ഈ എഴുത്തുപുരയില്‍..

17 June 2018

ശൈഖ് അഹ്മദ് അൽ ഖാദിരി ഉറൂസ്: സമാപന റിപ്പോർട്ട്

ആത്മ സംതൃപ്തിയും ആത്മീയ നിർവൃതിയും അലിഞ്ഞു ചേർന്ന ശൈഖ് അഹ് മദ് അൽ ഖാദിരി (ന.മ)യുടെ ആദ്യ ഉറൂസ്, സങ്കൽപ്പാതീതമായ സഹകരണത്തിന്റെയും തലമുറകളിലേയ്ക്കു കൈമാറേണ്ട സ്നേഹ ബന്ധങ്ങളുടെ ചുവടുവയ്പ്പുകളുടേയും സാക്ഷാൽക്കാരമായിരുന്നു!

കൂട്ടുകുടുംബങ്ങളും ബന്ധു ജനങ്ങളും ഒരേ സ്വരത്തിൽ രേഖപ്പെടുത്തിയ "അത്യുജ്വലം" എന്ന അംഗീകാര വചനം, വിമർശകർക്കും വിവരമില്ലാത്തവർക്കും വരെ പിന്നീട് അടക്കിപ്പിടിച്ച് പറയേണ്ടി വന്നു;

അൽഹംദുലില്ലാഹ്..!

എല്ലാം, നമ്മെ അഭിമാനികളാക്കി മാറ്റിയ ഉപ്പാപ്പയുടെ ഉൽപ്പത്തി സുകൃതങ്ങൾ!

കഴിഞ്ഞ ശനിയാഴ്ച ( 2017 ഡിസംബർ 9 ) നടുവട്ടം 'നന്മ'യിൽ വെച്ച് കുടുംബവും ഇഷ്ട ജനങ്ങളും ചേർന്നു നടത്തിയ പ്രസ്തുത ഉറൂസ് ധാരാളം പ്രവർത്തനങ്ങളുടേതായിരുന്നല്ലോ.മനസ്സും ശരീരവും സമ്പത്തും സമർപ്പിച്ചു കൊണ്ട് വിജയിപ്പിച്ച, ഇരു ലോകത്തും പ്രതിഫലാർഹമായ പ്രവർത്തനങ്ങൾ..!

റബ്ബ് സ്വീകരിക്കട്ടെയെന്നു നമുക്ക് പ്രാർഥിക്കാം..

ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മാത്രം മൊബൈൽ ഫോൺ കൂട്ടായ്മയിലൂടെ രൂപപ്പെടുത്തുകയും സമ്മർദ്ദങ്ങളും പിരിവുകളുമില്ലാതെ വിഭവ സമാഹരണം നടത്തി നിർവഹണം സാധ്യമാക്കുകയും ചെയ്ത ഉറൂസ്, നമ്മുടെ കുടുംബ ഐക്യത്തിന്റെയും അന്തസ്സാർന്ന നിലപാടുകളുടേയും ഉത്തമ ഉദാഹരണമായിരുന്നു..

ചെറിയൊരു സംഖ്യ മാത്രം ബാധ്യതയായി വന്ന ഉറൂസ് പരിപാടിയുടെ വിശദമായ വരവു ചെലവു കണക്കുകൾ ഇന്നലെ ചേർന്ന കുടുംബ പ്രതിനിധികളുടെ യോഗം ഐക്യകണ്ഠേന അംഗീകരിച്ചിട്ടുണ്ട്.

ഗ്രൂപ്പംഗങ്ങളുടെയും മറ്റു സഹകാരികളുടെയും അറിവിലേക്കായി അവ താഴെ ചേർക്കുന്നു.

ആകെ വരവ്: 115, 601.00/-

[ അരി വകയിൽ: 22,500.00/-

 ഇറച്ചി വകയിൽ: 23,250.00/-

 കാശ് സംഭാവന: 65,551.00/-

 നന്മ കാമ്പസ് ബക്കറ്റ്: 4,300.00/- ]

ആകെ ചെലവ്: 155, 901.00

[ ഇറച്ചി :             61,100.00

 അരി,സ്റ്റേഷനി : 33,880.00

 പച്ചക്കറി :            6,458.00

 വിറക്, കൂലി :  12,550.00

 പ്രഭാഷകർ:         7,500.00

 ശബ്ദം,വെളിച്ചം: 7,000.00

 പ്രചരണം:         15,000.00

 പലവക :            12,413.00]
...................................................
ആകെ വരവ്:    115,601.00

ആകെ ചെലവ്: 155,901.00
                              -----------------
ബാധ്യത:             40, 300.00

കൈവശമുള്ള 

കാശ്:                         300. 00

                              -----------------
അസ്സൽ ബാധ്യത: 40,000.00
............................................................

ഉറൂസ് നടത്തിപ്പു കണക്കിലെ ബാക്കിപത്രം 40,000.00/-(നാൽപ്പതിനായിരം രൂപ) ബാധ്യതയായാണ് കണ്ടെത്തിയിരിക്കുന്നത്.

പരിപാടിക്കു ശേഷം കടം കടന്നു വരുന്ന പക്ഷം എല്ലാവർക്കും കൂടി ഏറ്റെടുക്കാമെന്ന് പ്രഥമ മീറ്റിംഗിൽ ഉറൂസ് സമിതി തീരുമാനമെടുത്തിരുന്നു.

എന്നാൽ, ഇതുവരെയും ഉറൂസിലേക്ക് സാമ്പത്തിക സഹകരണം നടത്താൻ കഴിയാതെ പോയവർക്ക് ഈ സംഖ്യയുടെ കുറവ് നികത്താൻ ഒരു അവസരം നൽകാമെന്ന് നമ്മുടെ കുടുംബ പ്രതിനിധികൾ ആലോചിച്ചിട്ടുണ്ട്.

അതിൻ പ്രകാരം ഒരു സഹോദരൻ 10,000.00/വും മറ്റൊരാൾ 2,000.00വും ഒരു പ്രവർത്തകൻ 1,000.00വും വാഗ്ദാനം നൽകിയിട്ടുണ്ട്. അൽഹംദുലില്ലാഹ്!

അങ്ങനെ വരുമ്പോൾ നിലവിൽ 27,000.00 രൂപയുടെ കടബാധ്യതയിലാണ് നമ്മൾ.
സാധ്യമാകുന്നവർ സഹകരിച്ചാൽ സന്തോഷം ഇരട്ടിക്കും.. പ്രതിഫലവും..! റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ..

ഓരോരുത്തരും അഭിപ്രായങ്ങൾ അറിയിക്കുക..
ഉറൂസ് ഗ്രൂപ്പിന്റെ ആയുസ്സ് ഏതാനും ദിവസത്തേക്ക് കമ്മിറ്റി നീട്ടിയിട്ടുണ്ട്.

ഇതു വരെ സഹകരിച്ച എല്ലാ സഹോദര-സഹോദരിമാർക്കും ഉറൂസ് സമിതി സന്തോഷവും കൃതജ്ഞതയും രേഖപ്പെടുത്തുന്നു.

അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട്, അഹമ്മദുപ്പാപ്പയുടെ ബറകത്തു കൊണ്ട് ഇരു ലോക വിജയികളിൽ നമ്മൾ ഉൾപ്പെടട്ടെ..ആമീൻ..

- സി വി റഫീഖ്

No comments: