ഈ എഴുത്തുപുരയില്‍..

18 May 2016

കുരുന്നുകളുമായി കുരുതിയാത്ര

മലയാളി കുറ്റകരമായ മറ്റൊരു പ്രവണതയുടെ അടയാളമാവുകയാണ്. ബൈക്കപകടങ്ങളിൽ പൊലിയുന്നവരുടേയും പരിക്കേൽക്കുന്നവരുടേയും എണ്ണം ദിനംപ്രതി വർധിക്കുമ്പോഴും അവയിൽ നിന്ന് പാഠമുൾക്കൊള്ളാതെയും കാരണങ്ങൾ മനസ്സിലാക്കാതെയും പുതിയ ദുരന്തങ്ങൾക്ക് തലവെച്ചു കൊടുക്കുന്നു, നമ്മൾ.

അഞ്ചു വയസ്സിൽ താഴെയുള്ള കൊച്ചു കുട്ടികളെ പോലും ഇരുചക്രവാഹനത്തിനു പിന്നിൽ ഒറ്റയ്ക്കിരുത്തി യാത്ര ചെയ്യുന്ന ഭീതിദമായ കാഴ്ചകളാണ് നിരത്തുകളിൽ . സ്കൂളിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കും വാഹനത്തിരക്കേറിയ പാതകളിലൂടെ അമിതവേഗതയിലും അല്ലാതെയും പോകുന്ന രംഗങ്ങൾ മന:സാക്ഷിയുള്ളവരെ ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകൾ പോലും സ്വന്തം കുഞ്ഞുങ്ങളെ അപകടാവസ്ഥയിൽ വഹിച്ച് സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സർവത്രം!
വാഹനമോടിക്കുന്നയാളെ കൈചുറ്റിപ്പിടിക്കാൻ പോലും ശേഷിയില്ലാത്ത ശിശുക്കളെ കുരുതിക്കിരയാക്കുന്ന പുതു പ്രവണതകൾ അടിയന്തിരമായി അവസാനിപ്പിക്കാൻ അധികാരികൾ ജാഗ്രത പാലിക്കണം.

No comments: