ഈ എഴുത്തുപുരയില്‍..

17 June 2018

പരസ്യം പേറുന്ന പാസ്പോർട്ടുകൾ: സർക്കാർ നടപടിയിൽ സന്തുഷ്ടി

ഒമ്പത് കൊല്ലം മുമ്പ് സഊദി അറേബ്യയിൽ പ്രവാസിയായിരിക്കെ, 'മാധ്യമം' ദിനപത്രത്തിൽ ഞാനൊരു കുറിപ്പെഴുതിയിരുന്നു. ഇന്ത്യൻ പാസ്പോർട്ടുകളിൽ ട്രാവൽ സ്ഥാപനങ്ങൾ കാട്ടിക്കൂട്ടുന്ന വൈകൃതങ്ങളായിരുന്നു വിഷയം. പത്രാധിപർ പ്രാധാന്യത്തോടെ പ്രസിദ്ദീകരിച്ച അതിനെതിരെ ഒരാഴ്ചയ്ക്കു ശേഷം അതേ കോളത്തിൽ തന്നെ 'വിശ്വ വിവരസ്ഥരായ' ട്രാവൽ മുതലാളിമാരുടെ പ്രതിനിധിയെന്നോണം ഒരാൾ ന്യായങ്ങൾ നിരത്തുകയുണ്ടായി!

ഇപ്പോഴിതാ കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടിരിക്കുന്നു!
പൗരന്റെ പ്രധാനപ്പെട്ട യാത്രാരേഖയിൽ  ആരും അനധികൃതമായി കൈ വെക്കരുതെന്നാണ് പുതുതായി ഇറങ്ങിയ സർക്കാർ സർക്കുലർ.

പാസ്പോർട്ടിന്റെ നിറംമാറ്റ വിവാദങ്ങൾ അവസാനിച്ചുവെങ്കിലും അതിന്റെ അനിവാര്യമായ ശുദ്ധീകരണ പ്രക്രിയകളുമായി വിദേശകാര്യ വകുപ്പ് മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായിരിക്കണം നടേ സൂചിപ്പിച്ച നടപടി.

സർക്കുലറിന്റെ സംക്ഷിപ്തം ഇതാണ്:
"പാസ്പ്പോർട്ടിന്റെ ആദ്യ ചട്ടയിൽ (ഇന്ത്യയുടെ എബ്ളം ഉള്ള കവർ പേജ്) ഒരു തരത്തിലുമുള്ള സ്റ്റിക്കർ ഉണ്ടാവാൻ പാടില്ല. ഇന്നു മുതൽ സ്റ്റിക്കർ പതിക്കുന്ന ട്രാവൽ ഏജന്റിന്റെ  പേരിൽ കേസ് എടുക്കും എന്ന് എമിഗ്രേഷൻ ഉദ്ധ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
ഇന്നു മുതൽ യാത്ര ചെയ്യുന്നവരെ വിവരം അറിയിക്കണം.
വളരെ സീരിയസ് ആയി ഇത് കൈകാര്യം ചെയ്യണം. ബന്ധപ്പെട്ട ഉദ്ധ്യോഗസ്ഥർ വളരെ സീരിയസ് ആയി അറിയിച്ചതാണ് "

(ബഹ്റൈനിലുള്ള  സുഹൃത്ത് സുബൈർ തിരൂർ ആണ് വാട്സാപ്പ് സന്ദേശമായി പ്രചരിക്കുന്ന ഇത് എനിക്കയച്ചു തന്നത് )

ഏതായാലും, ഒരു പൊതു വിഷയത്തിൽ കാലങ്ങൾക്ക് മുമ്പെഴുതിയ ഒരു കുറിപ്പ് (നേരിട്ടാവാൻ തരമില്ലങ്കിലും) കുറിക്ക് കൊണ്ടതിൽ ഞാനേറെ സന്തോഷിക്കുന്നു.
_ റഫീഖ് നടുവട്ടം

No comments: