം ആയിഉപയോഗിക്കുന്ന പർദ ഇല്ലാത്തവരുംഏറെയുണ്ടായിരുന്നു. ഓഫീസ്അലമാരയിൽ മറഞ്ഞിരുന്നതും എൽപിസ്‌കൂൾ കേന്ദ്രീകരിച്ച് നൽകിയദുരിതാശ്വാസ വസ്ത്രവിതരണത്തിൽനിന്ന് കിട്ടിയതുമൊക്കെയായി പെൺകുട്ടികൾക്കാവശ്യമായവസ്ത്രങ്ങൾ കുറെയൊക്കെലഭിച്ചിട്ടുണ്ട്. എന്നാൽ സൗജന്യത്തിലുംഔദാര്യത്തിലുമായി കിട്ടിയവസ്ത്രങ്ങളിൽ പലതും പലരുടെയുംഅളവിനേക്കാൾഅധികരിച്ചുള്ളതിനാൽ കുട്ടികൾക്ക്ആത്മവിശ്വാസത്തോടെധരിക്കാനായിട്ടില്ല.

പ്രധാനമായ മറ്റൊരു കാര്യം; നിരവധികുട്ടികൾക്ക് സ്‌കൂൾ യൂണിഫോംപൂർണമായി കിട്ടിയിട്ടില്ല.അധ്യയനവർഷാരംഭത്തിൽ ഒരു ജോഡിതയ്പ്പിച്ചു നൽകി എന്നതല്ലാതെ പിന്നീട്ഇക്കാര്യത്തിൽ ശ്രദ്ധ വിട്ടുപോയിട്ടുണ്ട്.നിലവിൽ ഒരു ജോഡി മാത്രംഅണിഞ്ഞും ദിവസവും അത്അലക്കിയും രാത്രി ഉണക്കിയുംപെടാപ്പാട് പെടുകയാണ് നമ്മുടെമക്കൾ..

പരിഹാരങ്ങൾ:

Ø  ഹിഫ്ള് വിദ്യാർഥികൾ അല്ലാത്തആൺകുട്ടികൾക്ക് ലളിതമായനിറത്തിലും രൂപത്തിലുമുള്ളവസ്ത്രം നിർണയിക്കുക;തയ്പ്പിച്ചു നൽകുക.
Ø   തീരെ നിർധനരായആൺകുട്ടികൾക്കുംപെൺകുട്ടികൾക്കും രണ്ടു ജോഡിവസ്ത്രമെങ്കിലും സാധാരണഉപയോഗത്തിനായി നൽകുക.
Ø  നിസ്കാര വസ്ത്രംആവശ്യമുള്ളവർക്ക് ഉടനെലഭ്യമാക്കുക.
Ø  വസ്ത്രങ്ങളുടെ അറ്റകുറ്റപണികൾക്കായി ഒരുതയ്യൽമെഷീൻ.
Ø  സ്‌കൂൾ യൂണിഫോംരണ്ടാമത്തെ ജോഡി ഉടനെതയ്പ്പിക്കൽ.
ഗൈഡൻസ് / മോട്ടിവേഷൻ / സൈക്കോളജിക്കൽ / പേഴ്സണാലിറ്റി ഡെവലപ്മെന്റ് / ഹെൽത്ത് ക്ലാസുകൾ :
അനാഥാലയത്തിൽ എത്തിപ്പെട്ടവിദ്യാർഥികൾ ബഹുഭൂരിഭാഗവുംവ്യത്യസ്ഥമായ കുടുംബ ചുറ്റുപാടുകളിൽനിന്നുള്ളവരാണ്. സങ്കടകരമായസ്ഥിതിവിശേഷങ്ങളും പരിതാപകരമായസാമൂഹ്യാവസ്ഥകളും നേരിട്ടുംഅല്ലാതെയും ബാധിച്ചവർ.
പഠിക്കാനും ജീവിക്കാനും എല്ലാസൗകര്യങ്ങളും നമ്മൾഒരുക്കിക്കൊടുക്കുന്നുണ്ടെങ്കിലുംഎല്ലാവരിലും പലതരത്തിലുമുള്ളഅന്തഃസംഘർഷങ്ങൾ നിലനിൽക്കുന്നു.
ഇത്അവരുടെ മാനസികവും ശാരീരികവുമായവളർച്ചകളെ ബാധിക്കുകയുംപഠനപുരോഗതിക്ക് പ്രതിബന്ധമാക്കുകയുംചെയ്യുന്നു.
ആശ്വസിപ്പിക്കാനും സങ്കടങ്ങൾകേൾക്കാനും ആരുമില്ലാത്ത നേരങ്ങളിൽഅവ വിങ്ങിപ്പൊട്ടലുകളിലേയ്ക്കുംപൊട്ടിത്തെറികളിലേയ്ക്കും ശണ്ഠകൂടുന്നതിലേയ്ക്കും അക്രമത്തിലേയ്ക്കുംവിദ്യാലയ വിരക്തിയിലേയ്ക്കും പഠനപിന്നാക്കാവസ്ഥയിലേയ്ക്കും ഒടുവിൽജീവിത പരാജയങ്ങളിലേയ്ക്കു വരെ എത്തിച്ചേരുന്നു. 

ഇതോടൊപ്പം തന്നെ പറയേണ്ട മറ്റൊരുവസ്തുത: 
ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നകുട്ടികളുണ്ട്. ഒട്ടുമിക്ക ഭക്ഷണത്തോടുംവിരക്തിയുള്ള, കേൾവിക്കുറവുള്ള,കാഴ്ചക്കുറവുള്ള കുട്ടികൾ. ഇവരുടെ ലിസ്റ്റ്വാർഡന്മാരിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. ഇവരെവൈദ്യപരിശോധനയ്ക്ക് വിധേയരാക്കിപരിഹാരങ്ങൾ കണ്ടില്ലെങ്കിൽ നമ്മുടെവിദ്യാഭ്യാസ / ജീവിത സംരക്ഷണങ്ങൾവൃഥാവിലാകുകയേ ഉള്ളൂ 

ഇവയ്ക്കു പരിഹാരമായി ചിലത് താഴെ:
Ø  കൗമാര പ്രായമുള്ള പെൺകുട്ടികൾക്ക് മാത്രമായിമനഃശാസ്ത്ര ക്ലാസുകൾ
Ø  എല്ലാവർക്കുമായി മോട്ടിവേഷൻക്ലാസുകൾ 
Ø  ആരോഗ്യ പരിരക്ഷയ്ക്കായിമെഡിക്കൽ ക്ലാസുകൾ
Ø കുറ്റവാസനകൾക്കും ദുർനടപ്പുകൾക്കും ബാല്യത്തിൽനിന്നുതന്നെപ്രതിരോധം  തീർക്കാൻ ഉതകുന്നവിദഗ്ദ്ധരുടെ ക്ലാസുകൾ 
Ø  ധാർമിക ബോധമുണർത്തുന്നഇസ്‌ലാമിക് ക്ലാസുകൾ 
Ø  എല്ലാ കുട്ടികൾക്കും മെഡിക്കൽചെക്കപ്പ് 

കമ്പ്യൂട്ടർ വിദ്യാഭ്യാസം :
കമ്പ്യൂട്ടറും അനുബന്ധ ഐ ടി മേഖലയുംജീവിതത്തിന്റെയും പഠനത്തിന്റെയുംഭാഗമായി മാറിയിട്ട് കാലമേറെയായിട്ടുംനമ്മുടെ കാമ്പസിലെ മക്കൾക്ക് അതിന്നുംഅപ്രാപ്യമാണെന്ന് മനസ്സിലാക്കുന്നു.സ്‌കൂളുകളിൽ തിയറിയും കുറഞ്ഞഅളവിൽ ചിലപ്പോൾ പ്രാക്റ്റിക്കലുംലഭ്യമായിട്ടും അതിൽ ആഴത്തിലുള്ളഅറിവും കൂടുതൽ പരിശീലനങ്ങളും നേടാൻഒരുവിധ സൗകര്യങ്ങളും നമ്മൾഒരുക്കിയിട്ടില്ലന്നത് ഖേദകരമാണ്.
എല്ലാം സ്മാർട്ടാകുന്ന കാലത്ത്, അതിനെകുറിച്ച് അടിസ്ഥാനപരമായ ജ്ഞാനവുംഅവബോധവും അനാഥരും അഗതികളുമായമക്കൾക്ക് നൽകാനായില്ലെങ്കിൽ ഭാവിയിൽകുറ്റബോധങ്ങൾക്ക് അറ്റമുണ്ടാകില്ല.ഭക്ഷണത്തോടും ജീവിതസൗകര്യങ്ങളോടുമൊപ്പം ബൗദ്ധികപരവുംചിന്താപരവുമായ പോഷണംഉറപ്പുവരുത്താൻ വിവരസാങ്കേതികവിദ്യയുടെ പ്രഥമപടിയായ കമ്പ്യൂട്ടർ ജ്ഞാനംവിദ്യാർഥികൾക്ക് നൽകിയേ തീരൂ.

നിർദേശങ്ങൾ :

Ø  ആൺകുട്ടികൾക്കുംപെൺകുട്ടികൾക്കുമായി രണ്ടോഅല്ലങ്കിൽ മൂന്നോ കമ്പൂട്ടറുകൾ വീതംസെറ്റ് ചെയ്ത് ലാബുകൾസജ്ജീകരിക്കുക.
Ø  പ്രവർത്തനം അവസാനിപ്പിച്ച ITCയിലെ ഉപയോഗമില്ലാതെ ഇരിക്കുന്ന[ശരിയാക്കിയെടുക്കാവുന്ന]കമ്പ്യൂട്ടറുകൾ ഉപയോഗപ്പെടുത്താം .
Ø  ഇപ്പോൾ ഉപയോഗമില്ലാതെകിടക്കുന്ന Gent's Old Age Hall ൽലാബ് സജ്ജീകരിക്കാം 
Ø  ആഴ്ചയിൽ രണ്ടു ദിനം കമ്പ്യൂട്ടർക്ലാസുകൾ നൽകാം 
Ø  അധ്യാപനത്തിന്അധികച്ചെലവില്ലാതെ ഒരുഫാക്കൽറ്റിയെ നിയമിക്കാം 
Ø  ആവശ്യമില്ലാത്തതോസങ്കീർണമായതോ ആയകോഴ്‌സുകൾ ഒഴിവാക്കി സ്‌കൂൾപാഠ്യപദ്ധതിയിൽ ഉൾപ്പെട്ടതുംഅത്യാവശ്യം അറിഞ്ഞിരിക്കേണ്ടതുംമാത്രം പരിശീലിപ്പിക്കാം.


2)    കാമ്പസിനെ സംബന്ധിച്ച്:
പ്രശാന്തവും പ്രവിശാലവുമാണ് നമ്മുടെകാമ്പസ്. ദീർഘ ദൃഷ്ടിയോടെ സംവിധാനിച്ചവിദ്യാഭ്യാസ, വരുമാന സമുച്ഛയങ്ങൾ!ജോലിയുടെ അഭിമുഖത്തിനായി ആദ്യമായ്എത്തിയപ്പോൾ തന്നെ എന്നിൽ മതിപ്പുണ്ടാക്കിയ മതസ്ഥാപനം!

പെരുമകൾ പെരുകുന്ന ഈ കാമ്പസ്ചുറ്റിനടന്നപ്പോൾ കണ്ടത്:

·         നിരവധി ഖരമാലിന്യങ്ങൾചിതറിക്കെടുക്കുകയാണിവിടം.ഇരുമ്പിന്റെയും പ്ലാസ്റ്റിക്കിന്റെയുംഅജൈവവസ്തുക്കളുടെയും മാലിന്യക്കൂമ്പാരങ്ങൾ! കേടുവന്നഫാൻ ഭാഗങ്ങൾ, പിവിസി പൈപ്പുകൾ,തകർന്ന കസേരകൾ, ടൂബ്ലൈറ്റുകൾ, ഇലക്ട്രിക്കൽപാർട്സ്തുടങ്ങി എണ്ണമറ്റ ആക്രിവസ്തുക്കൾ അലക്ഷ്യമായികിടക്കുന്ന കാഴ്ചകൾ ആദ്യം പറഞ്ഞഅഭിമാന ബോധത്തിന്മങ്ങലേൽപ്പിക്കുന്നതാണ്.

·         മലിനജല സംസ്‌ക്കരണ പ്ലാന്റിന്സമീപത്തും എൽപി സ്‌കൂൾമൂത്രപ്പുരക്ക് സമീപങ്ങളിലുമുള്ളപുൽപ്പടർപ്പുകൾ ഭീതിതമായി പടർന്നുനിൽക്കുന്നു. നമ്മുടെഓർഫനേജിലെയും സ്‌കൂളിലെകുട്ടികൾക്കും ജീവനക്കാർക്കുംഓഡിറ്റോറിയത്തിൽ എത്തുന്നജനങ്ങൾക്കും ഇഴജന്തുക്കളുടെഭീഷണിയുയർത്തുന്നു ഇവ.
അടുത്തിടെ ഏതാനും വിഷപ്പാമ്പിൻകുഞ്ഞുങ്ങളെ സ്‌കൂൾ ക്ലാസിൽനിന്നും പരിസരത്തുനിന്നുംതല്ലിക്കൊന്നത് ഇതോടൊപ്പംചേർത്തു വായിക്കാം. സ്‌കൂൾപൂന്തോട്ടത്തിലെ വെള്ളംകെട്ടിനിൽക്കുന്ന മൺപാത്രങ്ങളുംസിമന്റിങ് അടർന്നുപോയ സെപ്റ്റിക്ടാങ്കുകളും കൊതുകുപെരുപ്പമുണ്ടാക്കിയേക്കും. 

അടിയന്തിരമായി ചെയ്യേണ്ടത്:

Ø  മാലിന്യങ്ങൾ വേർത്തിരിച്ച്വിൽക്കേണ്ടവ വിറ്റ്വരുമാനത്തിലേയ്ക്ക്സ്വരുക്കൂട്ടുക.നശിപ്പിക്കേണ്ടവതാമസംവിനാ നശിപ്പിച്ച് പരിസരംവൃത്തിയാക്കുക.
Ø   പുൽക്കാടുകൾ വെട്ടിത്തെളിക്കാൻഏർപ്പാടാക്കുക.
Ø  കൊതുകുപെരുക്കസാഹചര്യങ്ങൾക്ക്പരിഹാരമുണ്ടാക്കുക 

അനുബന്ധം :
ഡൈനിങ്ഹാൾ ബിൽഡിങ്ങിന്മുൻവശമുള്ള വിറകുപുരയും പരിസരവുംകുറച്ചുകൂടി അടുക്കും ചിട്ടയുംവരുത്തേണ്ടതുണ്ട്. മാവിൻ ചുവട്ടിൽ മരംമുട്ടികൾ കൂട്ടിയിട്ടിരിക്കുന്നതിനു പുറമെ,ടൈൽസുകളും അതിന്റെ കഷ്ണങ്ങളുംകേടുവന്ന ഫർണീച്ചറുകളും ട്യൂബ്ലൈറ്റുകളും ഉണ്ട്.
നിലവിലെ അവസ്ഥകളിൽ എല്ലാംകൂടിക്കിടന്ന് വിഷജീവികൾ പാർക്കാൻപാകത്തിലായും പൊതുജനം കണ്ടാൽനാണക്കേടായും മാറുന്ന പരുവത്തിലാണ്പരിസരം.

വിദ്യാർഥികളുടെ സഞ്ചാരപാതയായ ഇവിടെഅടിയന്തിരമായി ചെയ്യേണ്ടത് :

Ø  ചിതറിക്കിടക്കുന്ന വിറകുകൾഅടുക്കി വെക്കണം. 
Ø   കൂട്ടിയിട്ട വിറകുമുട്ടികൾകീറിയെടുത്ത് ഉണക്കി സൂക്ഷിക്കണം 
Ø   ആക്രി സാധനങ്ങളുംഅപകടകരങ്ങളായ വസ്തുക്കളുംമാറ്റണം.
Ø  ഇപ്പോൾ ചുവന്ന ഷീറ്റ് കൊണ്ട്മറച്ചിരിക്കുന്നത് പോലെ ആ ഭാഗംപൂർണമായി മറക്കണം.
Ø   മുൻവശത്തെ മൺകൂനകൾ തട്ടിപച്ചക്കറി നട്ടുവച്ച മുറ്റം നീറ്റാക്കിമാറ്റണം.
Ø  തേങ്ങകൾ കൂട്ടിയിട്ട ഭാഗത്തെ മണ്ണ്നീക്കി, വേണ്ടത് ചെയ്യണം.
Ø  ഡൈനിങ് ഹാൾ മുൻവശത്തെപടിഞ്ഞാറ്ഭാഗം മഴയുള്ളപ്പോൾചോർന്നൊലിക്കുന്നതിന് പരിഹാരം
Ø  കുട്ടികളുടെ രക്ഷിതാക്കൾവന്നിരിക്കുന്ന ഭാഗംപുനഃക്രമീകരിക്കണം.


3)    കാമ്പസിലെ കൃഷിത്തോട്ടം

നമ്മുടെ കലാലയം പ്രകൃതി സൗഹൃദമെന്നുംഹരിതാഭമെന്നും തീർത്തുപറയാവുന്ന ഒരുകൃഷിത്തോട്ടം സന്തോഷപ്രദമാണ്.കായ്ഫലം നൽകുന്ന തെങ്ങും വാഴകളുംപച്ചക്കറികൾക്കും പുറമെ കാഴ്ചയ്ക്കാനന്ദംനൽകുന്ന ചെടികളും മറ്റു ഔഷധസസ്യങ്ങളും അനൽപ്പമായി സംവിധാനിച്ചത്മാതൃകാപരമാണ്. എന്നാൽ ഇതുംപരിപാലനം ലഭിക്കാതെ പച്ചപ്പ്‌ മങ്ങുകയാണ്.
ചേരമാൻ ഓർഫനേജിന് ചാരുതയേകുന്നഈ ഹരിതസമൃദ്ധി പ്രാധാന്യപൂർവംസംരക്ഷിക്കപ്പെടേണ്ടതുണ്ട്.വിദ്യാർഥികളെയും ജീവനക്കാരെയുംപങ്കാളികളാക്കി ഈ കൃഷിത്തോട്ടത്തിന്റെവളർച്ചയും ഭംഗിയും, ഇത് സ്ഥാപനത്തിന്പ്രധാനംചെയ്യുന്ന ആരോഗ്യപൂർണമായഅന്തരീക്ഷവും തിരിച്ചു പിടിക്കാൻ..

ചെയ്യേണ്ടത്:

Ø   തോട്ടത്തിലെ പ്രാഥമികപണികൾക്കായി ഒരു തൊഴിലാളിയെഏർപ്പാടാക്കുക.
Ø  ചപ്പുചവറുകൾ, ഉണങ്ങിയതുംമഞ്ഞവീണതുമായ തെങ്ങോലകൾ/വാഴപ്പട്ടകൾ/ എന്നിവ നീക്കം ചെയ്യുക.
Ø  കളകൾ, ആവശ്യമില്ലാത്തസസ്യങ്ങൾ പിഴുതു കളയുക.വേരോട്ടങ്ങൾക്കായി മണ്ണിളക്കുക,വളം നൽകുക.
Ø  തുടർ പ്രവർത്തനങ്ങൾക്കായികുട്ടികളുടെ ടീമിനെയുംമേൽനോട്ടത്തിനായിവാർഡന്മാരെയുംചുമതലപ്പെടുത്തുക.

4)    ഓഫീസ്

സ്ഥാപനത്തിന്റെ മുഖ്യസ്ഥാനമായ ഓഫീസ്കാഴ്ചയിൽ തന്നെപ്രൗഢിയുണ്ടാക്കുമ്പോഴാണ് അതിന്റെപ്രവർത്തന വൈപുല്യം ബോധ്യപ്പെടുക.നമ്മുടെ ഓഫീസ് പഴമയോടുംആധുനികതയോടും ചേർന്ന് നിൽക്കുന്നു.വിവിധ വിഭാഗങ്ങളിലുള്ള പൊതുജനങ്ങളുംസർക്കാർ വകുപ്പുകളിലെ അധികാരികളുംവന്നും പോയും ഇവിടെ സജീവമാണ്.
എന്നാൽ, കാലോചിതമായ ചെറിയപരിഷ്‌കാരങ്ങൾ കൊണ്ടുവന്ന് മുഖംമിനുക്കുന്നത് ചന്തവും അന്തസ്സുമാണ്! ഉടനെയല്ലെങ്കിലും, കൂടുതൽനീണ്ടുപോകാതെ ഭാവിബജറ്റിൽഉൾപ്പെടുത്തി നവീനവൽക്കരണംനടപ്പിലാക്കുന്നത് നന്നാകും.

എന്തൊക്കെ മാറ്റങ്ങൾ?

Ø  പെയിന്റിങ് 
Ø  ഓർഫനേജ് സാരഥികളുടെ പേരുംഭരണകാലവും ഭൂമിദാനവുംസംബന്ധിച്ച ചരിത്ര ബോർഡുകളുടെപുതുക്കൽ 
Ø  സ്ഥാപന സ്ഥിതിവിവരബോർഡിന്റെ പരിഷ്ക്കാരം 
Ø  പ്രസിഡണ്ട്, ജന.സെക്രട്ടറി, ട്രഷറർഎന്നീ സുപ്രധാന വ്യക്തിത്വങ്ങളുടെഇരിപ്പിടങ്ങൾ ആകർഷകവുംഗാംഭീര്യവുമാക്കണം.
Ø  അക്കൗണ്ടന്റിനു കൂടി ടെലിഫോൺഎക്സ്റ്റൻഷൻ സൗകര്യം 
Ø  സൂപ്രണ്ട് സീറ്റിലേക്ക് ഒരു കമ്പ്യൂട്ടർ 
Ø  യുപിഎസ് /ഇൻവെർട്ടർ കണക്ഷൻ 
Ø  CCTV  കൂടുതൽ സ്റ്റോറേജ്/ദിവസദൈർഘ്യം 

5)    പൊതുവായ കാര്യങ്ങൾ

·         ഉപയോഗ യോഗ്യമായവസംരക്ഷിക്കപ്പെടണം :
സ്ഥാപനത്തിന്റെ വിവിധബിൽഡിങ്ങുകളിലും ഭാഗങ്ങളിലുമായിധാരാളം വസ്തുക്കൾ അലക്ഷ്യമായികിടക്കുന്നുണ്ട്. ഫൈബർ കസേരകൾ,മരഫർണീച്ചറുകൾ, ബെഡുകൾ,തലയിണകൾ, കട്ടിലുകൾ, പാത്രങ്ങൾ,ഇലക്ട്രിക് ഉപകരണങ്ങൾ, ടെലിവിഷൻ,ടാബിളുകൾ, ബെഞ്ചുകൾ, ഡെസ്‌ക്കുകൾതുടങ്ങി എണ്ണമറ്റവ..
ഇവ സംരക്ഷിക്കപ്പെടേണ്ടത്അത്യന്താപേക്ഷിതമാണ്. സാമ്പത്തികഇല്ലായ്മകളുടെയോ, സാമ്പത്തികസൗകര്യങ്ങളുടെയോ കാലത്ത്, അന്നത്തെആവശ്യങ്ങൾക്കായി വാങ്ങിക്കൂട്ടിയ ഇവതുരുമ്പിച്ചോ, ചിതലരിച്ചോ, പൊടിപിടിച്ചോ,തകരാറിലായോ നശിച്ചു പോകുന്നത് നാളെഉത്തരം പറയേണ്ടുന്ന സംഗതികളാണ്.

·         കെട്ടിടങ്ങളുടെ വാടകകുടിശ്ശികകൾ:

നമ്മുടെ സ്ഥാപനത്തിന്റെ സ്ഥിരവരുമാനമാർഗങ്ങൾക്കായി ആവിഷ്‌ക്കരിച്ചഷോപ്പിംഗ് റൂമുകൾ, അപ്പാർട്മെന്റുകൾ,ഹോസ്റ്റൽ എന്നീ സ്രോതസ്സുകളിൽ നിന്നുള്ളവരവുകൾ വലിയൊരു അനുഗ്രഹംതന്നെയാണ്.
എന്നാൽ ഇവയിൽ നിന്ന് നാംപ്രതീക്ഷിക്കുകയോ ഉറപ്പിക്കുകയോചെയ്യുന്ന മാസാന്ത സംഖ്യകൾ ഭീമമായതുകയായി കിട്ടാതെ കിടക്കുകയാണ്.പ്രാധാനമായും കട റൂമുകാരിൽ ഭൂരിഭാഗവും കൃത്യമായി വാടകയടക്കാതെ കച്ചവടംതുടരുന്ന സ്ഥിതിയാണുള്ളത്. കുറച്ചുപേർമാത്രമേ കൃത്യമായി വാടകയടച്ച്സഹകരിക്കുന്നുള്ളൂ..
കുടിശ്ശിക തീർത്തടക്കാൻ ആവശ്യപ്പെട്ട്ഓഫീസ് ജീവനക്കാർ കടകളിൽകയറിയിറങ്ങിയെങ്കിലും അവരിൽ നിന്ന്ലഭിച്ചത് തണുത്ത പ്രതികരണം. പിജിസെന്റർ ഉൾപ്പടെയുള്ളവർവരുത്തിവച്ചിരിക്കുന്ന ഭീമമായ സംഖ്യയുടെവിശദാ൦ശങ്ങൾ ഓഫീസിൽ ലഭ്യമാണ്.

നിർദേശങ്ങൾ :

Ø  കടയുടമകളുടെ മീറ്റിങ് വിളിച്ചുചേർക്കുകയോ ശക്തമായനിർദ്ദേശങ്ങൾ തയ്യാറാക്കി അവർക്കുനൽകുകയോ (ഓരോരുത്തരുടെയുംഒപ്പോടു കൂടി ) ചെയ്യുക.
Ø  എല്ലാ മാസവും 5 നുള്ളിൽമുൻമാസത്തെ വാടകയടച്ചില്ലെങ്കിൽകട തുറക്കാൻ കഴിയില്ലെന്ന്മുന്നറിയിപ്പ് നൽകുക.
Ø  ആദ്യ ഘട്ടമായി മുൻമാസങ്ങളിലെകുടിശ്ശിക തീർത്തടക്കാൻ ദിവസവുംതീയ്യതിയും വച്ച് 15 ദിവസത്തെസാവകാശം നൽകുക. ഇതിൽ വീഴ്ചവരുത്തുന്നവരെ വരുതിയിലാക്കാൻപ്രായോഗിക നടപടികൾസ്വീകരിക്കുക.
Ø  പ്രളയത്തിന്റെ പ്രശ്നം പറഞ്ഞ്'അടവ്' പയറ്റുന്നവർ മുൻമാസങ്ങളിൽ പോലുംപണമടക്കാത്തവരായതിനാൽഅവരുടെ വാദഗതികളെനിരാകരിക്കുക 
Ø  സെക്യരിറ്റി /  ഡെപ്പോസിറ് ആയിചിലരിൽ നിന്ന് വാങ്ങിയ തുകകുടിശ്ശികയെക്കാൾ കുറവായതിനാൽവേഗത്തിൽ അത്വാങ്ങിയെടുക്കാനും ഡെപ്പോസിറ്പരിധി ഉയർത്താനും നടപടിസ്വീകരിക്കുക.
Ø  ഷോപ്പിംഗ് കോംപ്ലക്‌സിലെ പബ്ലിക്ടോയ്‌ലറ്റ് കടക്കാരുടെ അശ്രദ്ധയുംദുരുപയോഗവും നിമിത്തംബ്ലോക്കാവുകയും ഓർഫനേജ് പണംചെലവഴിച്ച് ശരിപ്പെടുത്തുകയുംചെയ്തിരുന്നല്ലോ. പിന്നെയും പഴയപടിയിലേക്ക് തന്നെയാണ് കാര്യങ്ങൾ.ദുരുപയോഗവും തുറന്നിടലുംതുടരുന്നു. ഓഫീസിൽ നിന്ന് നിർദേശംനേരിൽ ചെന്ന് പറഞ്ഞിട്ടുംഗൗനിച്ചിട്ടില്ല. ശക്തമായ നയം/ നടപടിവേണം.

   ഓഡിറ്റോറിയം  കാര്യങ്ങൾ 
ബുക് ചെയ്യുന്നവരിൽ നിന്ന്  ക്ളീനിംഗ്‌,പാത്രവാടക, വെയ്സ്റ്റ് ഡിസ്പോസൽ എന്നീവകകൾക്ക് മറ്റൊരു സംഖ്യയാണ് പുറമെവാങ്ങുന്നത്. ഈ സംഖ്യ ചിലപ്പോഴൊക്കെതരാതെ പോകുകയോ വിലപേശി/ സമ്മർദ്ദംചെലുത്തി കുറയ്ക്കുകയോ ചെയ്യുന്നഅവസ്ഥയുണ്ട്. ഇതിനു പരിഹാരമെന്നനിലയിൽ ഓഡിറ്റോറിയം വാടകയോടൊപ്പംഈ അഡീഷണൽ വാടകയും ചേർത്ത്''ഒരൊറ്റ വാടക'' എന്ന രീതിയിലേക്ക്മാറ്റിയാൽ  നന്നാകും. ഇതാകുമ്പോൾ‘’എല്ലാം ഉൾപ്പെട്ട ഒരു വാടക’’ എന്ന ചിത്രം ബുക് ചെയ്യുന്നവർക്ക്    കിട്ടുകയുംഓഫീസിൽ അത് എളുപ്പത്തിൽവാങ്ങിക്കാനാവുകയും ചെയ്യും.
      ഐടിസിയുടെ അനുബന്ധം:
പ്രവർത്തനം അവസാനിപ്പിക്കുന്നഐടിസിക്ക് സമീപം സാമൂഹ്യദ്രോഹികളുടെസാന്നിധ്യമുണ്ടാകുന്നതായി ബന്ധപ്പെട്ടവർപറയുന്നു. ഷോപ്പിംഗ് റൂമുകൾക്കിടയിലൂടെഐടിസിയിലേക്കുള്ള ഗോവണിവഴിയിലാണ്പുകവലി, മദ്യപാനം, മറ്റു ദുസ്സ്വഭാവങ്ങൾഎന്നിവ.  താഴെനിന്ന് മുകളിലേയ്ക്ക്പ്രവേശിക്കുന്ന ഭാഗം മുതൽ ഗ്രിൽ വച്ച്അടച്ചിട്ടില്ലെങ്കിൽ ഐടിസിയുടെ ഭാഗത്തെആൾപെരുമാറ്റമില്ലാത്ത വരാന്തയുംപരിസരവും അധാർമികവൃത്തികൾക്കുഇടമായി മാറും. ഐടിസിയുടെ പ്രവർത്തനംനിർത്തുന്നതോടെ ഇവിടം ശ്രദ്ധിക്കാൻആളില്ലാത്ത അവസ്ഥയിൽ അവസരംമുതലെടുക്കാൻ തൽപ്പരകക്ഷികളുണ്ടാകും. ആവശ്യമായ കാര്യങ്ങൾ ഉടനെചെയ്യണമെന്നുണർത്തുന്നു 
       അനാഥാലയ പറമ്പുകൾ 
ഉദാരമതികളായ പൂർവികർ ഓർഫനേജിനുനൽകിയ പറമ്പുകൾസന്തോഷമുണ്ടാക്കുന്നു. ഇരുലോകവിജയംമനസ്സിൽ കരുതി ആ സുമനസ്സുകൾനീട്ടിത്തന്ന ആ മണ്ണും പുണ്യവുംഅഭിമാനത്തിന്റെ അടയാളങ്ങളായി നമ്മുടെസംരക്ഷണയിലുണ്ട്.
എന്നാൽ, തെങ്ങിൻ തോപ്പുകളായിനീണ്ടുപരന്നു കിടക്കുന്ന സ്വത്തുക്കൾമുഴുവൻ കാടുമൂടുകയാണ്. പടുമരങ്ങളുംപുൽക്കാടുകളും തഴച്ചു വളർന്ന് തെങ്ങിൻകായ്ഫലങ്ങളെ പ്രതികൂലമായിബാധിച്ചിരിക്കുന്നു. പറമ്പുകൾക്കു ചുറ്റുംതാമസിക്കുന്നവർ അലക്ഷ്യമായിവലിച്ചറിയുന്ന പാഴ്വസ്തുക്കളുംബോധപൂർവം കൊണ്ടിടുന്നവീട്ടുമാലിന്യങ്ങളും നമ്മുടെ മണ്ണിന്റെസ്വാഭാവിക ഘടനയെ മാറ്റിമറിക്കുകയാണ്.
എറിയാട് ബ്ളോക് 2 മത്തെ (വടക്ക്)പറമ്പിൽ പരിസരവാസികളാരോ ഇട്ടേച്ചുപോയ ഓടുകൾ, കേടുവന്ന ഫർണീച്ചർഭാഗങ്ങൾ എന്നിവയുണ്ട്. നമ്മുടെഉടമസ്ഥതയിലുള്ള, 4 കുടുംബങ്ങൾതാമസിക്കുന്ന ഫ്‌ളാറ്റിന് സമീപത്തെപറമ്പിൽ കൊതുകുകൾ പാർക്കുന്നമാലിന്യക്കുളം പരിസരവാസികൾക്ക്ആരോഗ്യപ്രശ്ങ്ങൾ സൃഷ്ടിക്കുന്നുണ്ട്.അടിയന്തിരമായി ഈ കുളംമണ്ണിട്ടുതൂർക്കേണ്ടത് സർക്കാർ നടപടിയിൽനിന്ന് വരെ ഒഴിവാകാൻ ആവശ്യമാണ്.
അയൽവാസിയും പൊലീസ്ഉദ്യോഗസ്ഥനുമായ അബ്ദുസ്സലാം, തന്റെനേരത്തെയുള്ള ചില ആവശ്യങ്ങൾആവർത്തിക്കുകയുണ്ടായി.
''മഴക്കാലത്ത് വെള്ളക്കെട്ടായി മാറിസഞ്ചാരം സങ്കീർണമാക്കുന്ന, തന്റെവീട്ടിലേക്കും ഓർഫനേജിന്റെഫളാറ്റിലേക്കുമുള്ള റോഡ്മണ്ണിട്ടുയർത്തുകയോ കോൺക്രീറ്റ് ചെയ്ത്ശരിയാക്കുകയോ വേണം. തൽക്കാലംകുറച്ച്‌ ക്വോറി വെയ്സ്റ്റ് തട്ടി ഉയർത്തിയാലുംമതി. അത്രയ്ക്കും ബുദ്ധിമുട്ടേറിയതാണ് ഈറോഡിലെ മഴക്കാല യാത്ര.''
അപ്പാർട്മെന്റിലെ താഴ്ഭാഗത്തെതാമസക്കാർ ഒരു പ്രശ്നം ചൂണ്ടിക്കാട്ടി:
വടക്കു വശത്ത് മതിലിനോട് ചേർന്നുള്ളവെയ്സ്റ്റ്ടാങ്ക് നിറഞ്ഞുകവിഞ്ഞുദുർഗന്ധമുണ്ടാക്കുന്നു. സമീപത്ത്,മുറിച്ചുമാറ്റിയ വലിയ മരത്തിന്റെ കുറ്റിമാന്തിയോ അല്ലങ്കിൽ അപ്പുറത്തോ മറ്റൊരുടാങ്ക് ചെയത്കൊടുക്കണം. 
‘കൊല്ലിപ്പറമ്പി’ന്റെ സ്ഥിതി കൂടുതൽഭീതിജനകമാണ്. ഒരാൾപൊക്കത്തിൽകൂടുതൽ കാട് വളർന്നിട്ടുണ്ട്. സമീപവീട്ടിലെകേടുവന്ന വാഹനവും സ്ക്രാപ്പുംഇവിടെയുണ്ട്. 
പാലക്കുളം തെക്കുഭാഗത്തെ പറമ്പിൽകായ്ഫലമുള്ള തെങ്ങുകൾ ഉണ്ടെങ്കിലുംവിളഞ്ഞുനിൽക്കുന്ന തേങ്ങകൾതാഴെയെത്തിയിട്ടില്ല. പകുതിയിലേറെതെങ്ങുകളും തല പോയോ,ഉടൽമെലിഞ്ഞോ, വേരുപൊന്തിയോനിൽക്കുന്നു.
പാലക്കുളം (വടക്ക്), ചേന്ദംപറമ്പിൽഭാഗങ്ങളിലെ തോപ്പുകളും ശ്രദ്ധ നൽകേണ്ടപറമ്പുകളാണ്.
ചുരുക്കത്തിൽ ഓർഫനേജിന്റെഅധീനതയിൽ വിവിധ ഭാഗങ്ങളിൽകിടക്കുന്ന തെങ്ങിൻ തോപ്പുകൾ നമ്മുടെവലിയ ആസ്തിയാണെങ്കിലുംസമയാസമയങ്ങളിൽ ചെയ്യേണ്ടകാർഷികവൃത്തികളിൽ വരുത്തുന്ന വിമുഖതഅതിനെ ഗുണപ്രദമല്ലാത്ത മരുപ്പറമ്പാക്കിമാറ്റു കയാണ് . നേട്ടക്കുറവിന്റെ പിന്നിൽനോട്ടക്കുറവ് തന്നെയാണ് മുഖ്യം!

ഒരുമാസക്കാലത്തെ ചുരുങ്ങിയകാലയളവിനുള്ളിൽ അനുഭവപ്പെട്ടവസ്തുതകളാണിത്. നമ്മുടെസ്ഥാപനത്തിന്റെ പുരോഗതി മാത്രംആഗ്രഹിച്ചു കൊണ്ടുള്ള നേരെഴുത്ത്.സൂചിപ്പിക്കപ്പെട്ട വിഷയങ്ങളിൽ ഉചിതമായവിചാരങ്ങൾ ഉണ്ടാകണമെന്ന് വിനയപൂർവംഅഭ്യർഥിക്കുന്നു.
സർവാധിപൻ നമ്മുടെ പ്രവർത്തനങ്ങളെശരിയായ സത്കർമങ്ങളായി ഗണിച്ച്ഇരുലോകത്തും പ്രതിഫലങ്ങൾ നൽകട്ടെ; ആമീൻ                                                                               



വിനയപൂർവം,
റഫീഖ് നടുവട്ടം 
[സൂപ്രണ്ട്, സിഎംഎം ഓർഫനേജ്,
കൊടുങ്ങല്ലൂർ]

No comments: