പേരിലെ പൊരുൾ പോലെ
പ്രസന്നവദനയായി നമ്മുടെ പ്രസന്നച്ചേച്ചി..
മനം നിറയെ സ്നേഹം നിനച്ച്,
മേനി നിറയെ സേവനം നിറച്ച്
നിഴൽ പോലെ കഴിഞ്ഞ ആ സാമീപ്യം പടിയിറങ്ങുകയാണ്;
അർപ്പണ ചരിത്രങ്ങളുടെ അവിസ്മരണീയമായ ഏടുകൾ എഴുതിച്ചേർത്ത്..
വിദ്യാർഥികളെ സ്നേഹിച്ചും
അധ്യാപകരെ ആദരിച്ചും കാമ്പസിലെ ക്യാമ്പുകളിൽ രാപകൽ ഭേതമന്യേ ഒരമ്മയായും
സ്കൂളിനു വേണ്ടി സ്വജീവിതം സമർപ്പിച്ച പ്രസന്നചേച്ചിയുടെ വിരമിക്കൽ നമുക്ക് തരും വരും കാലത്തൊരു വിരഹം...
ഈ വിശിഷ്ട വ്യക്തിത്വത്തെ ഊഷ്മളമായി യാത്രയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവും ഹൃദയവായ്പുമാണ്.
അതിനായി നാം ഒത്തുചേരുന്നു;
2018 മാർച്ച് 28ന് ബുധനാഴ്ച തൃക്കാവ് ..... സ്കൂളിൽ.
സഹപ്രവർത്തകരും വിദ്യാർഥികളും സ്നേഹജനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിലേയ്ക്ക് താങ്കളെയും സുഹൃത്തുക്കളേയും സ്നേഹാദരപൂർവം ക്ഷണിക്കുന്നു.
No comments:
Post a Comment