സ്നേഹമുള്ളവരേ..,
السلام عليكم ورحمة الله
എന്റെ പ്രിയപ്പെട്ട ഉമ്മ, നഫീസ എന്നവർ വിട പറഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം.
2016ലെ ഇതുപോലെയുള്ളൊരു റമളാൻ കാലത്ത്, ഒരു ഇരുപത്തിയേഴാം രാവിന്റെ പുണ്യംനിറഞ്ഞ ദിനത്തിൽ അവർ എന്നന്നേക്കുമായി യാത്രയായി..
രോഗപീഢകൾ കീഴടക്കിയും പരീക്ഷണങ്ങളിൽ പുളഞ്ഞും വർഷങ്ങളോളം ദുരിതക്കിടക്കയിൽ കിടന്നു കൊണ്ടാണ് സ്നേഹനിധിയായ ഉമ്മ, വിധിയുടെ മഞ്ചിലേറി നാഥന്റെ സവിധത്തിലേയ്ക്ക് തിരിച്ചു പോയത്..
ജീവിതകാലത്ത് സുഖങ്ങളെല്ലാം ത്യജിച്ച് എനിയ്ക്കും സഹോദരങ്ങൾക്കും വേണ്ടി എല്ലാം ഉപേക്ഷിച്ച ഉമ്മയ്ക്കു വേണ്ടി ഇനി പകരമുള്ളത് പരലോക സുഖത്തിനു വേണ്ടിയുള്ള പ്രാർഥനകൾ മാത്രമാണല്ലോ.. ആ ഉത്തരവാദിത്വം ഉപേക്ഷ കൂടാതെ ഞാനും വീട്ടുകാരും നിർവഹിച്ചു വരുന്നുണ്ടെങ്കിലും താങ്കളുടെയും കുടുംബത്തിന്റേയും ആത്മാർഥമായ തേട്ടങ്ങൾ കൂടി അവരുടെ ആഖിറത്തിലേയ്ക്ക് ഖൈറായിത്തീരും എന്ന് വിശ്വാസമുണ്ട്!
ആയതിനാൽ, എന്റെ ഉമ്മയ്ക്കു വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.
ഒരു 'ഫാതിഹ 'യെങ്കിലും ഓതി അവരുടെ പേരിൽ ഹദ് യ ചെയ്യുമല്ലോ..
അതോടൊപ്പം, ആരോഗ്യസ്ഥിതി അനുദിനം ക്ഷയിച്ചു വരുന്ന പ്രിയപ്പെട്ട ബാപ്പയ്ക്ക് വേണ്ടിയും.
റബ്ബ് നമ്മുടെ വേണ്ടപ്പെട്ടവരുടെയെല്ലാം ബർസഖീ ജീവിതം സന്തോഷത്തിലാക്കട്ടെ.
ജീവിച്ചിരിക്കുന്ന പ്രിയപ്പെട്ടവർക്കെല്ലാം ആയൂരാരോഗ്യ സൗഖ്യം പ്രധാനം ചെയ്യട്ടെ; ആമീൻ.
വിനയപൂർവം,
ശംസുദ്ദീൻ എടപ്പാൾ
No comments:
Post a Comment