ഈ എഴുത്തുപുരയില്‍..

12 January 2021

ഫിദ കവിതകൾ

മനുഷ്യജീവിതത്തിൻ്റെ ബഹുമുഖതലങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവയാണ് ഫിദ പാലക്കലിൻ്റെ കവിതകൾ.

നിഗൂഢമായ അർഥതലങ്ങളിലൂടെയാണെങ്കിലും ചെറുപ്രായത്തിലേ ആർജ്ജിച്ചെടുത്ത അനേകം പദസമ്പത്തിലൂടെ അത്, ആവിഷ്കാരത്തെ സർഗസമ്പന്നമാക്കുന്നു! 

ദൈവവും പ്രകൃതിയും മനുഷ്യനും ജീവജാലങ്ങളും ഹൃദയവും കണ്ണീരും അവനും അവളും പ്രണയവും കിനാക്കളും സ്മൃതികളും വിധികളുമെല്ലാം അനുഭവങ്ങളുടെ പരിസര പ്രാന്തങ്ങളിൽ കണ്ടുമുട്ടുകയും കലഹിക്കുകയും ഉൾച്ചേരുകയും ചെയ്യുന്നു. 

തൻറെ സങ്കൽപങ്ങളുടെ തീവ്രമായ വികാരങ്ങൾ ലോലമായ വിവിധ പ്രതലങ്ങളിലാണ് കവി കുറിച്ചിടുന്നത്. ചിലപ്പോൾ സ്വന്തം ആത്മാവിലേക്കു തന്നെ ചൂണ്ടുന്ന ആ തൂലിക ഹൃദയഭിത്തികളിലൂടെ കടന്നുപോയി മഞ്ഞുകണമായി മഷി പൊഴിക്കുന്നു..

നൊന്തുപോയ ഹൃദയങ്ങൾക്ക് സാന്ത്വനമാണ് ഫിദയുടെ കാവ്യശകലങ്ങൾ! 
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തേയും ദൈവവും ജീവനും തമ്മിലുള്ള സൃഷ്ടിബന്ധങ്ങളേയും ഉൾക്കാഴ്ചയോടെ, നൈർമല്യ പൂർണമായി അവതരിപ്പിച്ചിരിക്കുന്നു ഈ കൊച്ചു കവയിത്രി! 

വാക്കുകളുടെ കുത്തൊഴുക്കിൽ ആശയങ്ങൾക്കും ആഖ്യാനശൈലികൾക്കും ചില വരികളിൽ സംഭവിച്ചു പോയ സർഗവൈകല്യം ഒഴിച്ചുനിർത്തിയാൽ ഫിദയുടെ പദവിസ്മയങ്ങൾ കാലാതിവർത്തിയായി ജീവൻ തുടിക്കും! 

ആശംസകൾ.. 

(സീ വി അബ്ദുൽ അസീസ് മാസ്റ്റർ)

1 comment:

yaalapabich said...

CASINO GAMING IN NORTHERN CALIFORNIA - TJHUB
JEFFERSON, 전주 출장안마 NE. (July 13, 삼척 출장샵 2013) - A company that provides live entertainment and entertainment at the Southern 진주 출장샵 California Race and 천안 출장마사지 Sports 공주 출장마사지 Complex, Harrah's