ഈ എഴുത്തുപുരയില്‍..

29 May 2019

അരികത്തുണ്ട്, ആഹാരക്കൂട്ടുകൾ!

അടുക്കളയിലേക്കുള്ള ആഹാരസാധനങ്ങൾക്കു വേണ്ടി അങ്ങാടിയിൽ പോകാൻ ബുദ്ധിമുട്ടുന്ന കുടുംബിനികൾക്ക് സന്തോഷ വാർത്ത!

നിങ്ങൾക്കാവശ്യമുള്ള മുഴുവൻ വിഭവങ്ങളും ഇതാ, കയ്യെത്തും ദൂരത്ത്!!
പഴങ്ങൾ, പച്ചക്കറികൾ, പലചരക്കുകൾ തുടങ്ങി ഒരു വീട്ടകത്തേക്കാവശ്യമായ ആഹാരകൂട്ടുകൾ മുഴുവൻ മാർക്കറ്റ് വിലയേക്കാൾ കുറച്ച് നിങ്ങൾക്ക് ലഭ്യമാക്കുന്നു. അയൽവാസികളുടേയും നാട്ടുകാരുടേയും ആരോഗ്യ ജീവിതം പടുത്തുയർത്താൻ ഗുണമേന്മയുള്ള സാധനങ്ങൾ മാത്രം സംവിധാനിച്ച പുതിയ വ്യാപാര സ്ഥാപനം ................ എന്ന പേരിൽ ഐക്യപ്പാടം നടുവട്ടം റോഡിൽ പ്രവർത്തനമാരംഭിച്ച വിവരം സർവരേയും സന്തോഷപൂർവം അറിയിച്ചു കൊള്ളട്ടെ...

ഞങ്ങളുടെ പ്രത്യേകതകൾ:  ഒരുമയോടെ കഴിയുന്ന അയൽക്കൂട്ടങ്ങൾക്കിടയിൽ രുചിക്കൂട്ടിനായ് ഒരു സംരംഭം! .

അരി, പച്ചരി, ബിരിയാണിയരി, ധാന്യങ്ങൾ, പലവ്യജ്ഞനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ബാക്കറി വിഭവങ്ങൾ, സോഫ്റ്റ് ഡ്രിംങ്ങ്സ്, മറ്റു അത്യാവശ്യ വീട്ടു സാധനങ്ങൾ തുടങ്ങി, 'ഉപ്പുതൊട്ട് കർപ്പൂരം വരെ' യുള്ളവ ലഭിക്കുന്നു.

സ്വന്തം വീട്ടിലേക്കെന്ന പോലെ, പുതിയതും കേടുപാടുകളുമില്ലാത്ത സാധനങ്ങൾ നിങ്ങൾക്ക് എത്തിച്ചുതരുന്നു.

നേരിൽ വരാൻ നേരമില്ലാത്തവർക്കും വന്നു വാങ്ങാൻ ആളില്ലാത്തവർക്കും ടെലിഫോണിൽ ഓർഡർ നൽകിയാൽ തീർത്തും സൗജന്യമായി ഹോം ഡെലിവറി ചെയ്തു കൊടുക്കുന്നു!

എല്ലാ സാധനങ്ങളും ടൗണിലെ മാർക്കറ്റ് വിലയേക്കാൾ കുറവിൽ ലഭിക്കുന്നു. അതെ, എന്തുകൊണ്ടും കുടുംബിനികൾക്ക് ആശ്വാസമാണീ പുതിയ കട!

ഇനി നിങ്ങൾ ടൗണിൽ പോകാൻ ടെൻഷനടിക്കേണ്ട. അങ്ങാടിയിൽ പോയി ഇടങ്ങേറാകേണ്ട. വാഹനം വിളിച്ചു കാശ് കളയേണ്ട..

നിത്യോപയോഗ ഭക്ഷ്യ സാധനങ്ങൾക്കായി നിങ്ങളുടെ അരികത്തുള്ള പുതിയ കടയിൽ വരൂ.. മൊബൈലിൽ വിളിക്കൂ,..

റംസാൻ ആശംസകളോടെ,  
..............................  Mob
( T ഇസ്മാഈൽ, നടുവട്ടത്തിനു വേണ്ടി തയ്യാറാക്കിയത്)

No comments: