ഈ എഴുത്തുപുരയില്‍..

23 February 2018

ആദിവാസി പേരിലെ അവസരവാദങ്ങൾ

നാടുഭരിക്കുന്ന മുഖ്യന്റെ നാട്ടിൽ ഒരു പരോപകാരി പിടഞ്ഞു മരിച്ചപ്പോൾ മൗനം ദീക്ഷിച്ചവർ അട്ടപ്പാടിയിലെ മർദ്ദനമരണത്തിൽ ആത്മരോഷം കൊള്ളുന്നതും അപലപന വാക്യങ്ങളുടെ ഖണ്ഡശ പ്രസിദ്ദീകരിക്കുന്നതും മാന്യമായി പറഞ്ഞാൽ അന്തസില്ലാത്ത അവസരവാദമാണ്.

കണ്ണൂരിലേത്, പാവപ്പെട്ടവരുടെ പട്ടിണി മാറ്റാൻ ഓടി നടന്ന പച്ച മനുഷ്യനായിരുന്നു എങ്കിൽ; അട്ടപ്പാടിയിലേത് സ്വന്തം പട്ടിണി മാറ്റാൻ നാട്ടിലിറങ്ങിയ കാട്ടുമനുഷ്യനായിരുന്നു. രണ്ടു പേരും സമാധാനത്തോടെ ഭൂമിയിൽ ജീവിച്ചു തീരാൻ കൊതിച്ചു നടന്നവർ !
എന്നാൽ, അട്ടപ്പാടിയിലെ അതിക്രമം പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലന്നും നമ്മുടെ സാംസ്കാരിക മുന്നേറ്റങ്ങളെ കളങ്കപ്പെടുത്തുന്നതുമാണന്നാന്ന് ബഹുമാന്യനായ ശ്രീ പിണറായി വിജയന്റെ വിലാപം. സഹജീവിയെ കൊല്ലാൻ മടി കാണിക്കാത്തവർ അപകടസൂചനയാണെന്ന് തോമസ് ഐസക്കിന്റെ സൈദ്ധാന്തിക വചനവും കൂടെയുണ്ട്! 

രണ്ടും മഹദ്വചനങ്ങളായി പരിഗണിച്ചാൽ ഭരണകർത്താക്കളോട് ഒന്ന് തിരിച്ചു ചോദിക്കേണ്ടി വരും: കണ്ണൂരിൽ നടന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതായിരുന്നോ സർ?

കേരളത്തിന്റെ സാംസ്ക്കാരിക മുന്നേറ്റങ്ങളെ അത് കളങ്കപ്പെടുത്തിയില്ലേ സർ?

എതിരാളികളെ അരിഞ്ഞു വീഴ്ത്തുന്ന അനുയായികളെ 'അപകട സൂചന 'യുടെ പുതിയ ബ്രാൻഡായി ബജറ്റിലോ വിപണിയിലോ ഉൾപ്പെടുത്താൻ വല്ല ആശയവും തലയിൽ തെളിയുന്നുണ്ടോ സർ?

No comments: