ഈ എഴുത്തുപുരയില്‍..

15 October 2018

# മീ റ്റൂ : സെലിബ്രിറ്റി ജീർണതയുടെ ഉരിയാടലുകൾ

വെളിപ്പെടുത്തിയാലും ഇല്ലങ്കിലും വെളിച്ചം പോലെ വ്യക്തമാണ് ചില സെലിബ്രിറ്റികളുടെ സെക്സ്വൽ ജീവിതം.
സമ്പത്തിന്റെയും
സമുന്നുതിയുടേയും ആർഭാടങ്ങളിൽ അഭിരമിച്ച് ആടിത്തിമിർക്കുന്നവർക്ക് # മീ റ്റൂ കൾ ഒരു പക്ഷേ, പോപ്പുലാരിറ്റിയുടെ പുതിയ പ്രതീകമായേക്കാം!

എന്നാൽ, അദൃശ്യമായ ചാട്ടവാറുകൾ കൊണ്ട് അടിച്ചമർത്തപ്പെട്ട ചില സ്ത്രീസമൂഹങ്ങൾക്ക് അത്, 'അവസരസമത്വമില്ലായ്മ'യുടെ സാംസ്കാരിക പ്രതിരോധമാണ്.

അതായത്, കാടു ഭരിക്കാൻ ഏൽപ്പിക്കപ്പെട്ടവരുടെ ലൈംഗിക കാടത്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ആദിവാസി സമൂഹത്തിനോ, വർഗീയ കോമരങ്ങൾ 'സ്വർഗീയത' ആസ്വദിക്കുന്ന അഭയാർഥി ക്യാമ്പുകളിലെ സ്ത്രീസമൂഹത്തിനോ, കുമ്പസാരക്കൂടുകളിൽ വികാര തീവ്രതയുടെ തീക്ഷ്ണത ഏറ്റുവാങ്ങേണ്ടി വരുന്ന ആൾത്താര നാരികൾക്കോ, ഉദ്യോഗസ്ഥ മേലാളന്മാരുടെ ഉദ്ധാരണം ശമിപ്പിക്കാൻ കീഴൊടുങ്ങിക്കൊടുക്കേണ്ടി വരുന്ന കുടുംബിനികൾക്കോ, ആത്മീയ ചൂഷകരുടെ രതിനിർവേദങ്ങൾക്കു മുന്നിൽ നിസ്സഹായവരാകേണ്ടി വരുന്ന അബദ്ധവിശ്വാസികളായ അബലകൾക്കോ ഈ "വെളിപ്പെടുത്തൽ ക്യാമ്പയിൻ" തങ്ങളുടെ ദാരിദ്ര്യ രേഖയ്ക്കും സാംസ്ക്കാരിക പരിധിയ്ക്കും അറിവില്ലായ്മക്കും പുറത്തു തന്നെയാണുള്ളത്.

# മീ റ്റൂ എന്നത്, കേവലമൊരു വാക്കിനപ്പു റം; നേരത്തെ അഴിച്ചിട്ടതിനുമുപരിയായി എല്ലാം ഉരിഞ്ഞ്, ഉന്മാദലഹരിയിലമരുന്ന സെലിബ്രിറ്റി ജീർണതയുടെ മറ്റൊരു ഉരിയാടലാണത് !

റഫീഖ് നടുവട്ടം
[FB പോസ്റ്റ്: ഒക്ടോബർ16/2018]

No comments: