ഈ എഴുത്തുപുരയില്‍..

04 September 2019

പഠന കാലം (മുഹമ്മദ് റാസിൻ )


റാസിൻ വുളൂഅ് ചെയ്യുന്നു :കാണാൻ ഇതിൽ തൊടുക
_________________________________________
 മൂക്കുതലയിൽ നടന്ന സബ് ജില്ലാ സ്കൂൾ ശാസ്ത്ര മേളയിൽ പങ്കെടുത്തതിന് ലഭിച്ച ട്രോഫിയുമായി..

_____________________________________________
റാസിന്റ നബിദിന പ്രസംഗം (ക്ലാസ് 4 ) 2022
 ١سلام عليكم ورحمةلله...
പ്രിയപ്പെട്ട ആശിഖീങ്ങളേ .. സ്നേഹമുള്ള സഹോദരന്മാരേ..

നാം എല്ലാവരും ഒത്തുകൂടിയിരിക്കുന്നത് പുണ്യറസൂലിന്റെ അപദാനങ്ങൾ വാഴ്ത്തുന്ന മഹത്തായ സദസ്സിലാണ്.

ലോകം മുഴുവൻ റസൂലിന്റെ മദ്ഹുകൾ പാടുകയും പറയുകയും ചെയ്യുന്ന ഈ വിശേഷ ദിനത്തിലും ഈ പ്രത്യേക മാസത്തിലും പുണ്യനബി ( സ്വ )യുടെ സ്നേഹപാത്രമാകാൻ എനിക്കും കൊതിയുണ്ട് . അത് കൊണ്ടാണ് ഞാനും അൽപം മദ്ഹ് പറയാൻ ഇവിടെ എത്തിയിരിക്കുന്നത്. അല്ലാഹു തൗഫീഖ് ചെയ്യട്ടെ: ആമീൻ.

സഹോദരൻമാരേ... ചിന്തിച്ചു നോക്കൂ...

ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ് അറേബ്യൻ രാജ്യത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിത്വം ലോകത്താകമാനമുള്ള മനുഷ്യ സമൂഹത്തെ ഇന്നും സ്വാധീനിച്ചു കൊണ്ടിരിക്കുന്നതിന്റെ കാരണം എന്താണ് ? 
സ്നേഹിച്ചു കൊണ്ടിരിക്കുന്നതിന്റെ വികാരമെന്താണ് ?

പ്രിയപ്പെട്ടവരേ ...
നമ്മുടെ മുത്ത് നബി നമ്മെ പോലെ ഒരു സാധാരണ കുടുംബത്തിൽ തീർത്തും സാധാരണക്കാരായ മാതാപിതാക്കൾക്ക് പിറന്ന ഒരു സാധാരണ മനുഷ്യൻ ആയിരുന്നില്ല. 
മക്കയിലെ അതിപ്രധാനമായ ഖുറൈശി തറവാട്ടിൽ, അല്ലാഹു ബഹുമാനിച്ച് അനുഗ്രഹിച്ച അബ്ദുല്ല എന്നവരുടെയും ആമിന ബീവിയുടേയും മകനായിട്ടാണ് ജനിച്ചത്.

ഈ ലോകവും അതിലുള്ള സർവ വസ്തുക്കളും പടക്കാൻ കാരണക്കാരൻ ആ മുത്ത് റസൂലാണ്. ഈ പ്രസംഗിക്കുന്ന എന്നെയും ഇത് കേട്ടു കൊണ്ടിരിക്കുന്ന നിങ്ങളേയും മാത്രമല്ല ആകാശത്തിലേയും ഭൂമിയിലേയും മുഴുവൻ വസ്തുക്കളേയും അല്ലാഹു പടച്ചത് മുത്ത് നബിയുടെ നൂറിൽ നിന്നാണ്. ആ പ്രകാശം നമ്മുടെ ഓരോ ജീവിതത്തിലും വെളിച്ചം തരണം. അതിന് മുത്ത് റസൂലിനെ നമ്മൾ അതിയായി സ്നേഹിക്കണം. മുത്ത് റസൂൽ നമുക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾ ഓർക്കണം. റസൂലിന്റെ പേരിൽ ധരാളം സ്വലാത്ത് ചൊല്ലണം.. അങ്ങനെ നമ്മൾ നമ്മുടെ പ്രിയപ്പെട്ട നബിക്ക് പ്രിയങ്കരരായിത്തീരണം...

അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് ദുആ ചെയ്ത് കൊണ്ട് ഞാനെന്റെ കൊച്ചു പ്രസംഗം അവസാനിപ്പിക്കുന്നു.
١سلام عليكم ورحمةلله

(2022 ഒക്ടോബർ 10 ന് നടന്ന നബിദിനാഘോഷ പരിപാടിയിൽ )
-----------------------------------------------------







ക്ലാസ് ഒന്ന് GLP സ്‌കൂൾ ശുകപുരം / പ്രളയ സഹായ ഫണ്ട് സംഭാവന 




No comments: