എടപ്പാൾ: നടുവട്ടം തണ്ണീർക്കോട് റോഡിൽ പറൂപ്പാടം ഫത്ഹ് പള്ളിക്കു സമീപം ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
അഞ്ചു ദിവസത്തിലധികമായി കാണപ്പെട്ട ബൈക്ക് അലക്ഷ്യമായി പാർക്ക് ചെയ്ത നിലയിലാണ്. തകരാറിലായി നിർത്തിയിട്ടതാണോ എന്ന് അനുമാനിക്കുന്നുണ്ടങ്കിലും ഇത്രയും ദിവസമായി ആരും വരാതിരിക്കുന്നത് സംശയങ്ങൾക്കിട നൽകിയിട്ടുണ്ട്.
എsപ്പാളിലും പരിസര പ്രദേശങ്ങളിലും മോഷണ സംഭവങ്ങൾ വർധിച്ച പശ്ചാത്തലങ്ങളിൽ പള്ളിക്കു സമീപം ഉപേക്ഷിക്കപ്പെട്ട ബൈക്കിൽ ദുരൂഹതയുണ്ട്.
നാട്ടുകാർ ചങ്ങരംകുളം പൊലീസിൽ വിവരം നൽകി.
No comments:
Post a Comment