
ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ഏതാനും ദിവസമായി സ്വകാര്യ ആശുപത്രിയിലായിരുന്നു.
ഖബറടക്കം നാളെ രാവിലെ 11.30 ന് അയിലക്കാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ നടക്കും.
കടവിൽ വളപ്പിൽ പരേതരായ ഹസൻ കുട്ടി, ഇയ്യാഉമ്മ എന്നിവരുടെ മകനായി ജനിച്ച മുഹമ്മദ് ഹാജി, ആറ് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച അടക്ക വ്യാപാരത്തിലൂടെയാണ് സമുന്നിതിയിലെത്തിയത്.
ഇതിനു പുറമെ, കാർഷിക മേഖലയിലും വിദ്യഭ്യാസ പ്രവർത്തനങ്ങളിലും വ്യാപൃതനായി വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം, വിവിധ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, ചെയർമാൻ, രക്ഷാധികാരി പദവികൾ വഹിച്ച് കർമനിരതനായി.
കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കമ്പനികൾ ആരംഭിച്ച് അടക്കവ്യാപാരം വിപുലപ്പെടുത്തിയ കെ വി മുഹമ്മദ് ഹാജി, ഗ്രാമീണ മേഖലയിലെ സ്ത്രീകൾ ഉൾപ്പടെ ആയിരത്തിൽപരം ആളുകൾക്ക് തൊഴിൽ നൽകി.
എം ഇ എസ് സ്ഥാപനങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്കും അയിലക്കാട് മഹല്ല് പള്ളികൾ, മദ്രസകൾ, വാഫി കോളേജ് എന്നിവയുടെ പുരോഗതിയ്ക്കും നിർലോഭം ബലമേകിയ ഇദ്ദേഹം ഇവയുടെ വളർച്ചകളിൽ മുഖ്യപങ്കു വഹിച്ചു.
മുസ് ലിം എജുക്കേഷനൽ സൊസൈറ്റി സംസ്ഥാന ട്രഷററും
നാൽപ്പത്തി ഒമ്പത് വർഷമായി അയിലക്കാട് മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റുമാണ്.
നാൽപ്പത്തി ഒമ്പത് വർഷമായി അയിലക്കാട് മഹല്ല് ജമാഅത്തിന്റെ പ്രസിഡന്റുമാണ്.
ഇരുന്നൂറോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന അയിലക്കാട് തേരേറ്റു കായൽ കോൾപാടത്തിലെ പുഞ്ചകൃഷിയുടെ നായകനായിരുന്നു മുപ്പത്തിയഞ്ച് വർഷത്തിലേറെയായി കെ വി മുഹമ്മദ് ഹാജി.
കാളപൂട്ടിന്റെ കമ്പക്കാരനായി അറിയപ്പെട്ട കെ വി, സംസ്ഥാന തലം വരെയുള്ള ഇതിന്റെ മത്സരങ്ങളിൽ മുഖ്യ സംഘാടകനായി വർത്തിച്ചു.
വളാഞ്ചേരി എംഇഎസ് കെ വി എം കോളേജ്, കുറ്റിപ്പുറം എംഇഎസ് എൻജിനീയറിംഗ് കോളേജ്, മണ്ണാർക്കാട് കല്ലടിക്കോട് എംഇഎസ് കോളേജ്, കൊടുങ്ങല്ലൂർ എംഇഎസ് അസ്മാബി കോളേജ്, പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് തുടങ്ങിയവയുടെ സ്ഥാപിത പ്രവർത്തനങ്ങളിൽ സുപ്രധാനമായ പങ്കാളിത്തം നിർവഹിച്ചു.
കോഴിക്കോട് മർക്കസ്, പന്താവൂർ ഇർശാദ് സ്ഥാപനങ്ങളുടെ രക്ഷാധികാരി, എടപ്പാൾ ദാറുൽ ഹിദായ, ഇടുക്കി മാലിക്ബ്നു ദീനാർ ഇസ് ലാമിക് കോളേജ്, അയിലക്കാട് കാമ്പൻഡം ഇംഗ്ലീഷ് സ്കൂൾ എന്നിവയുടെ ചെയർമാൻ സ്ഥാനം, ചങ്ങരംകുളം ടൗൺ ജുമാ മസ്ജിദ് പ്രസിഡൻറ് സ്ഥാനം എന്നിവ വഹിച്ചു.
1983 മുതൽ അയിലക്കാട് തേരേറ്റു കായൽ കോൾപാടം സമിതിയുടെ പ്രസിഡന്റാണ്.
1983 മുതൽ അയിലക്കാട് തേരേറ്റു കായൽ കോൾപാടം സമിതിയുടെ പ്രസിഡന്റാണ്.
ഭാര്യ: ഐശാബി.
മക്കൾ: ഹസൻകുട്ടി അലിയാസ് ബാവ, സൈനുദ്ദീൻ, സക്കീർ ഹുസൈൻ (മൂവരും ബിസിനസ് ) ഫാത്വിമ, സുലൈഖ.
മക്കൾ: ഹസൻകുട്ടി അലിയാസ് ബാവ, സൈനുദ്ദീൻ, സക്കീർ ഹുസൈൻ (മൂവരും ബിസിനസ് ) ഫാത്വിമ, സുലൈഖ.
ജാമാതാക്കൾ: മുഹമ്മദ് ഹസൻ (ഫറോഖ് ), ഡോ. മെഹ്ഫൂസ് റഹീം (എടത്തനട്ടുകര), ഫൗസിയ (കോഴിക്കോട്), നസ്റിൻ (തലശ്ശേരി), ശാജിദ (മാറഞ്ചേരി).
ഇബ്രാഹീം, നഫീസ, റാബിയ, എന്നീ സഹോദരങ്ങൾക്ക് പുറമെ, പരേതരായ അബ്ദുൽഖാദർ, അബ്ദുൽ, അബൂബക്കർ, കുഞ്ഞിമോൾ, ഫാത്വിമ, ഉമ്മുകുൽസു എന്നിവർ കെ വി മുഹമ്മദ് ഹാജിയുടെ സഹോദരന്മാരാണ്.
.........................................
റഫീഖ് നടുവട്ടം
9495808876
.........................................
റഫീഖ് നടുവട്ടം
9495808876
No comments:
Post a Comment