ഈ എഴുത്തുപുരയില്‍..

09 July 2018

രോഷം വരുത്തുന്ന 'റേഷൻ' കാഴ്ചകൾ

ശരാശരി നാലു മണിക്കൂർ വരി നിന്നാലേ, 'അരി' യുടെ കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ സപ്ലൈ കാര്യാലയത്തിൽ നിന്ന് പൊതുജനത്തിനാകൂ!

റേഷൻ കാർഡുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിനാളുകൾ രാവിലെ മുതൽ താലൂക്ക് ആസ്ഥാനങ്ങളിൽ കെട്ടിക്കിടക്കുന്ന കാഴ്ച അത്യന്തം ദുര്യോഗപൂർണമാണ്.

ഇതിൽ ഊന്നുവടിയുമായി എത്തിയ വയോധികർ, കൈകുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകൾ, കൂലിപ്പണി കളഞ്ഞെത്തിയ കുടുംബനാഥർ, പനിച്ചു വിറച്ചെത്തിയവർ...

അന്നത്തിന്റെ 'അംശാദായം' ആഗ്രഹിച്ചെത്തിയ എല്ലാവരുമുണ്ട്.

എന്തായാലും,
കാലവും സംവിധാനങ്ങളും പുരോഗമിച്ചിട്ടും കാതലായ മാറ്റം പൊതുജന സേവനത്തിൽ സർക്കാർ   സ്വീകരിക്കുന്നില്ലങ്കിൽ സാധാരണ മനുഷ്യർക്ക് ഭരണക്കാരെക്കൊണ്ടെന്ത് പ്രയോജനമാണുള്ളത്?

No comments: