ഈ എഴുത്തുപുരയില്‍..

24 February 2018

വികസനക്കാഴ്ചകളുടെ വികലമാതൃകകൾ

ഗതാഗത യോഗ്യമാക്കിയ ഗ്രാമീണ റോഡുകളുടെ വിസ്താരത്തേക്കാൾ അധികം വലിപ്പമുണ്ട്, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ചിലയിടങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ!

പ്രാദേശിക പാതകളുടേയും നാട്ടിടവഴികളുടേയും നവീകരണം തദ്ദേശസ്ഥാപനങ്ങളുടെ വലിയ ഉത്തരവാദിത്വമാണെന്നിരിക്കേ, അതു ഭരണ ശ്രദ്ധയിൽ കൊണ്ടുവരുന്നവരുടെ പടം പാർട്ടി ഭേതങ്ങളുടെ അരോചകമായ നിറച്ചാർത്തുകളിൽ വഴിയരികിൽ പ്രദർശിപ്പിക്കുന്നത് വിലകുറഞ്ഞ ഒരേർപ്പാടാണ്.

സാധ്യമാക്കിയ വികസനം ബോധ്യമുള്ള കാലത്തോളം ജനപ്രതിനിധികൾ എക്കാലവും ഭരണത്തിലേയ്ക്ക് ജയിച്ചു കയറുക തന്നെ ചെയ്യും. അതിനു അസംബന്ധങ്ങളുടെ അഭിനന്ദനക്കുറിപ്പുകളോ, ഇളിച്ചുകാട്ടുന്ന ചിത്രങ്ങളോ, കൊട്ടിഘോഷങ്ങളുടെ പിത്തലാട്ടങ്ങളോ വേണമെന്നില്ല.

No comments: