ഈ എഴുത്തുപുരയില്‍..

11 September 2020

സബ്സിഡിയിൽ 'ഇടി' നൽകി കറൻറ് ബിൽ!

സബ്സിഡിയിനത്തിൽ ഉപഭോക്താവിന് ലഭിക്കേണ്ട തുക സ്വന്തം വരുമാനത്തിലേക്ക് കണക്കാക്കി വൈദ്യുതി ബോർഡിന്റെ ബിൽ.
.
      






 

കഴിഞ്ഞ ദിവസം ലഭിച്ച പുതിയ കറന്റ് ബില്ലിലാണ് കോവിഡ് കാല സബ്സിഡി സംഖ്യ മാസാന്ത വൈദ്യുതി ചാർജ്ജിനോടൊപ്പം ചേർത്ത്നൽകി കെ എസ് ഇ ബി എന്നെ ഞെട്ടിച്ചു കളഞ്ഞത്. 

ലോക്ഡൗൺ കാലത്ത് വ്യാപകമായി വന്ന അമിത വൈദ്യുതി ബില്ലിനെതിരെ പ്രതിഷേധം കനത്തപ്പോൾ സർക്കാർ പ്രഖ്യാപിച്ചതായിരുന്നു കോവിഡ് സബ്സിഡി. 
ഈ തുക വരും ബില്ലിൽ കുറച്ചു കൊടുക്കുമെന്ന് 
കെ എസ് ഇ ബി അറീയിക്കുകയും ചെയ്തിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം ലഭിച്ച ബില്ലിൽ സബ്സിഡിയിനത്തിൽ കുറച്ചു കിട്ടേണ്ട നൂറ്റി അമ്പത്തിനാല് രൂപ വൈദ്യുതി ചാർജ്ജിനൊപ്പം കൂട്ടിച്ചേർത്ത് 437രൂപ അടക്കാനാണ് കൽപ്പന വന്നത്!

സാധാരണയിലും കവിഞ്ഞ സംഖ്യ ഇത്തവണ വന്നപ്പോഴാണ് ഞാൻ ബില്ല് പരിശോധിച്ചത്. സബ്സിഡി തുകയെ പറ്റി നേരത്തെ മൊബൈലിൽ സന്ദേശം വരികയും വന്ന ബില്ലിൽ അത് പ്രത്യേകം ക്രെഡിറ്റ് ആയി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ സംഖ്യ, ഉപയോഗിച്ച കറന്റ് ചാർജ്ജിനൊപ്പം കൂട്ടിയിട്ടാണ് റീഡിംഗ് നടത്തിയ ആൾ എനിക്ക് ബില്ലിട്ടു പോയത് !

ഇതേ കുറിച്ചറിയാൻ കെ എസ് ഇ ബിയുടെ കസ്റ്റമർ കെയറിലും സെക്ഷൻ ഓഫീസിലും ബന്ധപ്പെട്ടപ്പോൾ അടക്കേണ്ട തുക അതല്ലെന്നും കുറവാണെന്നും പറഞ്ഞു തന്നെങ്കിലും ബില്ലിലെ പിശകിനു കാരണമറിയില്ലെന്നാന്ന് കൈമലർത്തിയത്.
 
അതേ സമയം, സെക്യൂരിറ്റി സംഖ്യയിന്മേലുള്ള നാൽപ്പത്തി രണ്ട് രൂപ പലിശ ക്രെഡിറ്റിൽ കാട്ടാതെയും കുറക്കാതെയും ബില്ലിട്ട അധികൃതർ, ഏതോ സമയത്തെ ഒരു അഞ്ച് രൂപ കുടിശ്ശികയിലേക്ക് പിടിക്കാൻ മിടുക്ക് കാണിച്ചിട്ടുമുണ്ട്!

എന്തു ചെയ്യാനാണ് ?
കത്താതെ കിടക്കുന്ന 'ബൾബുകൾ' വൈകാതെ പ്രകാശം പരത്തുമെന്ന് പ്രത്യാശിക്കാം..

.....................

No comments: