ഈ എഴുത്തുപുരയില്‍..

11 February 2019

സംസ്ഥാന ബജറ്റിലെ ജനദ്രോഹം

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ വൻ പരാജയം പ്രവചിക്കാൻ ഉതകുന്നതായി ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്.

സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ഞെരുക്കി അസാധാരണമാം വിധം അവനെ പിഴിയാനുള്ള ബജറ്റ് നിർദേശങ്ങൾ, 'ഞങ്ങൾ ഹൃദയപക്ഷം' എന്നു പ്രചരിപ്പിക്കുന്ന ഇടതുപക്ഷത്തിനു ചേർന്നതായില്ല.

മലയാളിയുടെ അഹങ്കാരം ശമിപ്പിക്കാൻ പടച്ചോൻ കൊടുത്ത പണിയായിരുന്നു പ്രളയം. ഇതിന്റെ കെടുതികൾ എവിടെയും ഒടുങ്ങാതെ നിൽക്കേ, ഇരകൾക്കു പ്രഖ്യാപിച്ച ആനുകുല്യങ്ങൾ ഇനിയും ലഭിക്കാതിരിക്കേ, പ്രളയപ്പേരിൽ നിരത്തിയ നികുതി ഭാരങ്ങൾ മുഴുവൻ നടുവൊടിഞ്ഞു കിടക്കുന്ന ജനത്തിന്റെ ശിരസ്സിൽ തന്നെയാണ് പതിക്കാനിരിക്കുന്നത്.

പറ്റുന്ന വേതനത്തിന് ആനുപാതികമായി പണിയെടുക്കാതിരിക്കുകയും അധികാര സ്ഥാനത്തിരുന്ന് സുഖിക്കുകയും ചെയ്യുന്ന (ഭൂരിപക്ഷം) സർക്കാർ ജീവനക്കാരുടേയും ശമ്പള പരിഷ്ക്കരണ നടപടികൾ കൂടി ഈ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നുവെന്ന കാര്യം ചേർത്തു വായിക്കുമ്പോൾ ദീർഘദൃക്കായ ധനമന്ത്രിയുടെ 'സൈന്താന്തികത' ബോധ്യപ്പെടും.

മരുന്നുകൾ ഉൾപ്പടെ അവശ്യവസ്തുക്കൾക്ക് മേൽ അനാവശ്യമായി സെസ് ചുമത്തി ഖജനാവിലേക്ക് പണം സ്വരുക്കൂട്ടുന്നത് എന്തായാലും; ജനാധിപത്യ ബോധവും മനുഷ്യഗന്ധവുമുള്ള ഭരണാധിപർക്ക് യോജിച്ച നടപടിയായി വിലയിരുത്താനാവില്ല.

"നവോത്ഥാന" നാട്യങ്ങളുടെ വാചകക്കസർത്തു കാലത്ത് "ജനക്ഷേമ"ത്തെ കുറിച്ച് ആരോടു പറയാൻ!

No comments: