ഈ എഴുത്തുപുരയില്‍..

15 February 2019

തെരഞ്ഞെടുപ്പ് കാലത്തെ ചാവേറുകൾ

ഇനി നമ്മൾ ' കശ്മീർ കശാപ്പി'നെ കുറിച്ച് ദു:ഖ മാനസത്തോടെ സംസാരിക്കും. കാരണം; അത് നമ്മുടെ ഉള്ള് പൊള്ളിച്ച രാജ്യസ്നേഹത്തിന്റെ കനലാണ്..

പിന്നെ നമ്മൾ പ്രതികാരത്തിന്റെ പാരമ്യത്തെപ്പറ്റി ആലോചിതരാകും. കാരണം; അത് നമ്മുടെ ആയുധ ബലത്തിന്റെ അഭിമാനബോധമാണ്..

വീണ്ടും, വീരമൃത്യുവിന്റെ എണ്ണൽ സംഖ്യകൾ കണ്ണീരണിഞ്ഞു വരുമ്പോൾ ധീര ജവാന്മാർക്കു വേണ്ടി നമ്മൾ ജയ് വിളിച്ചു കൊണ്ടേയിരിക്കും. കാരണം; അത് നമ്മുടെ മണ്ണും മാനവും കാക്കാൻ അതിർത്തിയിൽ അണിനിരന്നവർക്കുള്ള കടപ്പാടിന്റെ ആദരാജ്ഞലികളാണ്..

പക്ഷേ, ദേശക്കൂറിന്റെയും ദേഷ്യക്കീറിന്റെയും പടയൊരുക്കങ്ങൾക്കിടയിൽ അപ്പോൾ ചിലതൊക്കെ നമ്മൾ മറന്നു പോകുമായിരിക്കും..

അധികാരം പിടിക്കാനും പിടിച്ചു വെക്കാനും ചരടുവലിക്കുന്നവരുടെ ചാണക്യ സൂത്രങ്ങൾ!

ഭാരത രാജ്യത്തിന്റെ പാരമ്പര്യം തിരിച്ചുപിടിക്കാൻ മതേതര ബദലുകൾ ചിന്തിച്ചു തുടങ്ങിയ തെരഞ്ഞെടുപ്പ് കാലത്ത് ചാവേറുകൾ 'പുനർജനി'ക്കുന്നതിന്റെ സാംഗത്യമാണ് മനസ്സിലാകാത്തത്.

[റഫീഖ് നടുവട്ടം]

No comments: