പൂർണ ജീവിതം (ജീവിതം, പഠനം, അധ്യാപനം, സമർപ്പണം...) പകർത്താൻ നാലുപേജ് സപ്ലിമെൻറ് കൊണ്ടാവില്ല.
ശിഷ്യന്മാരുടെ പ്രസക്തമായ കുറിപ്പുകൾ ഉൾപ്പെടുത്തണമെന്നു ണ്ടെങ്കിൽ സപ്ലിമെന്റിന്റെ സ്വഭാവം മാറ്റണം. (ഒന്നുകിൽ സാധാരണ സപ്ലിമെൻറ് സൈസിൽ തന്നെ കൂടുതൽ പേജ്. അല്ലെങ്കിൽ മാഗസിൻ സൈസിലുള്ള ലഘു പതിപ്പ് )
പരിപാടിക്ക് വേണ്ടി മാത്രമായി ഒരു സപ്ലിമെൻറ് ഇറക്കുകയാണെങ്കിൽ തൽക്കാലം ഒരു "തട്ടിക്കൂട്ട് " മതിയാകും.
ആധികാരികമായും വിസ്തരിച്ചും പുസ്തകം ഇറക്കുന്നതാണ് നല്ലത്. പക്ഷേ, രണ്ടു മാസം കൊണ്ട് അത് നടക്കണമെന്നില്ല.
ഉസ്താദിനെ അനുഭവിച്ചവരുടെ കുറിപ്പുകൾ ശേഖരിക്കലും എഡിറ്റിങ്ങും തുടർപ്രവർത്തനങ്ങളും ഏറെ സമയം വേണ്ടിവരുന്നവയാണ്. വൃത്തിയിലും വെടിപ്പിലും തെറ്റുകുറ്റങ്ങൾ ഇല്ലാതെയും നിലവാരത്തോടും കൂടി സാധനം പുറത്തിറക്കണം എന്നുണ്ടെങ്കിൽ സമയം കൂടുതൽ വേണ്ടിവരും.
ഉസ്താദിൻറെ വ്യക്തിജീവിതം ഞാൻ പകർത്തി കൊള്ളാം. അതിനുവേണ്ടി പകലോ രാത്രിയോ ഉസ്താദിനെ ചെന്നുകാണാൻ ഞാൻ തയ്യാർ.
എൻറെ അഭിപ്രായത്തിൽ തൽക്കാലം ഒരു നാലു പേജ് സപ്ലിമെൻറ് ഇറക്കുക.
ഇതിൻറെ ഘടന ഇങ്ങനെയാകാം :
പേജ്1
a ) നല്ലൊരു ശീർഷകം.
b) ശിഷ്യ സംഗമത്തെ കുറിച്ച് ഒരു ലഘു വിവരണം.
c) പരിപാടിക്ക് ആതിഥ്യം വഹിക്കുന്ന നാടിനെ കുറിച്ചും പള്ളിയെ കുറിച്ചും ഒരു പരാമർശം d) പരിപാടിയിലേക്ക് നാട്ടുകാരെ സ്വാഗതം ചെയ്തും ഒരു ആഘോഷ പ്രതീതി ഉണ്ടാക്കും വിധമുള്ള മറ്റൊരു ഖണ്ഡിക ഇതോടൊപ്പം.
e) ഉസ്താദിന്റെ ഫോട്ടോ. നിലവിൽ ദർസ് നടത്തുന്ന പള്ളിയുടെയും ഒരു ഫോട്ടോ.
പേജ് 2
a ) ഉസ്താദിൻറെ ജീവിതയാത്ര. b) സുപ്രധാനമായവ പോയിൻറ്കൾ ആക്കി സംവിധാനിക്കുന്നു.
c) ഉസ്താദിൻറെ ബാല്യം തൊട്ടു ഇന്നുവരെയുള്ള സംഗതികൾ ചുരുക്കി പറയുന്നു.
d) മുതഅല്ലിംകളുടെ പശ്ചാത്തലത്തിൽ ഉസ്താദിൻറെ ഒരു ഫോട്ടോ.
e) ഏറെക്കാലം ജോലി ചെയ്ത വെട്ടിച്ചിറ പള്ളിയുടെയും ഒരു ഫോട്ടോ.
പേജ് 3
ഗുരുശിഷ്യ സംഗമത്തെക്കുറിച്ചു, പ്രോഗ്രാം വിശദമാക്കുന്നു. (സമയം, എന്തൊക്കെ പരിപാടികൾ, ആരൊക്കെ അതിഥികൾ, ആരൊക്കെ പ്രഭാഷകർ, പ്രധാനപ്പെട്ട പരിപാടികൾ, വിശേഷപ്പെട്ട മറ്റെന്തെങ്കിലും ഉണ്ടെങ്കിൽ അത് etc..)
പേജ് 4
പരസ്യം
.............................. ...........
ഒരു പ്രോഗ്രാം ആണ് നമ്മൾ ഉദ്ദേശിക്കുന്നത് എങ്കിൽ, ഈ സപ്ലിമെൻറ് നേരത്തെ തന്നെ പബ്ലിഷ് ചെയ്ത് (ഒരാഴ്ച മുമ്പ്) പരിപാടി നടക്കുന്ന മഹല്ലിലെ മുഴുവൻ വീടുകളിലും എത്തുംവിധം വിതരണം ചെയ്യപ്പെടണം.
അങ്ങനെ വന്നാൽ, പരിപാടി ഗ്രാൻഡ് ആയി മാറും.
ഉസ്താദിനെ കുറിച്ച് ആഴത്തിൽ ആ നാട്ടുകാർക്ക് അറിയാനും നമ്മുടെ പരിപാടിയിൽ ആ നാട്ടുകാരുടെ സാന്നിധ്യം ഉറപ്പുവരുത്താനും ഉസ്താദിൻറെ ഇസ്സത്ത് ഒന്നുകൂടി വർധിക്കാനും അത് സഹായകരമാകും.
ലളിതമായ വർക്കിൽ കളർ അച്ചടിയാവണം.
അച്ചടിച്ചെലവ് ഒഴിവാക്കാൻ പരസ്യം നിർബന്ധം.
ഉസ്താദിൻറെ ഫോട്ടോസ് ഇതിനുവേണ്ടി മാത്രം പ്രത്യേകം എടുപ്പിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കു..
(ഉസ്താദിന്റെ സീനിയർ ശിഷ്യന്മാർ ആവശ്യപ്പെട്ട പ്രകാരം തയ്യാറാക്കി അയച്ചത്.)
No comments:
Post a Comment