ഈ എഴുത്തുപുരയില്‍..

29 June 2018

വേഴാമ്പൽ പോൽ ഒരു വ്യാഴവട്ടം; ഫൗസിയ ഉസ്മാന് ആൺകുഞ്ഞ്!


ആഗ്രഹങ്ങൾ ആകെയും അനുഗ്രഹങ്ങളായി വർഷിച്ച സുദിനത്തിൽ.., 
മോഹങ്ങൾ മുഴുക്കെയും പൂമഴ പോൽ പെയ്ത നിമിഷത്തിൽ.., *ഫൗസിയ ഉസ്മാന്* സ്വന്തം; ഒരു സന്തോഷ സന്താനം!
നീണ്ട പന്ത്രണ്ടു വർഷത്തെ വിരഹ ദുഃഖങ്ങൾക്ക് വിരാമം കുറിച്ച് സ്നേഹ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. 櫓

ഇന്ന് (2018 ജൂൺ 30 ശനി), രാവിലെ 10.05ന് പരപ്പനങ്ങാടിയിലെ നഹാസ് ആശുപത്രിയിലാണ്  സർവാധിപൻ നൽകിയ സൗഭാഗ്യം കൊണ്ട് *ഫൗസിയ*, മാതൃത്വം പൂവണിയിച്ചത്.
രണ്ടുകുടുംബങ്ങളുടേയും, ഒട്ടേറെ ബന്ധുമിത്രാദികളുടേയും, അനേകം സുഹൃത്തുക്കളുടേയും, അസംഖ്യം സ്നേഹവത്സരുടെയും കാലമേറെയായുള്ള കാത്തിരിപ്പുകൾക്ക് ഇതോടെ ആഹ്ലാദപൂർണമായ പരിസമാപ്തിയായി. 
ഒരു വ്യാഴവട്ടക്കാലം പൊഴിച്ച സ്വകാര്യ ദു:ഖങ്ങളുടെ സങ്കടക്കണ്ണീർ തുടച്ച്,  *ഫൗസിയയും ഉസ്മാനും* ഇനി ഹൃദയതന്ത്രികളിൽ താരാട്ടു പാട്ടിൻ ഈണം മീട്ടും!
               
വൈദ്യശാസ്ത്രം ദൈവാധീനത്തിനു വിട്ടു നൽകിയ ജീവിത വല്ലരിയിൽ നിന്നാണ്, മോഹഭംഗങ്ങളുടെ വെയിലേറ്റു വാടിയ മനസ്സുകളുടെ, നീണ്ട നീണ്ട പ്രാർഥനകൾ പ്രതീക്ഷകളുടെ മൊട്ടു വിടർത്തിയത്.
കാലങ്ങളായി താലോലിച്ചു വളർത്തിയ ആ മോഹമൊട്ടുകൾ ഇന്ന്, സാഫല്യത്തിന്റ  സുവാർത്തയായും സൗരഭ്യമേകിയ വിരിഞ്ഞ മനോഹരക്കാഴ്ചയായും ഓരോ മനതാരിലും മധുരം നിറയ്ക്കുകയാണ്..!
            
ഈ ആഹ്ലാദ വേളയിൽ,
മാതൃ -പിതൃത്വങ്ങൾ സാർഥകമാക്കി തലമുറകൾക്കായി ശിലപാകിയ *ഫൗസിയ ഉസ്മാൻ* സഹന ദമ്പതികളെ അഭിനന്ദനങ്ങൾ കൊണ്ടും ആശംസകൾ കൊണ്ടും നമുക്കാശ്ലേഷിക്കാം..
欄    欄       欄    欄
കാത്തിരിപ്പിന്റെ പാരമ്യത്തിൽ കൈക്കുമ്പിളിൽ വിരുന്നെത്തിയ ഓമനക്കുഞ്ഞിനെ പ്രാർഥന കൊണ്ട് നമുക്ക് താരാട്ടീടാം...
            
അമ്മയ്ക്കും കുഞ്ഞിനും ആയൂരാരോഗ്യ സൗഖ്യം നേരാൻ കരുണാവാരിധിയിലേയ്ക്കു കരങ്ങൾ നീട്ടാം..
爐    爐    爐    爐
സ്വപ്നങ്ങളെ മനസ്സിലും മേനിയിലും യഥാർഥ്യമാക്കിയ ഒരു സ്ത്രൈണ ജീവിതത്തിന്റെ സന്തോഷങ്ങളും, പൗരുഷം തലയുയർത്തിയ ഒരു അഭിമാനജീവിതത്തിന്റെ പാരാവാരത്തിലെ തിരയടികൾ പോലെയുള്ള പരമാനന്ദങ്ങളും എന്തന്നില്ലാത്ത വിധം നമുക്കും പങ്കുവയ്ക്കാം!
................................................

No comments: