ഈദ് ദിനം; കദനയോർമകൾ
..............................................................
പെരുന്നാൾ മധുരം നുണയുമ്പോൾ ഓർമകളിൽ ഒലിച്ചെത്തുന്നുണ്ട് ഒരു കണ്ണീർ കദനം..
രണ്ടു ദശാബ്ദത്തിലേറെക്കാലം മർക്കസ് എന്ന സ്ഥാപനത്തെ സമുന്നതിയിലേക്ക് നയിച്ച് സാർഥകമായ ഒരു പുരുഷായുസ്സ് ചരിത്രത്തിൽ രേഖപ്പെടുത്തിയ അബ്ദുല്ലക്കുട്ടി ഫൈസി വിടവാങ്ങിയ ആണ്ടു ദിനമാണ് ഇന്ന്.
ഏകദേശം പന്ത്രണ്ടു വർഷം മുമ്പ് സ്മര്യ പുരുഷൻ ഓർമയാകുമ്പോൾ മഹത്തായ ഈ കലാലയം കാലത്തോട് കിടപിടിക്കും വിധം വിദ്യാഭ്യാസക്കുതിപ്പിന്റെ പാളത്തിൽ ചൂളം വിളിച്ചു തുടങ്ങിയിരുന്നു.
സാധാരണക്കാരനായ ഒരു ജീവനക്കാരനായി തുടങ്ങി, അസാധാരണമായ നേതൃപാടവം പുറത്തെടുത്ത വ്യക്തിത്വമായിരുന്നു അബ്ദുല്ലക്കുട്ടി ഫൈസി.
മേൽനോട്ടച്ചുമതലയുടെ വെല്ലുവിളികൾ നിറഞ്ഞ മേഖല സന്തോഷപൂർവം ഏറ്റെടുത്ത് അദ്ദേഹം, മർക്കസിന്റെ സമൂലമായ വളർച്ചയിൽ സംഭാവനകളർപ്പിച്ചു.
ഇന്ന്, ആ മഹാനുഭാവൻ കൂടെയില്ലങ്കിലും അദ്ദേഹത്തിന്റെ സ്നേഹ സാമീപ്യങ്ങളും സേവനസ്മരണകളും നമ്മെ ദീനീ ഖിദ്മകളിൽ ഊർജസ്വലരാക്കുന്നു..
അദ്ദേഹത്തിനു വേണ്ടിയുള്ള ആത്മാർഥമായ പ്രാർഥനകൾക്ക് ഈ ഈദ് ദിനം ഉപയോഗപ്പെടുത്തണമെന്ന് എല്ലാവരേയും വിനയപൂർവം ഉണർത്തുന്നതിനു വേണ്ടിയാണ്, ആശംസാ കൈമാറ്റങ്ങളുടെ ഈ പെരുന്നാൾ തിരക്കുകൾക്കിടയിലും ഈ കുറിപ്പ്.
സർവ്വാധിപൻ ആ പണ്ഡിത കർമയോഗിയോടെപ്പം സ്വർഗത്തിൽ സംഗമിക്കാൻ നമുക്ക് സൗഭാഗ്യം നൽകട്ടെ, ആമീൻ.
എൻ പി ശംസുദ്ദീൻ, നടുവട്ടം, എടപ്പാൾ
[15 ജൂൺ 2018]
No comments:
Post a Comment