ഈ എഴുത്തുപുരയില്‍..

Showing posts with label പുറം കുറിപ്പുകൾ. Show all posts
Showing posts with label പുറം കുറിപ്പുകൾ. Show all posts

17 June 2018

പേരിലെ പൊരുൾ പോലെ..

പേരിലെ പൊരുൾ പോലെ
പ്രസന്നവദനയായി നമ്മുടെ പ്രസന്നച്ചേച്ചി..

മനം നിറയെ സ്നേഹം നിനച്ച്,
മേനി നിറയെ സേവനം നിറച്ച്
നിഴൽ പോലെ കഴിഞ്ഞ ആ സാമീപ്യം പടിയിറങ്ങുകയാണ്;
അർപ്പണ ചരിത്രങ്ങളുടെ അവിസ്മരണീയമായ ഏടുകൾ എഴുതിച്ചേർത്ത്..

വിദ്യാർഥികളെ സ്നേഹിച്ചും
അധ്യാപകരെ ആദരിച്ചും കാമ്പസിലെ ക്യാമ്പുകളിൽ രാപകൽ ഭേതമന്യേ ഒരമ്മയായും
സ്കൂളിനു വേണ്ടി സ്വജീവിതം സമർപ്പിച്ച പ്രസന്നചേച്ചിയുടെ വിരമിക്കൽ നമുക്ക് തരും വരും കാലത്തൊരു വിരഹം...

ഈ വിശിഷ്ട വ്യക്തിത്വത്തെ ഊഷ്മളമായി യാത്രയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വവും ഹൃദയവായ്പുമാണ്.

അതിനായി നാം ഒത്തുചേരുന്നു;

2018 മാർച്ച് 28ന് ബുധനാഴ്ച തൃക്കാവ് ..... സ്കൂളിൽ.

സഹപ്രവർത്തകരും വിദ്യാർഥികളും സ്നേഹജനങ്ങളും  സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിലേയ്ക്ക് താങ്കളെയും സുഹൃത്തുക്കളേയും സ്നേഹാദരപൂർവം ക്ഷണിക്കുന്നു.

മർഹൂം. അബ്ദുല്ലക്കുട്ടി ഫൈസി

ഈദ് ദിനം; കദനയോർമകൾ
..............................................................
പെരുന്നാൾ മധുരം നുണയുമ്പോൾ ഓർമകളിൽ ഒലിച്ചെത്തുന്നുണ്ട് ഒരു കണ്ണീർ കദനം..

രണ്ടു ദശാബ്ദത്തിലേറെക്കാലം മർക്കസ് എന്ന സ്ഥാപനത്തെ സമുന്നതിയിലേക്ക് നയിച്ച് സാർഥകമായ ഒരു പുരുഷായുസ്സ് ചരിത്രത്തിൽ രേഖപ്പെടുത്തിയ അബ്ദുല്ലക്കുട്ടി ഫൈസി വിടവാങ്ങിയ ആണ്ടു ദിനമാണ് ഇന്ന്. 

ഏകദേശം പന്ത്രണ്ടു വർഷം മുമ്പ് സ്മര്യ പുരുഷൻ ഓർമയാകുമ്പോൾ മഹത്തായ ഈ കലാലയം കാലത്തോട് കിടപിടിക്കും വിധം വിദ്യാഭ്യാസക്കുതിപ്പിന്റെ പാളത്തിൽ ചൂളം വിളിച്ചു തുടങ്ങിയിരുന്നു. 

സാധാരണക്കാരനായ ഒരു ജീവനക്കാരനായി തുടങ്ങി, അസാധാരണമായ നേതൃപാടവം പുറത്തെടുത്ത വ്യക്തിത്വമായിരുന്നു അബ്ദുല്ലക്കുട്ടി ഫൈസി.

മേൽനോട്ടച്ചുമതലയുടെ വെല്ലുവിളികൾ നിറഞ്ഞ മേഖല സന്തോഷപൂർവം ഏറ്റെടുത്ത് അദ്ദേഹം, മർക്കസിന്റെ സമൂലമായ വളർച്ചയിൽ സംഭാവനകളർപ്പിച്ചു.

ഇന്ന്, ആ മഹാനുഭാവൻ കൂടെയില്ലങ്കിലും അദ്ദേഹത്തിന്റെ സ്നേഹ സാമീപ്യങ്ങളും സേവനസ്മരണകളും നമ്മെ ദീനീ ഖിദ്മകളിൽ ഊർജസ്വലരാക്കുന്നു..

അദ്ദേഹത്തിനു വേണ്ടിയുള്ള ആത്മാർഥമായ പ്രാർഥനകൾക്ക് ഈ ഈദ് ദിനം ഉപയോഗപ്പെടുത്തണമെന്ന് എല്ലാവരേയും വിനയപൂർവം ഉണർത്തുന്നതിനു വേണ്ടിയാണ്, ആശംസാ കൈമാറ്റങ്ങളുടെ ഈ പെരുന്നാൾ തിരക്കുകൾക്കിടയിലും ഈ കുറിപ്പ്.

സർവ്വാധിപൻ ആ പണ്ഡിത കർമയോഗിയോടെപ്പം സ്വർഗത്തിൽ സംഗമിക്കാൻ നമുക്ക് സൗഭാഗ്യം നൽകട്ടെ, ആമീൻ.

എൻ പി ശംസുദ്ദീൻ, നടുവട്ടം, എടപ്പാൾ
[15 ജൂൺ 2018]